പൊന്തൻമാട
| പൊന്തൻമാട | |
|---|---|
| സംവിധാനം | ടി.വി. ചന്ദ്രൻ |
| തിരക്കഥ | ടി.വി. ചന്ദ്രൻ |
| Story by | സി.വി. ശ്രീരാമൻ |
| നിർമ്മാണം | രവീന്ദ്രനാഥ് |
| അഭിനേതാക്കൾ | മമ്മൂട്ടി നസറുദ്ദീൻ ഷാ ലബോനി സർക്കാർ ജനാർദ്ദനൻ മണിയൻപിള്ള രാജു |
| ഛായാഗ്രഹണം | വേണു |
| ചിത്രസംയോജനം | വേണുഗോപാൽ |
| സംഗീതം | ജോൺസൺ |
| വിതരണം | മാക് റിലീസ് |
റിലീസ് തീയതി | 1994, മാർച്ച് 10 |
| രാജ്യം | |
| ഭാഷ | മലയാളം |
ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പൊന്തൻമാട. മമ്മൂട്ടി, നസറുദ്ദീൻ ഷാ, ലബോനി സർക്കാർ, ജനാർദ്ദനൻ, മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1994- ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു. അതോടൊപ്പം ഈ ചിത്രത്തിലെയും വിധേയൻ എന്ന ചിത്രത്തിലെയും അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു[1]. 1994-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച സംവിധായകൻ, നടൻ, ഛായാഗ്രാഹകൻ, സംഗീതസംവിധായകൻ എന്നീ പുരസ്കാരങ്ങൾ മലയാളത്തിനു ഈ ചിത്രത്തിലൂടെ ലഭിച്ചു.
മലയാളത്തിലെ ചെറുകഥാകൃത്തായ സി.വി. ശ്രീരാമന്റെ പൊന്തൻമാട, ശീമത്തമ്പുരാൻ എന്നീ ചെറുകഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കഥാസംഗ്രഹം
[തിരുത്തുക]1940-കളിലെ സാഹചര്യങ്ങളാണ് ചിത്രത്തിൽ പശ്ചാത്തലമാക്കിയിരിക്കുന്നത്. താഴ്ന്ന ജാതിൽ പെട്ട മാടയും ഇംഗ്ലണ്ടിൽ നിന്നും പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തമ്പുരാനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അവാർഡുകൾ
[തിരുത്തുക]- മികച്ച നടനുള്ള ദേശീയ അവാർഡ് : മമ്മൂട്ടി
- ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ അവാർഡ് : ടി.വി ചന്ദ്രൻ
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ചിത്രങ്ങൾ
- ബ്രിട്ടീഷ് രാജ് ഇതിവൃത്തമായിട്ടുള്ള ചലച്ചിത്രങ്ങൾ
- സാഹിത്യകൃതികളെ ആസ്പദമാക്കിയ ചലച്ചിത്രങ്ങൾ