Jump to content

ബിജോയ് ശങ്കർ ബർമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആസ്സാമീസ് ഭാഷയിലെ ഒരു കവിയും വിവർത്തകനുമാണ് ബിജോയ് ശങ്കർ ബർമൻ (22 ഓഗസ്റ്റ് 1981). അശോകാഷ്ടമി എന്ന കാവ്യ സമാഹാരത്തിന്, കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിനു താഴയുള്ള എഴുത്തുകാർക്കു നൽകുന്ന യുവ പുരസ്കാരം നേടിയിട്ടുണ്ട്.[1] ആറു കൃതികൾ പ്രസിദ്ധപ്പെടുത്തി. ആദ്യ കാവ്യ സമാഹാരം 'ദിയോ' മുനിൻ ബർക്കതാക്കി പുരസ്കാരം നേടി.

ജീവിതരേഖ

[തിരുത്തുക]

ആസാമിലെ നനൽബാരി ജില്ലയിലെ റുപിയാബതൻ ഗ്രാമത്തിൽ ജനിച്ചു.ഇംഗ്ലീഷിലും സോഷ്യോളജിയിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുള്ള ബർമൻ 'ആസാമിലെ ആദിവാസി മിത്തുകൾ' എന്ന വിഷയത്തിൽ ഗോഹാട്ടി സർവകലാശാലയിൽ ഗവേഷണം ചെയ്യുന്നു. തപാൽ വകുപ്പിലെ ഉദ്യോഗസ്ഥനാണ്.

2010ൽ പായൽ ഹസാരികെയുമായുള്ള വിവാഹവേളയിൽ മാർഗെരിത, മോർ ബിഷാദ് ബൊയ്ഭവ്(Margherita, Mor Bishad Boibhav), അമി കിമാൻ ദുസ്ത ആസിലോ (ചെറുകഥ) എന്നിങ്ങനെ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. തമിഴ് സംഘകൃതിയായ കുറുന്തൊകൈ ആസാമിയിലേക്ക് വിവർത്തനം ചെയ്തു.[2]

കൃതികൾ

[തിരുത്തുക]
  • 'ദിയോ'(കാവ്യ സമാഹാരം)(2006)
  • കാബ്യചർച്ച (ആസാമി പുതു കവിത എഡിറ്റ് ചെയ്തത്)
  • മാർഗെരിത, മോർ ബിഷാദ് ബൊയ്ഭവ്
  • അമി കിമാൻ ദുസ്ത ആസിലോ (ചെറുകഥ)
  • Rupiabathanor Kabi Prantikor Kabita (2008)
  • അശോകാഷ്ടമി (കാവ്യ സമാഹാരം)[3]
  • കുറുന്തൊകൈ (വിവർത്തനം)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മുനിൻ ബർക്കതാക്കി പുരസ്കാരം (2007)
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013)

അവലംബം

[തിരുത്തുക]
  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. Gokul Vannan (28th April 2013). "Assam poet translates Tamil classic Kuruntokai". newindianexpress. Archived from the original on 2013-08-27. Retrieved 2013 സെപ്റ്റംബർ 2. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-27. Retrieved 2013-09-02.
"https://ml.wikipedia.org/w/index.php?title=ബിജോയ്_ശങ്കർ_ബർമൻ&oldid=4023248" എന്ന താളിൽനിന്ന് ശേഖരിച്ചത്