പ്രഭാവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Prabhavarma in klf 2017.jpg

മലയാളകവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ്‌ പ്രഭാവർമ്മ[1]. 12 വർഷം ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫായിരുന്ന പ്രഭാവർമ്മ ഇപ്പോൾ കൈരളി ടി.വി. ഡയറക്ടറായി പ്രവർത്തിക്കുകയാണ്‌. അർക്കപൂർണിമ എന്ന കവിതാസമാഹാരത്തിന്‌ 1995 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു[2].

ജീവിതരേഖ[തിരുത്തുക]

1959 ജനിച്ച പ്രഭാവർമ്മ, ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും മധുര കാമരാജ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് എൽ.എൽ.ബി.യും കരസ്ഥമാക്കിയിട്ടുണ്ട്[3]. രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ് പാർട്ടിയോട് പ്രതിബന്ധതയുള്ള പ്രഭാവർമ്മ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരി‍ക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറിയായിരുന്നു. 'ഇന്ത്യാ ഇൻസൈഡ്' എന്ന ഒരു പരിപാടി ഇപ്പോൾ പീപ്പിൾ ടി.വിയിൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ നിർവാഹക സമിതി അംഗമാണ്‌ പ്രഭാവർമ്മ[4]. ഭാര്യ:മനോരമ ,മകൾ:ജ്യോത്സന.

വിവാദങ്ങൾ[തിരുത്തുക]

ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ ന്യായീകരിക്കുന്ന ലേഖനങ്ങളെഴുതി എന്നു പറഞ്ഞ് പ്രഭാവർമ്മയുടെ ഖണ്ഡകാവ്യം 'ശ്യാമമാധവം' പ്രസിദ്ധീകരിക്കുന്നത് സമകാലിക മലയാളം വാരിക നിർത്തിവെച്ചു.[5]

കൃതികൾ[തിരുത്തുക]

പ്രഭാവർമ്മ

കവിതാസമാഹാരം[തിരുത്തുക]

മറ്റു കൃതികൾ[തിരുത്തുക]

 • പാരായണത്തിന്റെ രീതിഭേദങ്ങൾ (പ്രബന്ധസമാഹാരം)
 • മലേഷ്യൻ ഡയറിക്കുറിപ്പുകൾ (യാത്രാവിവരണം)

പുരസ്കാരങ്ങൾ[തിരുത്തുക]

പത്രപ്രവർത്തന രംഗത്തെ പുരസ്കാരങ്ങൾ[തിരുത്തുക]

 • മികച്ച ജനറൽ റിപ്പോർട്ടിംഗിനുള്ള സംസ്ഥാന പുരസ്കാരം
 • കെ. മാധവൻകുട്ടി പുരസ്കാരം(ഇംഗ്ലീഷ് ഫീച്ചറിനുള്ളത്)
 • മികച്ച രാഷ്ട്രീയ റിപ്പോർട്ടിംഗിനുള്ള കെ.സി. സെബാസ്റ്റ്യൻ പുരസ്കാരം

അവലംബം[തിരുത്തുക]

 1. ഹിന്ദു ഓൺലൈൻ നവംബർ 11,2008 22/10/2009 ന്‌ ശേഖരിച്ചത്
 2. സാഹിത്യ അക്കാദമി വെബ്സൈറ്റ് ശേഖരിച്ചത് 22/10/2009.
 3. പുഴ.കോം പ്രഭാവർമ്മയെ കുറിച്ച്.
 4. സാഹിത്യ അക്കാദമി വെബ്സൈറ്റ്
 5. http://www.mathrubhumi.com/story.php?id=274792
 6. "വയലാർ അവാർഡ് പ്രഭാവർമ്മയ്ക്ക്". മനോരമ ഓൺലൈൻ. 2013 ഒക്ടോബർ 5. ശേഖരിച്ചത്: 2013 ഒക്ടോബർ 5.
 7. [http://www.mathrubhumi.com/books/news/prabha-varma-vallathol-award-shyama-madhavam-1.2264383
 8. http://www.mathrubhumi.com/news/kerala/padmaprabha-award-prabha-varma-1.2310559
 9. http://www.mathrubhumi.com/movies-music/specials/state-film-awards-2018/kerala-state-film-awards-1.2656038

പുറം കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രഭാവർമ്മ&oldid=3089683" എന്ന താളിൽനിന്നു ശേഖരിച്ചത്