ഷോക്കോ അസഹാര
ഷോക്കോ അസഹാര (Shoko Asahara) | |
---|---|
ജനനം | ചിസുവോ മാത്‌സുമോട്ടോ മാർച്ച് 2, 1955 |
മരണം | ജൂലൈ 6, 2018 കാറ്റ്സുഷിക്ക, ടോക്കിയോ, ജപ്പാൻ | (പ്രായം 63)
തൊഴിൽ | മതനേതാവ്, ഓം ഷിന്റിക്യോ സ്ഥാപകൻ |
ക്രിമിനൽ കുറ്റം(ങ്ങൾ) | കൊലപാതകം, ഭീകര ആക്രമണങ്ങൾ |
ക്രിമിനൽ ശിക്ഷ | വധശിക്ഷ |
ക്രിമിനൽ പദവി | വധശിക്ഷ നടപ്പിലാക്കി |
ജീവിതപങ്കാളി(കൾ) | ടോംമോക്കോ മാത്‌സുമോട്ടോ (അക്കാരി മാത്‌സുമോട്ടോ) [1] |
കുട്ടികൾ | 12 |
ജപ്പാനിൽ ഓം ഷിന്റിക്യോ മത വിഭാഗം സ്ഥാപിച്ച വ്യക്തിയാണ് ഷോക്കോ അസഹാര (Shoko Asahara). ചിസുവോ മാത്‌സുമോട്ടോ എന്നായിരുന്നു യഥാർത്ഥ പേര്. 1995 മാർച്ച് 20 ന് ടോക്കിയോയിലെ ഭൂഗർഭ റെയിൽപ്പാതയിൽ സരിൻ എന്ന വിഷവാതകമുപയോഗിച്ച് അക്രമണം നടത്തിയ കുറ്റത്തിന് വധശിക്ഷ നൽകി[2][3] .
ജീവിതരേഖ
[തിരുത്തുക]1955 മാർച്ച് 2ന് ദരിദ്രമായൊരു കുടുംബത്തിൽ ജനനം[4][5]. ശൈശവദശയിൽ ബാധിച്ച ഗ്ലോക്കോമ മൂലം ഭാഗികമായി അന്ധത ബാധിച്ചു. അന്ധവിദ്യാലയത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മറ്റുള്ള സഹപാഠികളെ ഭീഷണിപ്പെടുത്തി പണം പിടിച്ചെടുക്കുന്നതിലൂടെ ചെറുപ്പത്തിലേ കുപ്രസിദ്ധി നേടി[6]. 1977 ൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം അക്യുപങ്ചർ, ചൈനീസ് പാരമ്പര്യ വൈദ്യം എന്നിവയിൽ പരിശീലനം നേടി[7],[8]. 1978ൽ വിവാഹിതനായ അസഹാരയ്ക്ക് 12 മക്കളുണ്ട്. പത്നി: ടോംമോക്കോ മാത്‌സുമോട്ടോ[9],[10].
മത വിശ്വാസം
[തിരുത്തുക]വിവിധ മതങ്ങളിലെ തത്ത്വങ്ങൾ പഠിക്കുന്നതിന് പുറമേ അസഹാര, ചൈനീസ് ജ്യോതിഷവും താവോയിസവും വശപ്പെടുത്തുന്നതിനും ശ്രമിച്ചു. യോഗ, തപസ്സ്, വജ്രയാനം ക്രിസ്തീയ പ്രാർത്ഥന എന്നിവയിലും പ്രാവീണ്യം നേടി. ഇവയിൽ നിന്നെല്ലാം ലഭിച്ച അറിവ് സമന്വയിപ്പിച്ചാണ് ഓം ഷിന്റിക്യോ എന്ന മതം സ്ഥാപിച്ചത്[11][12][13].
