പി. രാജീവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. രാജീവ്

പി. രാജീവ്
ജനനം കേരളം
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ എം

കേരളത്തിൽ നിന്നുള്ള ഒരു മുൻ രാജ്യസഭാ അംഗമാണ് പി. രാജീവ്.[1][2] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംസ്ഥാന കമ്മറ്റിയംഗവും പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറിയാണ്.[3] തൃശ്ശൂർ ജില്ലയിലെ മേലാടൂർ സ്വദേശിയാണ്.

ജീവിതരേഖ[തിരുത്തുക]

റവന്യൂ ഇൻസ്പെക്ടറായിരുന്ന പി. വാസുദേവന്റെയും രാധാ വാസുദേവന്റെയും മകനായ പി. രാജീവ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത് ഗവ. സമിതി ഹൈസ്കൂളിലാണ്. പിന്നീട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, കളമശ്ശേരി സെന്റ് പോൾസ് കോളേജ്, കളമശ്ശേരി ഗവ. പോളിടെൿനിക്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ തുടർപഠനങ്ങൾ നടത്തി. പഠന കാലത്ത് എസ് എഫ് ഐ ലൂടെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായി. തുടർന്ന് കേരളാ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന പി. രാജീവ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.

വഹിച്ച പദവികൾ[തിരുത്തുക]

 • എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി , പ്രസിഡന്റ്
 • ദേശാഭിമാനി റസിഡന്റ് എഡിറ്റർ
 • സി.പി.ഐ(എം) സംസ്ഥാന കമ്മറ്റിയംഗം
 • രാജ്യസഭാ അംഗം
 • സി.പി.ഐ(എം) എറണാകുളം ജില്ല സെക്രട്ടറി

കൃതികൾ[തിരുത്തുക]

 • ആഗോളവത്കരണകാലത്തെ ക്യാംപസ്
 • വിവാദങ്ങളിലെ വ്യതിയാനങ്ങൾ
 • കാഴ്ചവട്ടം

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.deshabhimani.com/newscontent.php?id=237577
 2. http://www.rajeevmp.org/profile.php
 3. http://www.indiavisiontv.com/2015/01/15/375474.html
"https://ml.wikipedia.org/w/index.php?title=പി._രാജീവ്&oldid=2602087" എന്ന താളിൽനിന്നു ശേഖരിച്ചത്