സെബാസ്റ്റ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള കവിയാണ് സെബാസ്റ്റ്യൻ. 1961 ഡിസംബർ 19 ന് കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് ജനനം. കളത്തിൽ ദേവസ്സിയും കുഞ്ഞമ്മയും മാതാപിതാക്കൾ.

2015, 16, 17 വർഷങ്ങളിൽ യഥാക്രമം ഗോവ, വിജയവാഡ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നടന്ന ദേശീയ കാവ്യോൽസവങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു. കവിതാ സമാഹാരങ്ങൾ ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ 5 സർവകലാശാലകളിൽ പാഠ്യപദ്ധതിയിൽ ഇദ്ദേഹത്തിന്റെ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുരസ്ക്കാരങ്ങൾ[തിരുത്തുക]

2006 -ൽ പാട്ടു കെട്ടിയ കൊട്ട എന്ന പുസ്തകത്തിന് എസ്.ബി.ടി കവിതാ പുരസ്ക്കാരം. 2009 -ൽ ഇരുട്ടു പിഴിഞ്ഞ് എന്ന പുസ്തകത്തിന് യുവകലാസാഹിതി കവിതാ പുരസ്കാരം, മുല്ലനേഴി ഫൗണ്ടേഷൻ കവിതാ പുരസ്കാരം, പി.ഭാസ്കരൻ കവിതാ പുരസ്കാരം, പി.കുഞ്ഞിരാമൻ നായർ ട്രസ്റ്റ് കവിതാ പുരസ്കാരം [1], വി.സി.ബി.സാഹിത്യ പുരസ്കാരം, മൂടാടി ദാമോദരൻ പുരസ്കാരം, നടൻ ജയൻ കലാസാംസ്കാരിക വേദി സാഹിത്യ പുരസ്കാരം, പ്രൊ.കെ.വി.തമ്പി കവിതാ പുരസ്കാരം, വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റ് കവിതാ പുരസ്കാരം, കെടാമംഗലം പപ്പുക്കുട്ടി സ്മാരക കവിതാ പുരസ്കാരം, യൂസഫലി കേച്ചേരി കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട് .

കാവ്യ സമാഹാരങ്ങൾ[തിരുത്തുക]

 • പുറപ്പാട്
 • കവിയുത്തരം
 • മുപ്പത് നവ കവിതകൾ
 • പാട്ടു കെട്ടിയ കൊട്ട
 • ഒട്ടിച്ച നോട്ട്
 • കണ്ണിലെഴുതാൻ
 • ഇരുട്ട് പിഴിഞ്ഞ്
 • ചില്ലു തൊലിയുള്ള തവള
 • ചൂളപ്പൊതികൾ
 • പ്രതി ശരീരം
 • അറ്റുപോവാത്തത്
 • നിശ്ശബ്ദതയിലെ പ്രകാശങ്ങൾ
 • സെബാസ്റ്റ്യന്റെ കവിതകൾ
 • കൃഷിക്കാരൻ

ഗദ്യ കൃതികൾ[തിരുത്തുക]

 • ചെന്നിനായകത്തിന്റെ മുലകൾ (എഡിറ്റർ)
 • നടനം തന്നെ ജീവിതം (ഗുരു ഗോപാലകൃഷ്ണന്റെ ജീവചരിത്രം)
 • ഹൃദയ നിവാസികൾ (ഓർമ്മക്കുറിപ്പുകൾ)
 • ഇരുട്ടു പിഴിഞ്ഞ വെളിച്ചത്തിൽ (കവിതാ പഠനങ്ങൾ)
 • രമണീയമീ ജീവിതം (എഡിറ്റർ)
 • ബാലചന്ദ്രൻ ചുള്ളിക്കാട്@60 (എഡിറ്റർ)
 • എ.അയ്യപ്പൻ സമ്പൂർണ്ണ കൃതികൾ (എഡിറ്റർ)

അവലംബം[തിരുത്തുക]

 1. ., . "പി. കുഞ്ഞിരാമൻ നായർ കവിതാ പുരസ്കാരം 1997 - 2013". http://www.keralaculture.org. keralaculture.org. ശേഖരിച്ചത് 14 ജനുവരി 2021. External link in |website= (help)CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=സെബാസ്റ്റ്യൻ&oldid=3513360" എന്ന താളിൽനിന്ന് ശേഖരിച്ചത്