കേന്ദ്ര സാഹിത്യ അക്കാദമി
ദൃശ്യരൂപം
ഇന്ത്യൻ ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതസർക്കാർ 1954 മാർച്ച് 12 ന് സ്ഥാപിച്ച അക്കാദമി ആണ് കേന്ദ്ര സാഹിത്യ അക്കാദമി. ന്യൂഡൽഹിയിലെ മണ്ഡി ഹൗസിലെ രബീന്ദ്രഭവനിൽ ഇത് സ്ഥിതിചെയ്യുന്നു. പ്രതിവർഷം 24 ഭാഷകളിൽ 1 ലക്ഷം രൂപാവീതം സമ്മാനത്തുകയുള്ള അവാർഡുകൾ നൽകുന്നതിനൊപ്പം ആജീവനാന്തനേട്ടങ്ങൾക്കുള്ള സാഹിത്യഅക്കാദമി ഫെലോഷിപ്പുകളും നൽകുന്നുണ്ട്. ഇന്ത്യൻ ലിറ്ററേച്ചർ (ഇംഗ്ലീഷ്), സമകാലീന ഭാരതീയ സാഹിതി (ഹിന്ദി) എന്നീ പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നുണ്ട്.
ഇതര പ്രധാനപുരസ്കാരങ്ങൾ
[തിരുത്തുക]- ഭാഷാസമ്മാൻ- പ്രസ്താവിക്കപ്പെട്ട 24 ഭാഷകൾക്കുപുറമേ ഇതര ഇന്ത്യൻ ഭാഷകൾക്ക് നൽകിയ സംഭാവനകൾക്കും ക്ലാസിക്കൽ- മിഡീവൽ സാഹിത്യത്തിനുനൽകിയ സംഭാവനകൾക്കും നലകുന്നു. 100000 രൂപയാണ് പുരസ്കാരത്തുക.
- പരീഭാഷാ അവാർഡ്- മറ്റ് ഭാഷകളിൽ നിന്ന് 24 ഇന്ത്യൻഭാഷകളിലേയ്ക്ക് ഏതെങ്കിലും ഒന്നിലേയ്ക്കുള്ള മികച്ച പരിഭാഷയ്ക്ക്. 1989 ൽ ആരംഭിച്ച ഈ അവാർഡിന്റെ തുക 50000 രൂപയാണ്.
- ആനന്ദ് കുമരസ്വാമി ഫെലോഷിപ്പ്- ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും പണ്ഡിതൻമാർ ഇന്ത്യയിൽ കുറഞ്ഞകാലം താമസിച്ച് ഏതെങ്കിലും സാഹിത്യ പ്രോജക്റ്റുകൾ ചെയ്യുന്നെങ്കിൽ അവർക്ക്. 1996 ൽ തുടങ്ങി.
- പ്രേംചന്ദ് ഫെലോഷിപ്പ്- സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരികമേഖലയിൽ പ്രാമുഖ്യം കാണിച്ചവർക്ക്. 2005 ൽ ആരംഭിച്ചു.[1]
അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങൾ
[തിരുത്തുക]- വിവിധഭാഷകളിലെ എഴുത്തുകാരെ ഭാഷയുടെ അതിർവരമ്പുകൾ ലംഘിക്കാൻ അവരുടെ കൃതികളുടെ അന്യഭാഷാ തർജ്ജിമകൾ വഴി സഹായിക്കുക.
- വിവിധഭാഷകളിലെ മികച്ച കൃതികൾക്ക് പുരസ്കാരങ്ങൾ നൽകുക, ഏറ്റവും മികച്ച എഴുത്തുകാർക്ക് ഫെലോഷിപ്പ് നൽകുക.
- അക്കാദമി പ്രസിദ്ധീകരിക്കുന്ന വിവിധ ആനുകാലികങ്ങളിലൂടെ (ജേണലുകളിലൂടെ) ഭാഷകളിൽ പുതിയ പരീക്ഷണങ്ങൾക്കും ചലനങ്ങൾക്കും വേദിയൊരുക്കുക.
