അറുത്തുകൊല്ലൽ (വധശിക്ഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരമ്പര
വധശിക്ഷ
പ്രശ്നങ്ങൾ
ചർച്ച · മതവും വധശിക്ഷയും
തെറ്റായ വധശിക്ഷ · വധശിക്ഷ - മയക്കുമരുന്ന് കടത്തിന്
വധശിക്ഷ നിലവിലുള്ള ചില രാജ്യങ്ങൾ
അമേരിക്കൻ ഐക്യനാടുകൾ · ബെലാറൂസ്
ചൈന · ക്യൂബ · ഈജിപ്റ്റ് · ഇന്ത്യ · ഇറാൻ
ഇറാക്ക് · ജപ്പാൻ · മലേഷ്യ · മംഗോളിയ
ഉത്തര കൊറിയ · പാകിസ്താൻ
സൗദി അറേബ്യ · സിങ്കപ്പൂർ · ദക്ഷിണ കൊറിയ
തായ്‌വാൻ · ടോങ്ക · ഉഗാണ്ട
വിയറ്റ്നാം
പണ്ട് വധശിക്ഷ ഉപയോഗത്തിലുണ്ടായിരുന്ന ചില രാജ്യങ്ങൾ
ആസ്ട്രേലിയ · ഓസ്ട്രിയ · ബെൽജിയം · ഭൂട്ടാൻ
ബ്രസീൽ · ബൾഗേറിയ · കാനഡ · സൈപ്രസ്
ഡെന്മാർക്ക് · ഇക്വഡോർ · ഫ്രാൻസ് · ജർമനി
ഹോങ്ക് കോങ്ങ് · ഹങ്കറി · ഐർലാന്റ് · ഇസ്രായേൽ
ഇറ്റലി · മെക്സിക്കോ · നെതർലാന്റ്സ്
ന്യൂസിലാന്റ് · നോർവേ · ഫിലിപ്പീൻസ്
പോളണ്ട് · പോർച്ചുഗൽ · റൊമാനിയ · റഷ്യ
സാൻ മറീനോ · ദക്ഷിണാഫ്രിക്ക · സ്പെയിൻ
സ്വീഡൻ · സ്വിറ്റ്സർലാന്റിൽ · ടർക്കി
ബ്രിട്ടൻ · വെനസ്വേല
നിലവിലുള്ള വധശിക്ഷാരീതികൾ
ശിരഛേദം · വൈദ്യുതക്കസേര · ഗാസ് ചേമ്പർ
തൂക്കിക്കൊല്ലൽ · വിഷം കുത്തിവച്ചുള്ള വധശിക്ഷ
വെടിവച്ചുള്ള വധശിക്ഷ (ഫയറിംഗ് സ്ക്വാഡ്· കല്ലെറിഞ്ഞുള്ള വധശിക്ഷ
നൈട്രജൻ കൊണ്ടു ശ്വാസം മുട്ടിച്ചുള്ള വധശിക്ഷ (നിർദേശിക്കപ്പെട്ടിട്ടുള്ളത്)
പണ്ടുണ്ടായിരുന്ന വധശിക്ഷാരീതികൾ
തിളപ്പിച്ചുള്ള വധശിക്ഷ · ബ്രേക്കിംഗ് വീൽ · തീവച്ചുള്ള വധശിക്ഷ
കുരിശിലേറ്റൽ · ചതച്ചുകൊല്ലൽ · വയറു കീറിയുള്ള വധശിക്ഷ
ശരീരം വലിച്ചു കീറൽ · ക്വാർട്ടറിംഗ്
ആനയെക്കൊണ്ട് ചവിട്ടിച്ചുള്ള വധശിക്ഷ · തൊലിയുരിക്കൽ · ശൂലത്തിലേറ്റൽ
അറുത്തുകൊല്ലൽ · ലിങ് ചി
ബന്ധമുള്ള വിഷയങ്ങൾ
കുറ്റങ്ങൾ · മരണശിക്ഷ കാത്തു കഴിയുന്നവർ · അവസാന ഭക്ഷണം · ശിക്ഷാശാസ്ത്രം · ആരാച്ചാർ

അറുത്തുകൊല്ലൽ ഒരു ശിക്ഷാരീതിയായി യൂറോപ്പിൽ റോമാസാമ്രാജ്യത്തിന്റെ കാലത്തും, ഏഷ്യയുടെ ഭാഗങ്ങളിലും ഉപയോഗിക്കപ്പെട്ടിരുന്നു. ഈ രീതി ഒരിക്കലും ഉപയോഗിക്കപ്പെട്ടിട്ടില്ലായിരിക്കും എന്നു വാധിക്കുന്ന ആൾക്കാരുമുണ്ട്. [1]. ശിക്ഷ വിധിക്കപ്പെട്ടവരെ തലകീഴായി തൂക്കിയിട്ടശേഷം ഗുഹ്യഭാഗത്തുനിന്ന് നെടുകെ അറുത്തു കൊല്ലുകയായിരുന്നു ശിക്ഷാരീതി.

