Jump to content

കെ.എൻ. പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എൻ. പണിക്കർ
ജനനം1936
ദേശീയതഇന്ത്യൻ
തൊഴിൽചരിത്രകാരൻ, അദ്ധ്യാപകൻ, എഴുത്തുകാരൻ

ഇന്ത്യയിലെ ഒരു പ്രമുഖ ചരിത്രകാരനാണ്‌ ഡോ. കെ.എൻ. പണിക്കർ.[1] ചരിത്ര രചനയിൽ മാർക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കർക്ക് വലതുപക്ഷ ബുദ്ധിജീവികളിൽ നിന്നും രാഷ്ട്രീയ സംഘടനകളിൽ നിന്നും പലപ്പോഴും കടുത്ത വിമർശനം ഏൽക്കേണ്ടിവന്നിട്ടുണ്ട്.[അവലംബം ആവശ്യമാണ്] വർഗീയ വൽകരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിർക്കുന്ന ചരിത്രകാരന്മാരിൽ ഒരാളാണ്‌ ഇദ്ദേഹം.[അവലംബം ആവശ്യമാണ്]

2017-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു[2].

ജീവിതരേഖ

[തിരുത്തുക]

ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും പത്താമത്തെ മകനായി 1936-ൽ ജനിച്ചു. [3] ചാവക്കാട് ബോഡ് ഹൈസ്കൂളിൽ സെക്കണ്ടറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജിൽ ബിരുദ വിദ്യാഭ്യാസവും പൂർത്തിയാക്കി.രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പി. എച്ഛ്. ഡിയും കരസ്ഥമാക്കി. പിന്നീട് ഡൽഹി ജാവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്ര വിഭാഗം അദ്ധ്യാപകനായി. വകുപ്പുമേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കൺറ്റമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു.പലവിദേശ സർ വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടൂണ്ട്. വിവിധ അക്കാദമിക് സമിതികളിൽ ഉപദേശകനായി പ്രവർത്തിക്കുന്നു. കേരളത്തിലെ കാലടിയിലുള്ള ശ്രീ ശങ്കരാചാര്യ സംസ്കൃത സർ‌വ്വകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു. ഇപ്പോൾ കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ചെയർമാനായി പ്രവർത്തിക്കുന്നു. അധിനിവേശകാലഘട്ടത്തിലെ സാംസ്കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഇദ്ദേഹത്തിന്റെ ഗവേഷണമേഖല. ഇംഗ്ലീഷ് ഭാഷയിലാണ് കെ.എൻ.പണിക്കരുടെ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്.

പ്രധാന ഗ്രന്ഥങ്ങൾ

[തിരുത്തുക]
  • എഗൈൻസ്റ്റ് ലോർഡ് അൻഡ് സ്‌റ്റേറ്റ്സ്: റിലിജിയൻ ആൻഡ് പെസന്റെ അപ്‌റൈസിംഗ് ഇൻ മലബാർ(1989)
  • കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ(1990)
  • ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ(1968)
  • കൾച്ചർ,ഐഡിയോളജി ആൻഡ് ഹെഗിമണി: ഇന്റലച്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ് നെസ്സ് ഇൻ കൊളോണിയൽ ഇന്ത്യ(1995)
  • കമ്മ്യൂണൽ ത്രെട്ട്, സെക്കുലർ ചലഞ്ച്(1997)
  • കണ്ടമ്പററി ഇന്ത്യ: കൾച്ചർ ആൻഡ് പൊളിറ്റിക്സ്(2002)
  • ഇന്റെറോഗേറ്റിങ്ങ് കൊളോണിയൽ മോഡേണിറ്റി(2002)

എഡിറ്റ് ചെയ്ത ഗ്രന്ഥങ്ങൾ

[തിരുത്തുക]
  • ജോൺ മാൽക്കം: പൊളിറ്റിക്കൽ ഹിസ്റ്ററി ഓഫ് ഇന്ത്യ (2 വാല്യം)-1980
  • നാഷണൽ ആൻഡ് ലെഫ്റ്റ് മൂവ്മെന്റ്സ് ഇൻ ഇന്ത്യ(1980)
  • കമ്മ്യൂണലിസം ഇൻ ഇന്ത്യൻ ഹിസ്റ്ററി-ഹിസ്റ്ററി,പൊളിറ്റിക്സ് ആൻഡ് കൾച്ചർ(1991)
  • എ കൺസേൺഡ് ഇന്ത്യാസ് ഗൈഡ് ടു കമ്മ്യൂണലിസം(1999)
  • ദ മേക്കിങ്ങ് ഓഫ് ഹിസ്റ്ററി(2002)(ടെറി ബൈറസും ഉറ്റ്സ പട്നായിക്കുമായി ചേർന്ന്)
  • കൾച്ചർ: കോൺസെപ്റ്റ് ആൻഡ് പ്രാക്റ്റീസ്[4]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-01. Retrieved 2011-09-30.
  2. "അക്കാദമിയുടെ വിശിഷ്ടാംഗത്വം" (PDF). കേരള സാഹിത്യ അക്കാദമി. Retrieved 27 ജനുവരി 2020.
  3. ഏഷ്യാനെറ്റ് പാദമുദ്ര 2015 ആഗസ്റ്റ് 1
  4. സംസ്കാരവും ദേശീയതയും(2004), ഡോ. കെ.എൻ. പണിക്കർ, കറന്റ് ബുക്സ് തൃശൂർ. ഒന്നാം പതിപ്പ് 2002

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ.എൻ._പണിക്കർ&oldid=3717427" എന്ന താളിൽനിന്ന് ശേഖരിച്ചത്