എസ്.ആർ. ലാൽ
ദൃശ്യരൂപം
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരത്തിന് അർഹനായ എഴുത്തുകാരനാണ് എസ്.ആർ. ലാൽ. കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം എന്ന കൃതിക്കായിരുന്നു പുരസ്കാരം. [1] ' കൊളളിമീനാട്ടം ' എന്ന വളരെ നല്ലൊരു കഥ ഇദ്ദേഹം രചിച്ചിട്ടുണ്ട് .
ജീവിതരേഖ
[തിരുത്തുക]തിരുവനന്തപുരം ജില്ലയിലെ കോലിയക്കോട്ട് ജനിച്ചു. അബുദാബി ശക്തി അവാർഡ്, ചെറുകഥയ്‌ക്കുള്ള യുവസാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭൂമിയിൽ നടക്കുന്നു, ജീവിതസുഗന്ധി (കഥകൾ), ജീവചരിത്രം (നോവൽ), കളിവട്ടം (നോവലെറ്റ്), നര - മലയാളത്തിലെ വാർദ്ധക കഥകൾ, 13 നവകഥകൾ ജലത്തിൽ മത്സ്യമെന്നപോൽ, എന്റെ ഗ്രന്ഥശാല, കഥയുടെ കഥ (എഡിറ്റർ) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ 'ഗ്രന്ഥാലോകം' മാസികയിൽ എഡിറ്റോറിയൽ അസിസ്റ്റന്റായി ജോലിചെയ്യുന്നു.
കൃതികൾ
[തിരുത്തുക]- ഭൂമിയിൽ നടക്കുന്നു.
- ജീവിതസുഗന്ധി (കഥകൾ)
- ജീവചരിത്രം (നോവൽ)
- കളിവട്ടം (നോവലെറ്റ്)
- നര - മലയാളത്തിലെ വാർദ്ധക കഥകൾ
- 13 നവകഥകൾ (എഡിറ്റർ)
- കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം
- സ്റ്റാച്യു പി.ഒ. (നോവൽ)
- ജയന്റെ അജ്ഞാതജീവിതം (നോവൽ)
- കോഫിഹൗസ് (കഥ)
- എറണാകുളം സൗത്ത് (കഥ)
- പാലായിലെ കമ്മ്യൂണിസ്റ്റ് (കഥ)
- കൊള്ളിമീനാട്ടം (കഥ)
- ഡിറ്റക്ടീവ് അമ്മു (ബാലസാഹിത്യം)
- അമ്മുവിന്റെ സാഹസങ്ങൾ (ബാലസാഹിത്യം)
- തോടനാലിലെ ചുവപ്പു നക്ഷത്രം (ലേഖനം)
- കുരുവിയും പൂച്ചയും (ബാലസാഹിത്യം)
പുരസ്കാരങ്ങൾ
[തിരുത്തുക]- അബുദാബി ശക്തി അവാർഡ്
- ചെറുകഥയ്‌ക്കുള്ള യുവസാഹിത്യ പുരസ്‌കാരം
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം (2017)
- കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
- എ.പി. കളയ്ക്കാട് പുരസ്‌കാരം
- കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം
- സിദ്ധാർഥ സാഹിത്യ പുരസ്‌കാരം
- പി. ഗോവിന്ദപ്പിള്ള യുവ സാഹിത്യ പുരസ്‌കാരം
- വെള്ളനാട് നാരായണൻ പുരസ്‌കാരം
- ശിവരാമൻ ചെറിയനാട് പുരസ്കാരം