വധശിക്ഷ ബ്രിട്ടണിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വധശിക്ഷ ബ്രിട്ടനിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആംഗ്ലോ-സാക്സൺ കാലഘട്ടം മുതൽ നിയമപരമായ വധശിക്ഷാരീതിയായി തൂക്കിക്കൊല ഇംഗ്ലണ്ടിൽ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു. [1] ശിരഛേദം, ക്വാർട്ടറിംഗ് മുതലായ ശിക്ഷാരീതികളും നിലവിലുണ്ടായിരുന്നു. അറിയപ്പെടുന്ന ആദ്യത്തെ ബ്രിട്ടീഷ് ആരാച്ചാർ 1360-കളിൽ ജോലി ചെയ്തിരുന്ന തോമസ് ഡെ വാർബ്ലിൻടൺ എന്നയാളാണ്. പതിനാറാം നൂറ്റാണ്ടു മുതൽ 1964-ൽ അവസാനത്തെ തൂക്കുശിക്ഷ നടപ്പിലാക്കിയ ആരാച്ചാർമാരായ റോബർട്ട് ലെസ്ലി സ്റ്റ്യൂവാർട്ട്, ഹാരി അലൻ എന്നിവർ വരെയുള്ള എല്ലാവരുടെയും വിവരങ്ങൾ ലഭ്യമാണ്. 1955 ജൂലൈ 13-ന് തൂക്കിലേറ്റപ്പെട്ട റൂത്ത് എല്ലിസ് ആണ് അവസാനം വധശിക്ഷ ലഭിച്ച സ്ത്രീ.

കുറ്റവും ശിക്ഷയും[തിരുത്തുക]

സോമർസെറ്റിലെ നാലാമത് ഡ്യൂക്കായ എഡ്മണ്ട് ബ്യൂഫോർട്ടിനെ 1471-ൽ ടീവ്ക്സ്ബറിയിൽ വച്ച് ശിരഛേദം ചെയ്യാൻ പോകുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ശിക്ഷയായിരുന്നും നൽകി വന്നിരുന്നത്. മോഷണത്തിനു പോലും മരണ ശിക്ഷ നൽകപ്പെട്ടിരുന്നു.[2] 1814-ൽ പതിന്നാല് വയസ്സിൽ താഴെ പ്രായമുള്ള അഞ്ച് കുട്ടിക്കുറ്റവാളികളെ ഓൾഡ് ബെയ്ലി എന്ന സ്ഥലത്തു വച്ച് തൂക്കിക്കൊന്നു. ഇതിൽ ഇളയ കുട്ടിക്ക് എട്ടു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. [3]1868 വരെ തൂക്കുശിക്ഷകൾ പൊതുജനങ്ങളുടെ മുന്നിൽ വച്ചായിരുന്നു നടത്തിയിരുന്നത്.

വധശിക്ഷ നിർത്തലാക്കൽ[തിരുത്തുക]

1957-ൽ വധശിക്ഷ പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി കൊലപാതകങ്ങളെ രണ്ട് തലത്തിലുള്ളതായി തരം തിരിക്കപ്പെട്ടു. ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് മാത്രമേ വധശിക്ഷ നൽകപ്പെട്ടിരുന്നുള്ളൂ.

1965-ൽ പാർലമെന്റ് 5 വർഷത്തേയ്ക്ക് താത്കാലികമായി വധശിക്ഷ ഇല്ലാതെയാക്കി. 1969-ൽ ഇത് സ്ഥിരമാക്കി. പട്ടാളവുമായി ബന്ധപ്പെട്ട കേസുകളിലും ഇത് ബാധകമാണ്.

സിൽക്ക് കയർ[തിരുത്തുക]

യുനൈറ്റഡ് കിങ്ഡത്തിൽ ചില കുറ്റം ചെയ്യുന്നവരെ സിൽക്ക് കയറുപയോഗിച്ച് തൂക്കിക്കൊന്നിരുന്നു.

  • രാജാവിന്റെ മാനുകളെ അനുമതിയില്ലാതെ വേട്ടയാടുന്ന നായാട്ടുകാരെ. .
  • തലമുറകളായി പ്രഭുത്വമുള്ളവർ കൊലക്കുറ്റം ചെയ്താൽ.[4]
  • ലണ്ടൻ നഗരത്തിന്റെ സ്വാതന്ത്ര്യം എന്ന ബഹുമതി ലഭിച്ച ആൾക്കാർ[5]

അവലംബം[തിരുത്തുക]

  1. "Hanging". The 11th Edition of the Encyclopaedia Britannica.
  2. "National Affairs: CAPITAL PUNISHMENT: A FADING PRACTICE Archived 2011-10-11 at the Wayback Machine.". Time. March 21, 1960.
  3. "London's children in the 19th century". Museum of London.
  4. Lords Hansard text for 12 February 1998 Archived 2011-06-05 at the Wayback Machine., Hansard, Col. 1350.
  5. "History". City of London. Archived from the original on 2011-06-12. Retrieved 2010-04-12.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ബ്രിട്ടണിൽ&oldid=3644373" എന്ന താളിൽനിന്ന് ശേഖരിച്ചത്