Jump to content

പെട്രോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെട്രോൾ കാൻ

പെട്രോളിയത്തിൽ നിന്നുണ്ടാക്കുന്ന ഒരു തരം ഇന്ധനമാണ് പെട്രോൾ അല്ലെങ്കിൽ ഗാസൊലീൻ. ക്രൂഡ് ഓയിൽ വാറ്റുമ്പോൾ ഏറ്റവും അവസാനം ലഭിക്കുന്ന ദ്രവ ഇന്ധനമാണിത് [അവലംബം ആവശ്യമാണ്]. ഇരുചക്ര വാഹനങ്ങളിലും പല കാറുകളിലും ഇന്ധനം ആയി ഉപയോഗിക്കുന്നു. അലിഫാറ്റിക് ഹൈഡ്രോകാർബണുകളാണ്‌ മുഖ്യമായും ഇതിലടങ്ങിയിരിക്കുന്നത്. സാധാരണയായി ഒക്ടേൻ സംഖ്യ (Octane Number) വർദ്ധിപ്പിക്കുന്നതിനായി ടൊളുവീനോ ബെൻസീനോ പോലുള്ള അരോമാറ്റിൿ ഹൈഡ്രോകാർബണുകളോ, ഐസോ-ഒക്ടേനോ ചേർക്കാറുണ്ട്. മുൻകാലങ്ങളിൽ പെട്രോളിന്റെ ഒക്ടേൻ സൂചകം വർദ്ധിപ്പിക്കുന്നതിലേക്കായി ടെട്രാ ഈഥൈൽ ലെഡ് (TEL - Tetra Ethyl Lead) എന്ന രാസപദാർത്ഥം ചേർത്തിരുന്നു. എന്നാൽ ലെഡ് മൂലമൂണ്ടാകുന്ന മലിനീകരണത്തെത്തുടർന്ന് ഇപ്പോൾ ലെഡ് രഹിത പെട്രോളാണ് എല്ലായിടത്തും ലഭ്യമാകുന്നത്. ആന്തരിക ദഹന യന്ത്രങ്ങളിലെ ഇന്ധനമായി പെട്രോൾ ഉപയോഗിക്കാറുണ്ട്.

സാന്ദ്രത

[തിരുത്തുക]

പെട്രോളിൻറെ സാന്ദ്രത 0.71–0.77 kg/l (0.71–0.77 g/cm3) ആണ്[1]. വെള്ളത്തിനേക്കാൾ സാന്ദ്രത കുറവായതിനാൽ പെട്രോൾ മൂലമൂണ്ടാകുന്ന അഗ്നിബാധകൾ ജലം ഉപയോഗിച്ച് കെടുത്താറില്ല.

ഊർജ്ജം

[തിരുത്തുക]

ഒരു ലിറ്റർ പെട്രോളിൽ 34.8 മെഗാ ജൂൾ ഊർജ്ജം അടങ്ങിയിരിക്കുന്നു.

ഇന്ധനം      MJ/litre      MJ/kg     BTU/Imp gal     BTU/US gal     Research octane
number (RON)
സാധാരണ പെട്രോൾ 34.8 44.4[2] 150,100 125,000 Min 91
പ്രീമിയം പെട്രോൾ 39.5 50.4 Min 95
ഓട്ടോഗ്യാസ് (LPG) (60% Propane + 40% Butane) 26.8 46 108
എഥനോൾ 23.5 31.1[3] 101,600 84,600 129
മെഥനോൾ 17.9 19.9 77,600 64,600 123
ബ്യൂട്ടനോൾബ്യൂട്ടനോൾ 29.2 36.6 91-99
Gasohol (10% ethanol + 90% gasoline) 33.7 145,200 120,900 93/94
ഡീസൽ 38.6 45.4 166,600 138,700 25(*)
ഏവിയേഷൻ ഗ്യസോലിൻ (high octane gasoline, not jet fuel) 33.5 46.8 144,400 120,200
Jet fuel (kerosene based) 35.1 43.8 151,242 125,935
ദ്രവീകൃത പ്രകൃതി വാതകം 25.3 ~55 109,000 90,800
ഹൈഡ്രജൻ 121 130[4]

അഡിറ്റീവുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Bell Fuels. "Lead-Free Gasoline Material Safety Data Sheet". NOAA. Retrieved 2008-07-06.
  2. Thomas, George. Overview of Storage Development DOE Hydrogen Program [pdf. Livermore, CA. Sandia National Laboratories. 2000.]
  3. Calculated from heats of formation. Does not correspond exactly to the figure for MJ/l divided by density.
  4. "The National Hydrogen Association FAQs". Archived from the original on 2005-11-25. Retrieved 2008-12-24.

പുറം കണ്ണികൾ

[തിരുത്തുക]

Images

"https://ml.wikipedia.org/w/index.php?title=പെട്രോൾ&oldid=4074003" എന്ന താളിൽനിന്ന് ശേഖരിച്ചത്