- വിവിധ പാഠശാലകളിലൂടെയും (വർക്ക്ഷോപ്പുകളിലൂടെ) യാത്രാ ബത്തകളിലൂടെയും മറ്റു പരിപാടികളിലൂടെയും യുവ തലമുറയിൽ സാഹിത്യവാസന വളർത്തുക
- ഇന്ന് അക്കാദമി ഇന്ത്യൻ ഭാഷാസാഹിത്യത്തിന്റെ ഒരു സർവ്വവിജ്ഞാനകോശം നിർമ്മിക്കുകയാണ്. 22 ഭാഷകളിലെ ആയിരത്തോളം എഴുത്തുകാർ ഈ യജ്ഞത്തിൽ പങ്കാളികളാണ്.
2012-ലെ പുരസ്കാരങ്ങൾ
[തിരുത്തുക]മലയാളഭാഷയിൽ 'മറന്നുവെച്ച വസ്തുക്കൾ' എന്ന കവിതാസമാഹാരത്തിന് കവി സച്ചിദാനന്ദനും 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന ബംഗാളി നോവലിന്റെ മലയാളവിവർത്തനത്തിന് ആനന്ദിനും(പി. സച്ചിദാനന്ദൻ) അവാർഡ് ലഭിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാളികൾ
[തിരുത്തുക]- വൈക്കം മുഹമ്മദ് ബഷീർ
- ഒ.വി. വിജയൻ
- വി.കെ.എൻ.
- എം. മുകുന്ദൻ
- ടി. പത്മനാഭൻ
- എം.പി. വീരേന്ദ്രകുമാർ
- സച്ചിദാനന്ദൻ
- ആനന്ദ്
- കെ.ആർ. മീര
- പ്രഭാവർമ്മ
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാർ 2013
[തിരുത്തുക]ഭാഷ | കൃതി /മേഖല | എഴുത്തുകാർ |
---|---|---|
ആസ്സാമീസ് | സമഗ്ര സംഭാവന | തൊഷാപ്രഭ കലിത |
ബംഗാളി | കോമിക്സ് സമഗ്ര 1&2 | നാരായൺ ദേബ്നാഥ് |
ബോഡോ | ബീർബൽനി സോളോ | ജതീന്ദ്ര നാഥ് സ്വർഗീയരി |
ദോഗ്രി | ഖദാവുനെ | കൃഷൻ ശർമ |
ഇംഗ്ലീഷ് | സമഗ്ര സംഭാവന | അനിത നായർ |
ഗുജറാത്തി | സമഗ്ര സംഭാവന | ശ്രദ്ധ ത്രിവേദി |
ഹിന്ദി | മേരാ പ്രിയ ബാൽഗീത് | രമേഷ് തൈലങ്ക് |
കന്നഡ | സമഗ്ര സംഭാവന | എച്ച്.എസ്. വെങ്കടേഷ് മൂർത്തി |
കാശ്മീരി | ഗുൽ തേ ബുൽ ബുൽ | റഷീദ് കനിസ്പോറി |
കൊങ്കിണി | രണച്യ മാനന്ത് | മായ അനൽ കരംഘട്ടെ |
മൈഥിലി | ഹമ്ര ബീച്ച് വിഗ്യാൻ (ഉപന്യാസം) | ധീരേന്ദ്ര കുമാർ ഝാ |
മലയാളം | സമഗ്ര സംഭാവന | സുമംഗല |
മണിപ്പൂരി | പത്പംഗി തോയ്ബി (കഥാ സമാഹാരം) | രഘു ലീഷെങ്തെം |
മറാത്തി | സമഗ്ര സംഭാവന | ആനന്ദ് ഭാവെ |
നേപ്പാളി | സമഗ്ര സംഭാവന | ഭോട്ടു പ്രധാൻ |
ഒഡിയ | സമഗ്ര സംഭാവന | നദിയ ബിഹാരി മൊഹന്തി |
പഞ്ചാബി | സമഗ്ര സംഭാവന | കമൽജീത് നീലോൺ |
രാജസ്ഥാനി | അൻമോൾ ബെന്റ് (ചെറുകഥ) | വിമല ഭണ്ഡാരി |
സംസ്കൃതം | മാർജലസ്യ മുഖം ദൃഷ്ടം (നാടകം) | എച്ച്.ആർ. വിശ്വാസ |