ഒരാളെ അറുത്തു കൊല്ലുന്നു. (ലൂക്കാസ് ക്രാനാക്ക് ദി എൽഡർ വരച്ച ചിത്രം)
മറ്റു പ്രതികളുടെ കണ്മുന്നിൽ ഒരാളെ അറുത്തുകൊല്ലുന്നു. മദ്ധ്യകാലഘട്ടത്തെ ചിത്രം.

മദ്ധ്യകാലത്തെ ചൈന[തിരുത്തുക]

അറുക്കുമ്പോൾ ശരീരം മുന്നോട്ടും പിന്നോട്ടും ആടുന്നത് ബുദ്ധിമുട്ടായിരുന്നതിനാൽ ചൈനക്കാർ മണ്ണിൽ ആഴത്തിൽ ഉറപ്പിച്ച രണ്ടു തൂണുകളിൽ തറച്ച പലകകൾക്കിടയിലാണ് പ്രതിയെ ബന്ധിച്ചിരുന്നത്. രണ്ട് ആരാച്ചാർമാർ രണ്ടു വശവും നിന്ന് അറക്കവാളുപയോഗിച്ച് പലകകൾക്കിടയിലൂടെ അറുക്കുകയായിരുന്നു ചെയ്തിരുന്നത്. [2]

പുരാതന റോം[തിരുത്തുക]

റോമാ സാമ്രാജ്യം നിലനിന്ന കാലം മുഴുവനും ഈ രീതി അപൂർവമായിരുന്നുവത്രേ. കലിഗുല ചക്രവർത്തിയുടെ ഭരണകാലത്ത് ഈ ശിക്ഷാരീതി പരക്കെു ഉപയോഗിച്ചിരുന്നു.[3] ശിക്ഷിക്കപ്പെടുന്നവരെ (ഇതിൽ കലിഗുല ചക്രവർത്തിയുടെ കുടുംബാംഗങ്ങളും പെടും) ശരീരത്തിൽ നെടുകെ മുറിക്കുന്നതിനു പകരം ഉടലിനു കുറുകെയായിരുന്നുവത്രേ അക്കാലത്ത് മുറിച്ചിരുന്നത്. ഈ ശിക്ഷകൾ നടക്കുമ്പോൾ ഇതു കണ്ടുകൊണ്ട് കലിഗുല ഭക്ഷണം കഴിക്കുമായിരുന്നുവത്രേ. ഇത്തരം പീഡനം കാണുന്നത് വിശപ്പു വർദ്ധിപ്പിക്കുമെന്നായിരുന്നു അയാളുടെ അഭിപ്രായം. [4]

ഇന്ത്യ[തിരുത്തുക]

1675-ൽ സിഖ് രക്തസാക്ഷിയായിരുന്ന ഭായ് മതി ദാസ് എന്നയാളെ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ ഡൽഹിയിൽ അറുത്തു കൊല്ലുകയുണ്ടായത്രേ. ബ്രാഹ്മണന്മാരെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേയ്ക്ക് മാറ്റുന്നതായി പരാതിപ്പെടാൻ ഗുരു തേഗ് ബഹാദൂരിനൊപ്പം ചെന്നതായിരുന്നു അദ്ദേഹം. ഭായ് മതി ദാസ് ശിക്ഷ നടക്കുന്ന സമയത്ത് ജപ്ജി സാഹിബ് എന്ന പ്രാർത്ഥന ചൊല്ലുകയായിരുന്നുവെന്നാണ് സിഖ് മതഗ്രന്ധങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.[5]

അവലംബം[തിരുത്തുക]

  1. Wolfgang Schild – Die Geschichte der Gerichtsbarkeit, München: Verlag Georg D. W. Callwey 1980. Lizenz für Nikol Verlagsgesellschaft mbH, Hamburg 1997 S. 44 ff.
  2. Abbott, G. Execution: A Guide To The Ultimate Penalty, Summersdale Publishers Ltd, 2004. ISBN 1-84024-433-X
  3. Suet. Calig. 27: multos [...] medios serra dissecuit - "He cut many people [...] in two with a saw"
  4. Scott, G. R. A History Of Torture, Merchant Book Company Limited, 1995, p. 142. ISBN 1-85958-174-9
  5. http://www.oxfordsikhs.com/SikhAwareness/Bhai-Mati-Das-Ji-by-Manvir-Singh-Khalsa_86.aspx
"https://ml.wikipedia.org/w/index.php?title=അറുത്തുകൊല്ലൽ_(വധശിക്ഷ)&oldid=3343809" എന്ന താളിൽനിന്ന് ശേഖരിച്ചത്