യു.എ. ഖാദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യു. എ. ഖാദർ
U a khader.jpg
ജനനം(1935-11-16)16 നവംബർ 1935
ബില്ലീൻ, റംഗൂൺ, മ്യാൻമർ
മരണംഡിസംബർ 12, 2020(2020-12-12) (പ്രായം 85)
കൊയിലാണ്ടി, കോഴിക്കോട്, കേരള, ഇന്ത്യ
Occupationസാഹിത്യകാരൻ
Nationalityഇന്ത്യൻ
Notable awards
Spouseഫാത്തിമാ ബീവി
Parentsമൊയ്തീൻകുട്ടി ഹാജി (പിതാവ്), മാമൈദി (മാതാവ്)

മലയാള സാഹിത്യ രംഗത്ത് അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായിരുന്നു യു.എ. ഖാദർ. പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്. പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിൻപറ്റുന്ന വ്യത്യസ്തമായ ശൈലിയിലൂടെ ശ്രദ്ധേയനായി. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളുടെ രൂപത്തിൽ ഖാദറിന്റെ രചനകളിൽ സമന്വയിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

1935 നവംബർ 16 ന്[2] കിഴക്കൻ ബർമ്മയിലെ (മ്യാൻമർ) റംഗൂണിനു സമീപം (ഇന്നത്തെ യാങ്കോൺ) മോൺ സംസ്ഥാനത്ത് കേരളത്തിലെ കൊയിലാണ്ടിയിൽനിന്ന് ബർമയിലേക്ക് കുടിയേറിയ മൊയ്‌തീൻ കുട്ടി ഹാജി, ബർമീസ് വംശജയായ മമോദി ദമ്പതികളുടെ പുത്രനായി ഇരാവതി നദിയോരത്തെ ബില്ലിൻ എന്ന ഗ്രാമത്തിലാണ് യു.എ ഖാദർ ജനിച്ചത് [3][4]. ഇദ്ദേഹം ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാതാവായ മാമൈദി മരണപ്പെട്ടു[5]. മരണകാരണം വസൂരിയായിരുന്നു.[6] പിന്നീട് മാതാവിന്റെ സഹോദരിമാരുടെ സംരക്ഷണയിൽ നവജാതശിശു നന്നായി പരിപാലിക്കപ്പെട്ടു. ഏതാനും വർഷങ്ങൾക്കുശേഷം രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ ഈ കുട്ടിയും കുടുംബവും ബർമയിലെ വാസസ്ഥലത്തുനിന്ന് മറ്റു സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായിത്തീർന്നു.[6] എട്ടാമത്തെ വയസ്സിൽ യു എ ഖാദർ പിതാവിനോടൊപ്പം കേരളത്തിലേക്ക് മടങ്ങുകയും പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയിൽ എത്തുകയും ഒരു മലയാളിയായി വളരുകയും ചെയ്തു.[6][7] കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയശേഷം മദ്രാസ് കോളെജ് ഓഫ് ആർട്ട്‌സിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടി. ചെന്നൈയിൽ ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ.എ. കൊടുങ്ങല്ലൂരിനേപ്പോലെയുള്ള എഴുത്തുകാരും സി.എച്ച്. മുഹമ്മദ് കോയയെപ്പോലുള്ള സാമൂഹ്യ പ്രവർത്തകരുമായുമായുള്ള ബന്ധം പുലർത്തിയിരുന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി.[8] സി.എച്ച്. മുഹമ്മദ് കോയയാണ് അദ്ദേഹത്തിന് ബാല്യകാലസഖി എന്ന കൃതി വായിക്കുവാൻ നൽകിക്കൊണ്ട് സാഹിത്യ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് തുടക്കമിട്ടത്.[9]

