വധശിക്ഷ എസ്തോണിയയിൽ
വധശിക്ഷ നിർത്തലാക്കിയ രാജ്യമാണ് എസ്തോണിയ. 1991 സെപ്റ്റംബർ 11-നാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട റൈൻ ഓറുസ്റ്റെ എന്നയാളെ കഴുത്തിനു പിന്നിൽ വെടിവച്ച് കൊല്ലുകയായിരുന്നു. 1998 മാർച്ച് 18-ന് മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ ആറാം പ്രോട്ടോക്കോളിൽ ഒപ്പുവച്ചതോടെ ഇവിടെ വധശിക്ഷ പൂർണ്ണമായി ഇല്ലാതെയായി.
ചരിത്രം[തിരുത്തുക]
1920 ഫെബ്രുവരി 1 മുതൽ 1940-ൽ സോവിയറ്റ് യൂണിയനിൽ ലയിക്കുന്നതുവരെ മരണശിക്ഷ വിധിക്കപ്പെടുന്നവർക്ക് ശിക്ഷാരീതി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടായിരുന്നു. വിഷം കുടിച്ച് ആത്മഹത്യ ചെയ്യുകയോ തൂക്കിലേറ്റപ്പെടുകയോ ആയിരുന്നു ലഭ്യമായ മാർഗ്ഗങ്ങൾ. മരണ വിധി വായിച്ചുകേൾപ്പിച്ച ശേഷം വിഷം കുടിച്ച് ആത്മഹത്യ ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിക്കുകയും ഇല്ല എന്നാണ് ഉത്തരമെങ്കിൽ അഞ്ച് മിനിട്ടിനുള്ളിൽ തൂക്കിലേറ്റുകയുമാണ് ചെയ്യേണ്ടതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. നാഷണൽ ഹെൽത്ത് ബോർഡിനായിരുന്നു വിഷം എന്തുവേണമെന്ന് തിരഞ്ഞെടുക്കാനുള്ള അധികാരം. [1] എട്ടുപേരുള്ള ഫയറിംഗ് സ്ക്വാഡുപയോഗിച്ചായിരുന്നു സൈനിക കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കിയിരുന്നത്. [2][3]
അവലംബം[തിരുത്തുക]
- ↑ "ESTONIA: Authorized Suicides". Time. Nov. 05, 1934. തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക:
|date=
(സഹായം) - ↑ http://trove.nla.gov.au/ndp/del/article/2311219
- ↑ http://news.google.com/newspapers?id=4ZsNAAAAIBAJ&sjid=bC4DAAAAIBAJ&pg=2039,1857882&dq=esthonia+hanged+poison&hl=en