അസീം താന്നിമൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

‌‌

അസീം താന്നിമൂട്
AzeemThannimoodu.png
ജനനം (1975-04-15) ഏപ്രിൽ 15, 1975  (46 വയസ്സ്)
താന്നിമൂട്,നെടുമങ്ങാട്
ദേശീയത ഇന്ത്യ
തൊഴിൽപത്രലേഖകൻ,ദേശാഭിമാനി
ജീവിതപങ്കാളി(കൾ)അസീസ അസീം
തൂലികാനാമംഅസീം താന്നീമൂട്
രചനാ സങ്കേതംകവിത, ലേഖനം
വിഷയംജേർണലിസം

മലയാളത്തിലെ ശ്രദ്ധേയനായ കവി അസീം താന്നിമൂട് 1975ൽ നെടുമങ്ങാടിനു സമീപം താന്നിമൂട് ഗ്രാമത്തിലാണ് ജനിച്ചത്. മാതൃഭൂമി ബാലപംക്തിയിലൂടെയാണ് കാവ്യരംഗത്തു സജീവമായത്. മുഖ്യധാര,സമാന്തര,ഓൺലൈൻ മാഗസിനുകളിൽ കവിതകളും റിവ്യൂകളും അനുഭവക്കുറിപ്പുകളും എഴുതുന്നു. ആദ്യ സമാഹാരം `കാണാതായ വാക്കുകൾ'ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചു. രണ്ടാം സമാഹാരം 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' ഡി.സി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. [1]. [2] [3].

പ്രധാന പദവികൾ[തിരുത്തുക]

ജില്ലാ റൂറൽ പ്രസ്‍ക്ലബ്ബ് സെക്രട്ടറി, പ്രസിഡന്റ്, കവന കൗമുദി പത്രാധിപ സമിതി അംഗം, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ദേശാഭിമാനി ദിനപത്രം [4]നെടുമങ്ങാട് പ്രാദേശിക ലേഖകനായി ജോലി ചെയ്യുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

വൈലോപ്പിള്ളി പുരസ്കാരം[5], തൃശൂർ കേരള വർമ കോളേജ് സുവർണ ജൂബിലി കവിതാ പുരസ്കാരം[6], വി ടി കുമാരൻ മാസ്റ്റർ പുരസ്കാരം[7], അങ്കണം കവിതാ മത്സര സമ്മാനം എന്നിവ ലഭിച്ചിട്ടുണ്ട്.[8] കേന്ദ്രസാഹിത്യ അക്കാദമിയുടെ Anthology of poems in Malayalam[9](1980-2010)എന്ന ഗ്രന്ഥത്തിൽ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കവിയും അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ മൂടാടി ദാമോദരന്റെ സ്മരണക്കായി വടകരസാഹിത്യവേദി ഏർപ്പെടുത്തിയ മൂടാടി ദാമോദരൻ പുരസ്കാരം അസീം താന്നിമൂടിന്റെ കാണാതായ വാക്കുകൾ എന്ന കവിതാസമാഹാരത്തിനാണ് ലഭിച്ചത്. നാലാമത് തിരുനല്ലൂർ കരുണാകരൻ പുരസ്കാരം കാണാതായ വാക്കുകൾക്ക് ലഭിച്ചു. പോണ്ടിച്ചേരി സർവകലാശാല,കേരള സർവകലാശാല സിലബസുകളിലും കേന്ദ്ര സാഹിത്യ അകാദമിയുടെ ഇന്ത്യൻ ലിറ്ററേച്ചർ പ്രസിദ്ധീകരിക്കുന്ന  21st Century Malayalam Poetry Supplementary Special സെക്ഷനിലും കവിതകൾ ഉൾപ്പെടുത്തി. 2020ലെ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം`കാണാതായ വാക്കുകൾക്ക്'(ഡിസി ബുക്സ്) ലഭിച്ചു. 35ാമത് മൂലൂർ സ്മാരക പുരസ്കാരം `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്'(ഡിസി ബുക്സ്) എന്ന സമാഹാരത്തിനാണ് ലഭിച്ചത്.

അവലംബം[തിരുത്തുക]

  1. "അസീം താന്നിമൂട്".
  2. "മാതൃഭൂമി ആഴ്ചപ്പതിപ്പ്".
  3. കാണാതായ വാക്കുകൾ
  4. "ദേശാഭിമാനി".
  5. https://commons.wikimedia.org/wiki/File:Azeem2.jpg
  6. "കേരളവർമകോളേജ്".
  7. "vt-kumaran-master-award".
  8. "ankanam".
  9. https://commons.wikimedia.org/wiki/File:Azeem1.jpg
"https://ml.wikipedia.org/w/index.php?title=അസീം_താന്നിമൂട്&oldid=3550842" എന്ന താളിൽനിന്ന് ശേഖരിച്ചത്