മദ്രാസ്സിൽ താമസിക്കുന്ന കാലത്ത് കേരള സമാജം സാഹിത്യ സംഘവുമായുള്ള ബന്ധം സാഹിത്യ രചനയ്ക്ക് വലിയ മുതൽക്കൂട്ടായി. 1953 മുതൽ ആനുകാലികങ്ങളിൽ കഥയെഴുതിത്തുടങ്ങി. 1956-ൽ നിലമ്പൂരിലെ ഒരു മരക്കമ്പനിയിൽ ഗുമസ്തനായി ജോലി ആരംഭിച്ചു. 1957 മുതൽ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപർ. പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളെജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആന്റ് ചൈൽഡ് ഹെൽത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990-ൽ സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചു. കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ , നോവലുകൾ തുടങ്ങി 40-ൽ ഏറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

കോഴിക്കോട് പൊക്കുന്നിലെ 'അക്ഷര' എന്ന ഭവനത്തിലായിരുന്ന അദ്ദേഹം അവസാനകാലത്ത് താമസിച്ചിരുന്നത്. ഫാത്തിമാ ബീവിയാണ് അദ്ദേഹത്തിന്റെ പത്നി. ആൺകുട്ടികളായ ഫിറോസ്, കബീർ, അദീപ് എന്നിവരും സറീന, സുലേഖ എന്നീ പെൺമക്കളുമായി അദ്ദേഹത്തിന് 5 കുട്ടികളാണുള്ളത്.[10]

മരണം[തിരുത്തുക]

ശ്വാസകോശാർബുദത്തെ തുടർന്ന് ദീർഘനാൾ ചികിത്സയിലായിരുന്ന ഖാദർ, 2020 ഡിസംബർ 12-ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് വൈകുന്നേരം ആറ് മണിയോടെ അന്തരിച്ചു. കോഴിക്കോട് തിക്കോടി മീത്തലപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.[11]

കൃതികൾ[തിരുത്തുക]

 • അഘോരശിവം
 • കൃഷ്ണമണിയിലെ തീനാളം
 • തൃക്കോട്ടൂർ കഥകൾ
 • കഥപോലെ ജീവിതം
 • തൃക്കോട്ടൂർ പെരുമ
 • ഒരു പടകാളിപ്പെണ്ണിന്റെ ചരിത്രം
 • നടവരമ്പുകളിലൂടെ
 • ചെമ്പവിഴവും ഓട്ടുവളയും
 • വള്ളൂരമ്മ
 • സ്വപ്നകുമ്പസാരം
 • ശത്രു
 • കലശം
 • ഖാദറിന്റെ പത്തുനോവലുകൾ
 • ഒരുപിടി വറ്റ്
 • ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം
 • റസിയ സുൽത്താന
 • ചെങ്കോൽ
 • ചങ്ങല
 • അനുയായി
 • സർപ്പസന്തതി
 • പവന്മാറ്റ്
 • ആഴം
 • ഖുറൈഷികൂട്ടം
 • അറബിക്കടലിന്റെ തീരം
 • ഇണയുടെ വേദാന്തം
 • മിസ്സിസ് മേനോൻ
 • യമുനയുടെ ഉറകൾ
 • കൊടിമരച്ചുവട്ടിലെ മേളം
 • അരിപ്രാവിന്റെ പ്രേമം
 • ചെമ്പവിഴം
 • മാണിക്യം വിഴുങ്ങിയ കാണാരൻ
 • വായേപ്പാതാളം
 • പൂമരത്തളിരുകൾ
 • കളിമുറ്റം
 • പന്തലായിനിയിലേക്ക് ഒരു യാത്ര
 • അടിയാധാരം
 • നാണിക്കുട്ടിയുടെ നാട്
 • സ്രഷ്ടാവിന്റെ ഖജാന
 • ഭഗവതി ചൂട്ട് (നോവലൈറ്റുകൾ)
 • ഇത്തിരി പൂമൊട്ടുകൾ
 • കാട്ടിലെ കഥകൾ
 • കോഴി മൂന്നുവെട്ടം കൂകും മുൻപ്
 • ഏതാനും യുവതികൾ
 • രാഗലോല
 • ഇണതേടൽ
 • പ്രേമപൂർവ്വം
 • കോയ
 • പൂക്കൾ വിരിയുമ്പോൾ
 • ധന്യ
 • പൊങ്ങുതടികൾ
 • ഖാദർ കഥകൾ
 • ഖാദറിന്റെ കഥാലേഖനങ്ങൾ
 • ഖാദർ എന്നാൽ (ആത്മകഥാ കുറിപ്പുകൾ)
 • പ്രകാശനാളങ്ങൾ
 • നന്മയുടെ അമ്മ (ബാലസാഹിത്യം)