ഓം ഷിന്റിക്യോ
[തിരുത്തുക]1987 ൽ ചിസുവോ മാത്‌സുമോട്ടോ എന്ന പേര് ഔദ്യോഗികമായി മാറ്റി ഷോക്കോ അസഹാര എന്നാക്കി[4][14]. ഓം ഷിന്റിക്യോ മതത്തിന് സർക്കാർ അംഗീകാരത്തിന് ശ്രമിച്ചു. അദ്യം സർക്കാർ അനുവദിച്ചില്ല എങ്കിലും, 1989 ൽ നൽകിയ അപ്പീലിനെത്തടർന്ന് അംഗീകരിക്കപ്പെട്ടു. ടെലിവിഷൻ, മാഗസിനുകൾ തുടങ്ങിയവയിൽ പ്രഭാഷണങ്ങൾ നടത്തി വിശ്വാസികളെ നേടിയെടുത്തു.
ആശയങ്ങൾ
[തിരുത്തുക]വിവിധ മതങ്ങളിൽ നിന്നും പകർത്തിയ ആശയങ്ങൾ ചേർത്താണ് ഷോക്കോ അസഹാര തന്റെ മത സിദ്ധാന്തങ്ങൾ രൂപീകരിച്ചത്. തന്നെ ക്രിസ്തുവായിട്ടാണ് അസഹാര സ്വയം വിശേഷിപ്പിച്ചത്. മറ്റുള്ളവരുടെ പാപങ്ങൾ സ്വയം ഏറ്റെടുത്ത് അവരെ പാപമോചിതരാക്കുമെന്ന് ഇദ്ദേഹം വിശ്വസിപ്പിച്ചു. ലോകാവസാന പ്രവചനങ്ങൾ നടത്തി ജനശ്രദ്ധ നേടി. ജപ്പാനിൽ അമേരിക്കൻ ആക്രമണം നടക്കുമെന്നും അതിൽ രാജ്യം തകരുമെന്നും പ്രവചിച്ചു. മൂന്നാം ലോക മഹായുദ്ധം ഉടൻ നടക്കുമെന്നും ജനങ്ങളെ വിശ്വസിപ്പിച്ചു. ഇതേ സമയത്തു തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീകര ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇതിനു വേണ്ടി രഹസ്യമായി ഒരു വിഭാഗത്തെത്തന്നെ ഇദ്ദേഹം ഉപയോഗിച്ചു.
സരിൻ ആക്രമണം
[തിരുത്തുക]ടോക്കിയോ സബ്‌വേയിൽ 1995 മാർച്ച് 20ന് നടന്ന ആക്രമണത്തിൽ 13 പേർ മരിക്കുകയും ആറായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ആളുകൾക്ക് കാഴ്ച നഷ്ടപ്പെട്ടു.
വിചാരണ
[തിരുത്തുക]1995 മെയ് 16ന് അസഹാര അറസ്റ്റിലായി. കൊലപാതകമുൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടതിനാൽ, 2004 ഫെബ്രുവരി 27 ന് കോടതി അസഹാരക്ക് വധശിക്ഷ വിധിച്ചു. കോടതിയിൽ കേസ് നീണ്ടുപോയെങ്കിലും 2018 ജൂലൈ 6ന് ടോക്യോ ഡിറ്റൻഷൻ ഹൗസിൽ വച്ച് തൂക്കിക്കൊന്ന് വിധി നടപ്പിലാക്കി [15], [2][3],[2][3][16] Relatives of victims said they approve of the execution.[17] .
പുസ്തകങ്ങൾ
[തിരുത്തുക]അസഹാരയുടേതായി ഏതാനും പുസ്തകങ്ങളും ഉണ്ട് [18] Declaring Myself the Christ എന്ന പുസ്തകത്തിൽ, ഇദ്ദേഹം സ്വയം ക്രിസ്തുവായി വിശേഷിപ്പിക്കുന്നു,[19].
അവലംബം
[തിരുത്തുക]- ↑ "Japanese Aum Shinrikyo Cult Leader Shoko Asahara Executed". The Inquisitr (in അമേരിക്കൻ ഇംഗ്ലീഷ്). ജൂലൈ 6, 2018. Retrieved ജൂലൈ 6, 2018.
- ↑ 2.0 2.1 2.2 "Aum Shinrikyo: Japan executes cult leader Shoko Asahara". BBC News. ജൂലൈ 6, 2018.