സന്താളി | ദോംബെ ബാഹ (കാവ്യ സമാഹാരം) | സരി ധരം ഹൻസ്ദ |
സിന്ധി | മൂംഖെ ചാർ പൂച്ഛ്, രെ (കഥാ സമാഹാരം) | വസുദേവ് നിർമൽ |
തമിഴ് | പവളം തന്ത പരിസ് | രേവതി |
തെലുഗു | ആത്തലോ ആരതിപാണ്ഡു | ഡി. സുജാത ദേവി |
ഉറുദു | നാൻഹേ മുന്നോ കി സർക്കാർ | ആസാദ് റാസ |
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാർ 2013
[തിരുത്തുക]ഭാഷ | കൃതി /മേഖല | എഴുത്തുകാർ |
---|---|---|
ആസ്സാമീസ് | അശോകാഷ്ടമി | ബിജോയ് ശങ്കർ ബർമൻ |
ബംഗാളി | ബൗദ്ധോ ലേഖോമാല ഓ ഒണ്യാനോ ശ്രമൻ | സുബ്രോ ബന്ദോപാധ്യായ് |
ബോഡോ | ഫെലൻഗാരി സാവോഗാരി | സാനുസ്മ്‌വി കുംഗ്രു ബാസുമാലരി |
ദോഗ്രി | റഫ് കോപ്പി (കവിത) | ധീരജ് കേസർ നിക്ക |
ഇംഗ്ലീഷ് | ബോട്ട്സ് ഓൺ ലാന്റ്: എ കളക്ഷൻ ഓഫ് ഷോർട്ട് സ്റ്റോറീസ് | ജാനിസ്‌പാരിയറ്റ് |
ഗുജറാത്തി | ദാക്കിദ് സാവ് ചൂതാൻ | അശോക് ചവാൻ ബേദി |
ഹിന്ദി | കുച്ഛ് ബൂധി ഉദാസ് ഔരതേം(കവിത) | അർച്ചന ബൻസാരെ |
കന്നഡ | ബതവദേയഗദ രസീതി | ലാക്കൂർ ആനന്ദ |
കാശ്മീരി | വോല കായി റവായ് | സാബാ ഷഹീൻ |
കൊങ്കിണി | മത്യെന്ത്ലേ ഗന്ധ് | യോഗിനി ബോർക്കർ |
മൈഥിലി | അങ്കുര രഹൽ സംഘർഷ് | ദിലീപ്കുമാർ ഝാ ലൂത്താൻ |
മലയാളം | വെള്ളരിപ്പാടം | പി.വി. ഷാജികുമാർ |
മണിപ്പൂരി | ലായി മാതാ സരി | അഹം യാന്തിബാലാ ദേവി |
മറാത്തി | ദൂസർ സലേ നാസ്തേ ഗാവ് (കവിത) | രവി കോർഡെ |
നേപ്പാളി | ഘർ (ചെറുകഥ) | സൂരജ് ധട്കൻ |
ഒഡിയ | ദാദൻ (ചെറുകഥ) | ക്ഷേത്രഭാസി നായിക് |
പഞ്ചാബി | തൂൻ മൈനു സിർലേഖ് ദേ (കവിത) | ഹർപ്രീത് കൗർ |
രാജസ്ഥാനി | സഞ്ജീവനി (കവിത) | കുമാർ അജയ് |
സംസ്കൃതം | ഭരതഭൂഷണം (കവിത) | രാജ്കുമാർ മിശ്ര |
സന്താളി | തേരംഗ് (ചെറുകഥ) | ലാൽചന്ദ് സാറെ |
സിന്ധി | - | - |
തമിഴ് | മെസ്സിയാവുക്കു മൂന്റു മച്ചങ്കൾ | കതിർഭാരതി |
തെലുഗു | മട്ടി പലക്കു | മന്ത്രി കൃഷ്ണ മോഹൻ |
ഉറുദു | വഹ്സാത്ത്: ഹയാത്ത് ഓർ ഫാൻ | മൊയ്ത് റഷീദി |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ഹരിശ്രീ, മാതൃഭൂമി തൊഴിൽവാർത്ത, 2013 ഏപ്രിൽ 27
- എൻ.ഐ.സി. വെബ് വിലാസം Archived 2007-09-30 at the Wayback Machine.