ഗ്രന്ഥാലോകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗ്രന്ഥാലോകം
ഗണംസാഹിത്യമാസിക
പ്രസിദ്ധീകരിക്കുന്ന ഇടവേളമാസിക
ആദ്യ ലക്കം1948 ജൂൺ
കമ്പനികേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
രാജ്യം ഇന്ത്യ
ഭാഷമലയാളം,

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രം ആണ് ഗ്രന്ഥാലോകം.

തുടക്കം[തിരുത്തുക]

1948 ജൂൺ മുതൽ തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ചുവരുന്നു.

വിഷയങ്ങൾ[തിരുത്തുക]

മാസിക-പുസ്തകനിരൂപണങ്ങൾക്കു പ്രാധാന്യം നല്കുന്നു. നിരൂപണങ്ങൾക്കും സാഹിത്യലേഖനങ്ങൾക്കും പുറമെ, ലൈബ്രറി സയൻസിലെ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഗ്രാമീണഗ്രന്ഥശാലകളുടെ പരിചയക്കുറിപ്പുകളും പ്രകാശനംചെയ്യുന്നു. ഗ്രന്ഥാലയവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ന്യൂസ് സപ്ലിമെൻറ് അനുബന്ധമായുണ്ട് .

സപ്ലിമെന്റുകൾ[തിരുത്തുക]

ആദ്യകാലത്ത് തെക്കൻ തിരുവിതാംകൂറിനെ ഉദ്ദേശിച്ച് ഒരു തമിഴ് സപ്ലിമെൻറും 13 ആം വർഷം മുതൽ കുറച്ചുകാലത്തേക്ക് ഒരു ഹിന്ദി സപ്ലിമെൻറും ഗ്രന്ഥാലോകത്തിന്റെ ഘടകങ്ങളായിരുന്നു.

പത്രാധിപർ[തിരുത്തുക]

ഭാഷയിലെ പ്രമുഖ സാഹിത്യകാരന്മാരിൽ ചിലർ മാസികയുടെ പത്രാധിപസമിതിയിൽ പലപ്പോഴായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .ആദ്യ പത്രാധിപർ എസ്. ഗുപ്തൻനായർആയിരുന്നു.[1]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

  1. "വായ­ന­യി­ലൂ­ടെ പൂർണത". janayugomonline.com. Archived from the original on 2014-07-04. Retrieved 23 ജൂൺ 2014. {{cite web}}: soft hyphen character in |title= at position 4 (help)
"https://ml.wikipedia.org/w/index.php?title=ഗ്രന്ഥാലോകം&oldid=3630783" എന്ന താളിൽനിന്ന് ശേഖരിച്ചത്