- ↑ 3.0 3.1 3.2 "Aum Shinrikyo guru Shoko Asahara hanged for mass murder: reports". The Japan Times. ജൂലൈ 6, 2018.
- ↑ 4.0 4.1 "Key events related to Aum Shinrikyo cult". The Japan Times Online (in അമേരിക്കൻ ഇംഗ്ലീഷ്). ജൂലൈ 6, 2018. ISSN 0447-5763. Archived from the original on ജൂലൈ 8, 2018. Retrieved ജൂലൈ 7, 2018.
- ↑ Atkins, Stephen E. (2004). Encyclopedia of Modern Worldwide Extremists and Extremist Groups. Greenwood Publishing Group. p. 27. ISBN 978-0-313-32485-7.
- ↑ Holley, David (മാർച്ച് 27, 1995). "Japanese Guru – A Youthful Bully's Quest for Power". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0458-3035. Retrieved ജൂലൈ 7, 2018.
- ↑ Dharmananda, Subhuti. "Japanese Acupuncture: Blind Acupuncturists, Insertion Tubes, Abdominal Diagnosis, and the Benten Goddess". Institute for Traditional Medicine. Retrieved ജൂലൈ 23, 2009.
- ↑ Sims, Calvin. "Hard Legacy for Japan Sect Leader's Family" (in ഇംഗ്ലീഷ്). Retrieved ജൂലൈ 6, 2018.
- ↑ Métraux, Daniel Alfred (1999). Aum Shinrikyo and Japanese youth. University Press of America. p. 11. ISBN 978-0-7618-1417-7.
- ↑ Lewis, James R.; Jesper Aagaard Petersen (2005). Controversial New Religions. Oxford University Press. p. 165. ISBN 978-0-19-515683-6.
- ↑ Wudunn, Nicholas D. Kristof With Sheryl. "A Guru's Journey -- A special report.; The Seer Among the Blind: Japanese Sect Leader's Rise" (in ഇംഗ്ലീഷ്). Retrieved ജൂലൈ 6, 2018.
- ↑ "Shoko Asahara". Biography (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on ജൂലൈ 6, 2018. Retrieved ജൂലൈ 6, 2018.
- ↑ "Shoko Asahara: From poor upbringing to cult leader". The Japan Times Online (in അമേരിക്കൻ ഇംഗ്ലീഷ്). ജൂലൈ 6, 2018. ISSN 0447-5763. Archived from the original on ജൂലൈ 6, 2018. Retrieved ജൂലൈ 6, 2018.
- ↑ Metraux, Daniel A. (1995). "Religious Terrorism in Japan: The Fatal Appeal of Aum Shinrikyo". Asian Survey. 35 (12): 1147. doi:10.2307/2645835 – via JSTOR.
- ↑ "Execution of Aum founder likely postponed". asiaone News. The Yomiuri Shimbun/Asia News Network. ജൂൺ 5, 2012. Archived from the original on ഫെബ്രുവരി 23, 2014.
- ↑ Ramzy, Austin (ജൂലൈ 5, 2018). "Japan Executes Cult Leader Behind 1995 Sarin Gas Subway Attack". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved ജൂലൈ 7, 2018.
- ↑ Sturmer, Jake (ജൂലൈ 6, 2018). "Japan's doomsday cult leader behind gas attack is executed". ABC News (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). Retrieved ജൂലൈ 7, 2018.
- ↑ Asahara, Shōkō (1993). Beyond Life and Death (in ഇംഗ്ലീഷ്). Aum Publishing Company. ISBN 9784871420723.
- ↑ Asahara, Shōkō (1992). Declaring Myself the Christ: Disclosing the True Meanings of Jesus Christ's Gospel (in ഇംഗ്ലീഷ്). Aum Publishing Company. ISBN 9784871420150.
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)
- CS1 ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്-language sources (en-au)
- Use mdy dates from July 2018
- Pages using infobox person with multiple criminal charges
- Pages using infobox person with unknown empty parameters
- Articles with NLK identifiers
- Articles with MusicBrainz identifiers