രേവതി (തമിഴ് സാഹിത്യകാരൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ് ഭാഷയിലെ ഒരു എഴുത്തുകാരനാണ് രേവതി എന്ന തൂലികാ നാമത്തിലെഴുതുന്ന ഈ.എസ്. ഹരിഹരൻ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ നേടിയിട്ടുണ്ട്.[1][2]

ജീവിതരേഖ[തിരുത്തുക]

പാലക്കാടാണ് രേവതിയുടെ പൂർവ്വിക ദേശം. സർക്കാർ ഉദ്യോഗസ്ഥനായി വിരമിച്ചു. 11 വർഷത്തോളം 'ഗോകുലം' ബാല പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു. ബാലസാഹിത്യത്തിൽ കഥ, കവിത, നോവൽ, നാടകം തുടങ്ങി തൊണ്ണൂറിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കേന്ദ്ര സംസ്ഥാനങ്ങളുടേതുൾപ്പെടെ അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചെന്നൈയിൽ വില്ലിവാക്കത്തിൽ താമസിക്കുന്നു. റാം റസാക്ക് എന്ന കൃതിക്ക് എൻ.സി.ഇ.ആർ.ടി പുരസ്കാരം ലഭിച്ചു.

കൃതികൾ[തിരുത്തുക]

  • സിറൈ മീട്ട സെൽവൻ
  • പാട്ടു വാത്തിയാർ
  • കാർവണ്ണൻ കണ്ട കനവ്
  • അപ്പള രാജ
  • പവളം തന്ത പരിസ്

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ (2013)[3]

അവലംബം[തിരുത്തുക]

  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. ശേഖരിച്ചത് 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "2013-ஆம் ஆண்டுக்கான சாகித்ய அகாதெமி விருது: எழுத்தாளர்கள் ரேவதி, கதிர்பாரதி தேர்வு". ദിനമണി (തമിഴ് ദിനപത്രം). 2013 ആഗസ്റ്റ് 23. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ആഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)
  3. "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. ശേഖരിച്ചത് 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)