കൈയെഴുത്ത് മാതൃക[തിരുത്തുക]

 UA Khader hand writing.jpg

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സാഹിത്യ അക്കാദമി അവാർഡ് (1984)[12] - ‘തൃക്കോട്ടൂർ പെരുമ‘ എന്ന കൃതിക്ക്
 • എസ്.കെ. പൊറ്റെക്കാട് അവാർഡ് (1993) - ‘കഥപോലെ ജീവിതം’ എന്ന കൃതിക്ക്
 • അബുദാബി അവാർഡ് - ‘ഒരുപിടി വറ്റ്‘ എന്ന കൃതിക്ക്
 • സി.എച്ച്. മുഹമ്മദ്കോയ അവാർഡ് - ‘കളിമുറ്റം‘ എന്ന കൃതിക്ക്
 • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്]] (2009) - 'തൃക്കോട്ടൂർ പെരുമ' എന്ന കൃതിക്ക്[13]
 • അബുദാബി ശക്തി അവാർഡ്
 • എസ്.കെ. പൊറ്റെക്കാട്ട് അവാർഡ്
 • മലയാറ്റൂർ അവാർഡ്
 • സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാർഡ്

യു.എ.ഖാദറിന് സമസ്ത കേരള സാഹിത്യ പരിഷത്ത് സമാഗ്ര സംഭാവനങ്ങൾ ഉള്ള അവാർഡ് നൽകിയിട്ടുണ്ടു്.[തിരുത്തുക]

 1. https://www.mathrubhumi.com/news/kerala/ua-khader-passes-away-1.5274793. ശേഖരിച്ചത് 12 ഡിസംബർ 2020. Missing or empty |title= (help)
 2. "സാഹിത്യകാരൻ യു.എ.ഖാദർ അന്തരിച്ചു; മലയാളിയെ മോഹിപ്പിച്ച 'തൃക്കോട്ടൂർ പെരുമ".
 3. യു. എ. ഖാദറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, മാതൃഭൂമി ഓൺലൈൻ [പ്രവർത്തിക്കാത്ത കണ്ണി]
 4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 5. "മാമൈദിയുടെ മകൻ". സമകാലിക മലയാളം വാരിക. 25 December 2020. മൂലതാളിൽ നിന്നും 9 January 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-09.
 6. 6.0 6.1 6.2 Safiya Fathima (10 October 2016). "ഓർമ്മയിലെ വ്യാളി മുഖങ്ങൾ; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദർ/അഭിമുഖം". Azhimukham. Retrieved 24 February 2019.
 7. "Renowned Malayalam writer UA Khader passes away". The Indian Express (ഭാഷ: ഇംഗ്ലീഷ്). 2020-12-12. ശേഖരിച്ചത് 2020-12-12.
 8. "U.A. Khader felicitated" Archived 2010-03-27 at the Wayback Machine.. The Hindu. Retrieved 24 February 2019.
 9. "U.A. Khader, in his own words" Archived 2008-08-15 at the Wayback Machine.. The Hindu. Retrieved 24 February 2019.
 10. "യു.എ. ഖാദർ അന്തരിച്ചു".
 11. https://www.manoramaonline.com/news/latest-news/2020/12/13/ua-khader-funeral.html. ശേഖരിച്ചത് 13 ഡിസംബർ 2020. Missing or empty |title= (help)
 12. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). ശേഖരിച്ചത് 27 മാർച്ച് 2020.
 13. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യു.എ._ഖാദർ&oldid=3642350" എന്ന താളിൽനിന്ന് ശേഖരിച്ചത്