സി.വി. ശ്രീരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.വി. ശ്രീരാമൻ
തൊഴിൽനോവലിസ്റ്റ്,കഥാകൃത്ത്
ദേശീയതഭാരതീയൻ
ശ്രദ്ധേയമായ രചന(കൾ)അനായാസേന മരണം, റെയിൽ‌വേ പാളങ്ങൾ, വാസ്തുഹാര (ചെറുകഥ), ചിദംബരം.
അവാർഡുകൾകേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി പുരസ്കാരം,കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (മികച്ച സിനിമ)- വാസ്തുഹാര,രാഷ്ടപതിയുടെ സുവർണ്ണ മയൂരം- ചിദംബരം എന്ന സിനിമക്ക്.
പങ്കാളിയശോദ
കുട്ടികൾസഞ്ജയൻ, ബൈജു, ഋത്വിക്.
ബന്ധുക്കൾവി. കെ. ശ്രീരാമൻ (മാതൃസഹോദരീപുത്രൻ)

മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ചെറുതുരുത്തി വേലപ്പൻ ശ്രീരാമൻ എന്ന സി.വി. ശ്രീരാമൻ (1931 ഫെബ്രുവരി 7- 2007 ഒക്ടോബർ10). അനായാസേന മരണം, റെയിൽ‌വേ പാളങ്ങൾ, എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ കഥകളാണ്. 1983-ൽ കേരള സാഹിത്യ അക്കാദമി അവാർഡും[1], ശ്രീരാമന്റെ കഥകൾ എന്ന ചെറുകഥാ സമാഹാരത്തിന് 1999-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1931 ഫെബ്രുവരി 7-ന്‌ കുന്നംകുളം പോർക്കുളം ചെറുതുരുത്തി വീട്ടിൽ ജനിച്ചു. അച്ഛൻ വേലപ്പൻ, അമ്മ ദേവകി. സിലോണിലായിരുന്നു ബാല്യം. പ്രാഥമിക വിദ്യാഭ്യാസവും സിലോണിൽ ആയിരുന്നു. തുടർന്ന് കുന്നംകുളം ഗവൺ‌മെന്റ് ഹൈസ്കൂൾ, തൃശ്ശൂർ സെന്റ് തോമസ് കോളേജ്, മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. ഏഴു വർഷം ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിൽ കിഴക്കൻ ബംഗാൾ അഭയാർത്ഥികളെ കുടിയേറിപ്പാർപ്പിക്കുന്ന വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. തുടർന്ന് കേരളത്തിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.

സി.വി. ശ്രീരാമന്റെ പല കഥകളും ശ്രീലങ്കയും കൊൽക്കൊത്തയും ആന്തമാനും തമിഴ്‌നാടും പശ്ചാത്തലമായുള്ളതാണ്. പ്രവാസവും ഒറ്റപ്പെടലും അദ്ദേഹത്തിന്റെ കഥകളിലെ പ്രധാന വിഷയങ്ങളാണ് എങ്കിലും ഓരോ കഥകളും വ്യത്യസ്തമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. മലയാളത്തിലെ പ്രമുഖ സം‌വിധായകരായ ജി. അരവിന്ദൻ (വാസ്തുഹാര (ചെറുകഥ), ചിദംബരം (കഥ)), കെ.ആർ. മോഹനൻ (പുരുഷാർത്ഥം), ടി.വി. ചന്ദ്രൻ (പൊന്തൻമാട) എന്നിവർ ശ്രീരാമന്റെ കഥകൾക്ക് ചലച്ചിത്രാവിഷ്കാരം നൽകിയിട്ടുണ്ട്. ഇംഗ്ലീഷിലും ജർമ്മനിലും നിരവധി ഇന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്റെ രചനകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഭാര്യ: യശോദ

മക്കൾ: സഞ്ജയൻ, ബൈജു, ഋത്വിക്.

രാഷ്ടീയ രംഗത്ത്[തിരുത്തുക]

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന ശ്രീരാമൻ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ (എം) അംഗമായി.12 വർഷം പോർക്കുളം ഗ്രാമപഞ്ചായത്ത്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. 1988 മുതൽ1991 വരെ കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് സമിതിയംഗവും വൈസ് പ്രസിഡന്റുമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായും പ്രവർത്തിച്ചു.സജീവ രാഷ്ട്രീയ പ്രവർത്തനം നല്ല സാഹിത്യ സൃഷ്ടിയുടെ പിറവിക്ക് തടസ്സമാകുന്നില്ലെന്ന് അദ്ദേഹം തെളിയിച്ചു.

പ്രധാന കൃതികൾ[തിരുത്തുക]

  • വാസ്തുഹാര (ചെറുകഥ)[1]
  • ക്ഷുരസ്യധാര
  • ദുഃഖിതരുടെ ദുഃഖം
  • പുറം കാഴ്ചകൾ
  • ചിദംബരം
  • എന്റോസി വലിയമ്മ
  • പുതുമയില്ലാത്തവരുടെ നഗരം
  • ചക്ഷുശ്രവണ ഗളസ്ഥമാം
  • വെളുത്ത പക്ഷിയെക്കാത്ത്
  • ശ്രീരാമന്റെ കഥകൾ
  • ഇഷ്ടദാനം
  • മലയാളത്തിൻ്റെ സുവർണ്ണകഥകൾ

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

ശ്രീരാമന്റെ യാത്രകൾ-എം.എം. നാരായണൻ,മലയാളം വാരിക 2008,ഡിസംബർ 5[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]


  1. 1.0 1.1 1.2 "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
"https://ml.wikipedia.org/w/index.php?title=സി.വി._ശ്രീരാമൻ&oldid=4021945" എന്ന താളിൽനിന്ന് ശേഖരിച്ചത്