സംവാദം:ഗാസ് ചേമ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Gas എന്ന ഇംഗ്ലീഷ് വാക്കിന്റെ ഉച്ചാരണത്തിന്റെ ഏറ്റവുമടുത്ത മലയാളം ഗാസ് എന്നാണെന്ന് തോന്നുന്നു. ഗ്യാസ് എന്നതിനേക്കാൾ മെച്ചമല്ലേ ഗാസ്? അജയ് ബാലചന്ദ്രൻ 15:43, 3 ജൂൺ 2012 (UTC)

Gas, ഗ്യാസ് എന്നെഴുതുന്നതാണ് കൂടുതൽ ഉചിതം. പക്ഷേ, അതിനേക്കാൾ നല്ലത് ഗ്യാബ് ചേമ്പറിന് പറ്റിയ മലയാളം വാക്കുണ്ടോ എന്നാദ്യം നോക്കുന്നതാണ്. --Jairodz (സംവാദം) 15:50, 3 ജൂൺ 2012 (UTC)

മലയാളം വിക്കിപ്പീഡിയയിൽ ഗാസ് എന്നും ഗ്യാസ് എന്നും തിരഞ്ഞുനോക്കിയപ്പോൾ ഒരേ അർത്ഥത്തിൽ രണ്ടു വാക്കും ഉപയോഗിച്ച് കാണുന്നുണ്ട്. വിഷവാതക അറ. എന്ന പ്രയോഗം എങ്ങനെയുണ്ട്? ഗാസ് എന്ന വാക്ക് മലയാളത്തിൽ സ്വീകാര്യമാണ്. ചേമ്പർ അത്രമാത്രം സ്വീകാര്യമല്ല എന്നാണ് എനിക്ക് തോന്നുന്നത്. അജയ് ബാലചന്ദ്രൻ 19:02, 3 ജൂൺ 2012 (UTC)

ഗാസ് എന്നാണ് രാമലിംഗം പിള്ളയുടെ ഇം-ഇം-മ നിഘണ്ടു പറയുന്നത്. -അഖിലൻ 06:39, 4 ജൂൺ 2012 (UTC)

രാമലിംഗം പിള്ളയുടേതുപോലൊരു അവലംബമുണ്ടെങ്കിൽ സംശയത്തിന് സ്ഥാനമില്ല. ഞാൻ എല്ലാ "ഗ്യാസ്" എന്ന വാക്കുകളും "ഗാസ്" ആക്കുന്നു. --അജയ് ബാലചന്ദ്രൻ 17:33, 11 ജൂൺ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഗാസ്_ചേമ്പർ&oldid=1672085" എന്ന താളിൽനിന്ന് ശേഖരിച്ചത്