അബുദാബി ശക്തി അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അബുദാബിയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ശക്തി തിയേറ്റേഴ്‌സ് നൽകുന്ന പുരസ്കാരമാണ് അബുദാബി ശക്തി അവാർഡ്.[1] നോവൽ, ചെറുകഥ, നാടകം, കവിത, സാഹിത്യവിമർശനം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം ( ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനശാസ്ത്രം, സംസ്കാരം, നാടോടി വിജ്ഞാനം, സിനിമ തുടങ്ങിയവ ) ഇതര സാഹിത്യ വിഭാഗം ( ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം,സ്‌മരണ, തൂലികാ ചിത്രം തുടങ്ങിയവ ) എന്നീ സാഹിത്യ കൃതികൾക്കാണ് അബുദാബി ശക്തി അവാർഡുകൾ നൽകുന്നത്. ബാല സാഹിത്യത്തിനു 7500 രൂപയും മറ്റു സാഹിത്യ കൃതികൾക്ക് 10000 രൂപയുമാണ് അവാർഡ് തുക. 2011 ലെ അബുദാബി ശക്തി അവാർഡ് ടി ഡി രാമകൃഷണന്റെ ഫ്രാൻസിസ് ഇട്ടികോര എന്ന നോവലിനാണ് ലഭിച്ചത്

2012[തിരുത്തുക]

അബുദാബി ശക്തി അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ വിവിധ അവാർഡുകൾ (2012) പ്രഖ്യാപിച്ചു. അബുദാബി ശക്തി, തായാട്ട്, ടി.കെ.രാമകൃഷ്ണൻ അവാർഡുകളാണ് കമ്മിറ്റി ചെയർമാൻ പി. കരുണാകരൻ എം.പി. പ്രഖ്യാപിച്ചത്.

അവലംബം[തിരുത്തുക]

  1. "ലോനപ്പൻ നമ്പാടനും സുസ്‌മേഷ് ചന്ദ്രോത്തിനും അബുദാബി ശക്തി അവാർഡുകൾ". മാതൃഭൂമി. 2013 ജൂലൈ 18. ശേഖരിച്ചത് 2013 ഓഗസ്റ്റ് 11. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=അബുദാബി_ശക്തി_അവാർഡ്&oldid=2493114" എന്ന താളിൽനിന്ന് ശേഖരിച്ചത്