വധശിക്ഷ മലേഷ്യയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in Malaysia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലേഷ്യയിൽ വധശിക്ഷ നിയമപരമാണ്. അടുത്തകാലത്തായി തീവ്രവാദവും വധശിക്ഷയർഹിക്കുന്ന കുറ്റമാക്കി നിയമഭേദഗതിയുണ്ടാക്കി. കോടതികൾക്കേ വധശിക്ഷ വിധിക്കാനുള്ള അധികാരമുള്ളൂ. കുട്ടിക്കുറ്റവാളികൾ ഉൾപ്പെട്ട വധശിക്ഷ നൽകാവുന്ന കേസുകൾ കുട്ടികൾക്കായുള്ള കോടതികൾക്കു പകരം ഹൈക്കോടതികളിലാണ് വിസ്തരിക്കുന്നത്. അപ്പീലുകൾ കൊടുക്കുക എന്ന പ്രക്രീയ നടപടിക്രമത്തിന്റെ ഭാഗമായി നടന്നുകൊള്ളും. വധശിക്ഷയിൽ നിന്ന് രക്ഷപെടാനുള്ള അവസാന മാർഗ്ഗമായി ഭരണാധികാരിക്കോ കുറ്റം നടന്ന സംസ്ഥാനത്തിലെ ഗവർണർക്കോ അപേക്ഷ നൽകാം. ക്രിമിനൽ കോഡിലെ 281-ആം വകുപ്പ് പ്രകാരം തൂക്കിക്കൊല്ലുകയാണ് വധശിക്ഷ നടപ്പാക്കുന്ന രീതി. കുട്ടികളെയും ഗർഭിണികളെയും വധിക്കാറില്ല.

1970-നും 2001-നുമിടയിൽ 359 പേരെ മലേഷ്യയിൽ വധശിക്ഷയ്ക്ക് വിധേയരാക്കുകയുണ്ടായി. 2006-ൽ വധശിക്ഷ കാത്തു കഴിയുന്ന 159 ആൾക്കാർ മലേഷ്യൻ ജയിലുകളിൽ ഉണ്ടായിരുന്നു.

നിയമവ്യവസ്ഥകൾ[തിരുത്തുക]

താഴെക്കൊടുത്തിരിക്കുന്ന കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകാവുന്നതാണ്:

 • യാങ് ഡി-പെർറ്റുവാൻ അഗോങിനെതിരേ (രാജാവിനെതിരേ) യുദ്ധം ചെയ്യുക - പീനൽ കോഡിലെ സെക്ഷൻ 121
 • ഭരണാധികാരിക്കെതിരായ കുറ്റങ്ങൾ[1] - പീനൽ കോഡിലെ സെക്ഷൻ 121A
 • സൈന്യത്തിൽ കലാപത്തിനു കൂട്ടുനിൽക്കുക - പീനൽ കോഡിലെ സെക്ഷൻ 132
 • കൊലപാതകം - പീനൽ കോഡിലെ സെക്ഷൻ 302 (ശിക്ഷ നിർബന്ധം)
 • ആത്മഹത്യാ പ്രേരണ [2] - പീനൽ കോഡിലെ സെക്ഷൻ 306
 • വധശിക്ഷയ്ക്ക് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിട്ടുള്ളയാൾ വധശ്രമം നടത്തുന്നതിനിടെ പരിക്കുണ്ടാക്കിയാൽ - പീനൽ കോഡിലെ സെക്ഷൻ 307(c) (ശിക്ഷ നിർബന്ധം)
 • വധിക്കാൻ വേണ്ടി തട്ടിക്കൊണ്ടു പോകൽ - പീനൽ കോഡിലെ സെക്ഷൻ 364
 • വധഭീഷണിയുയർത്തി തടങ്കലിൽ വയ്ക്കുക (Hostage taking) - പീനൽ കോഡിലെ സെക്ഷൻ 374A
 • കൂട്ടം ചേർന്ന് മോഷണവും കൊലയും നടത്തുക - പീനൽ കോഡിലെ സെക്ഷൻ 396
 • മയക്കുമരുന്ന് കള്ളക്കടത്ത് - 1952-ലെ അപകടകരമായ മരുന്നുകളെപ്പറ്റിയുള്ള നിയമത്തിന്റെ സെക്ഷൻ 39B (ശിക്ഷ നിർബന്ധം)
 • തോക്കുകൾ കൈവശം വയ്ക്കുക - 1960-ലെ ആഭ്യന്തര സുരക്ഷാ നിയമത്തിന്റെ സെക്ഷൻ 57

അവലംബം[തിരുത്തുക]

 1. including the Yang di-Pertuan Agong, Sultan, Yamtuan Besar, Raja and Yang di-Pertua Negeri.
 2. when suicide committed by a child, insane or delirious person, an idiot, or intoxicated person.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_മലേഷ്യയിൽ&oldid=2285794" എന്ന താളിൽനിന്ന് ശേഖരിച്ചത്