ജാനിസ്‌പാരിയറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Janice Pariat
Janice Pariat an Indian poet and writer , Meghalaya origin India.jpg
ജനനം
Jorhat, Assam
തൊഴിൽWriter, poet
പ്രധാന കൃതികൾBoats on Land, Seahorse, The Nine Chambered Heart
വെബ്സൈറ്റ്www.janicepariat.com

ഇംഗ്ലിഷ് ഭാഷയിലെഴുതുന്ന ഒരു ഭാരതീയ സാഹിത്യകാരിയാണ് ജാനിസ് പാരിയറ്റ് . കവിത, കലാ വിമർശനം എന്നീ മേഖലകളിലെല്ലാം സജീവമായ ജാനിസിനായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിനു താഴയുള്ള എഴുത്തുകാർക്കു നൽകുന്ന 2013 ലെ യുവ പുരസ്കാരം.[1]

ജീവിതരേഖ[തിരുത്തുക]

മേഘാലയയിലെ ഷില്ലോംഗിൽ ജനിച്ചു. [2] ലണ്ടനും ഡൽഹിയും കേന്ദ്രീകരിച്ച് സാഹിത്യ പ്രവർത്തനം നടത്തുന്ന ജാനിസിന്റെ ആദ്യ കഥാസമാഹാരമായ ബോട്ട്സ് ഓൺ ലാന്റ്: എ കളക്ഷൻ ഓഫ് ഷോർട്ട് സ്റ്റോറീസ് 2012 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചു. ഫ്രാങ്ക് ഓ കോണർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലിടം പിടിച്ച ഈ ഗ്രന്ഥത്തിനാണ് 2013 ലെ യുവ സാഹിത്യ പുരസ്കാരം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലും സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലുമായിരുന്നു വിദ്യാഭ്യാസം.

==കൃതികൾ==wto Wsssss

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013)[3]

അവലംബം[തിരുത്തുക]

  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. ശേഖരിച്ചത് 2013 ഓഗസ്റ്റ് 24.
  2. http://www.sentinelassam.com/meghalaya/story.php?sec=2&subsec=8&id=169298&dtP=2013-09-03&ppr=1
  3. "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. ശേഖരിച്ചത് 2013 സെപ്റ്റംബർ 4.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാനിസ്‌പാരിയറ്റ്&oldid=3425143" എന്ന താളിൽനിന്ന് ശേഖരിച്ചത്