വധശിക്ഷ സ്ലോവേനിയയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് സ്ലൊവേനിയ. 1957-ൽ നടന്ന തൂക്കിക്കൊലയായിരുന്നു സ്ലോവേനിയയിൽ നടന്ന അവസാന വധശിക്ഷ. 1989-ൽ സ്ലോവേനിയ ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവിയയുടെ ഭാഗമായിരിക്കുമ്പോൾ തന്നെ ഇവിടെ വധശിക്ഷ നിർത്തലാക്കപ്പെട്ടിരുന്നു. സ്ലോവേനിയ 1991 ഡിസംബർ 23-ന് ജനാധിപത്യ ഭരണഘടന കൊണ്ടുവന്നപ്പോൾ വധശിക്ഷ നിർത്തലാക്കപ്പെട്ടു.

ആർട്ടിക്കിൾ 17 (മനുഷ്യജീവന്റെ പാവനത)



മനുഷ്യജീവൻ പാവനമാണ്. സ്ലോവേനിയയിൽ വധശിക്ഷ ഉണ്ടായിരിക്കുന്നതല്ല.


സ്ലോവേനിയൻ ഭരണഘടന

1994 ജൂലൈ 1-ന് മനുഷ്യാവകാശങ്ങൾക്കുള്ള യൂറോപ്യൻ കൺവെൻഷന്റെ ആറാം പ്രോട്ടോക്കോൾ നിലവിൽ വന്നു. പിന്നീട് രാഷ്ട്രീയവും സിവിലുമായ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടിയുടെ രണ്ടാം പ്രോട്ടോക്കോളും സ്ലോവേനിയ സ്വീകരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സ്ലോവേനിയയിൽ&oldid=3644387" എന്ന താളിൽനിന്ന് ശേഖരിച്ചത്