വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(World Wide Fund for Nature എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
WWF എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ WWF (വിവക്ഷകൾ) എന്ന താൾ കാണുക. WWF (വിവക്ഷകൾ)
World Wide Fund for Nature
WWF logo
ചുരുക്കപ്പേര്WWF
രൂപീകരണം29 ഏപ്രിൽ 1961; 62 വർഷങ്ങൾക്ക് മുമ്പ് (1961-04-29) (as World Wildlife Fund)a
സ്ഥാപകർ
തരംCharitable trust
ലക്ഷ്യം
ആസ്ഥാനംRue Mauverny,
Gland, Vaud, Switzerland
അക്ഷരേഖാംശങ്ങൾ46°25′02″N 6°16′15″E / 46.4171864°N 6.2709482°E / 46.4171864; 6.2709482
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWorldwide
Methods
  • Lobbying
  • research
  • consultancy
President
Pavan Sukhdev
President Emeritus
Prince Philip, Duke of Edinburgh
Director General
Marco Lambertini
വരുമാനം
654 million (2013)
മുദ്രാവാക്യം"For a Living Planet"
വെബ്സൈറ്റ്Panda.org
WorldWildlife.org
ഡബ്ല്യു ഡബ്ല്യു എഫിന്റെ ചിഹ്നം

പ്രകൃതിയുടെ സം‍രക്ഷണം, ഗവേഷണം, പുനരുദ്ധാരണം എന്നിവക്കുവേണ്ടി തുടങ്ങിയ ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (World Wide Fund for Nature) അഥവാ ഡബ്ല്യു ഡബ്ല്യു എഫ് (WWF). 1961 സെപ്റ്റംബർ 11-ന് സ്വിറ്റ്സർലൻഡിലെ മോർഗിലാണ് ഈ സംഘടനയുടെ പിറവി. വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് (World Wildlife Fund) എന്നായിരുന്നു ആദ്യനാമം. 1986-ലാണ് ഡബ്ല്യു.ഡബ്ല്യു.എഫ് (WWF) എന്ന ചുരുക്കപ്പേര് തന്നെ നിലനിർത്താവുന്ന തരത്തിൽ 'വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ' എന്ന് പുനർനാമകരണം ചെയ്യപ്പെടുന്നത്. എന്നാൽ ഇപ്പോഴും കാനഡയിലും അമേരിക്കയിലും ഇംഗ്ലണ്ടിലും 'വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് ' എന്നു തന്നെയാണ് ഈ സംഘടനയുടെ ഔദ്യോഗിക നാമം. ‘പാണ്ട’ എന്ന ജീവിയുടെ ചിത്രമാണ് ഈ സംഘടനയുടെ ചിഹ്നം.

ലോകത്ത് അന്യം നിന്നു പോകുന്ന മൃഗങ്ങളെ സംരക്ഷിക്കുകയും അവ വളരുന്ന പരിസ്ഥിതി കാത്തുസൂക്ഷിക്കുകയും മറ്റുമാണ് ഈ സംഘടനയുടെ ലക്ഷ്യങ്ങൾ. പരിസ്ഥിതി സംരക്ഷണവും, പരിസ്ഥിതി ഗവേഷണങ്ങൾ തുടങ്ങിയ കാര്യങ്ങളും സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങളിൽ വരും. ഭൂമിയുടെ നൈസർഗികമായ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയും, മനുഷ്യനും പ്രകൃതിയും തമ്മിൽ യോജിപ്പോടെയുള്ള ഒരു ഭാവിയും ഡബ്ല്യു ഡബ്ല്യു എഫിന്റെ ലക്ഷ്യമിടുന്നുണ്ട്. ഇത്തരം ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന മറ്റു സംഘടനകളെ സഹായിക്കുകയും നയിക്കുകയും ചെയ്യുന്നു ഡബ്ല്യു ഡബ്ല്യു എഫ്.

അമ്പതു കൊല്ലമായി പ്രവർത്തിച്ചു വരുന്ന ഈ സംഘടനയ്ക്ക് ഇന്ന് നൂറിലധികം രാജ്യങ്ങളിൽ ശാഖകളുണ്ട്. ലോകത്തൊട്ടാകെ 4 ദശലക്ഷം അംഗങ്ങൾ ഈ സംഘടനയിലുണ്ട്, അമേരിക്കയിൽ തന്നെ 1.2 ദശലക്ഷം അംഗങ്ങളുണ്ട്. വന്യജീവി സംരക്ഷണത്തിൽ ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സംഘടനയും ഡബ്ല്യു ഡബ്ല്യു എഫ് തന്നെയാണ്.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "WWF in the 60s". World Wide Fund for Nature. Retrieved 2012-08-19.
  2. In Memoriam: Godfrey A. Rockefeller, World Wildlife Fund, January 29, 2010.
  3. "WWF - Who We Are - History". Worldwildlife.org. Retrieved 2012-08-19.

പുറം കണ്ണികൾ[തിരുത്തുക]

ഡബ്ല്യു ഡബ്ല്യു എഫിന്റെ ആഗോള വെബ് സൈറ്റ്