ഉള്ളടക്കത്തിലേക്ക് പോവുക

ഒരു സിന്ദൂരപൊട്ടിന്റെ ഓർമയ്ക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക്
സംവിധാനംകൊച്ചിൻ ഹനീഫ
കഥകൊച്ചിൻ ഹനീഫ
തിരക്കഥകൊച്ചിൻ ഹനീഫ
നിർമ്മാണംമണ്ണിൽ മുഹമ്മദ്
അഭിനേതാക്കൾമമ്മുട്ടി
ഉർവശി
ലിസി
ലാലു അലക്സ്
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
ജൂബിലി പ്രൊഡക്ഷൻസ്
വിതരണംജൂബിലി പ്രൊഡക്ഷൻസ്
റിലീസ് തീയതി
  • 7 February 1987 (1987-02-07)
രാജ്യംഭാരതം
ഭാഷമലയാളം

കൊച്ചിൻ ഹനീഫ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത് 1987ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക്. മണ്ണിൽ ഫിലിംസിന്റെ ബാനറിൽ മുഹമ്മദ് മണ്ണിൽ ആണ് ഈ ചിത്രം നിർമ്മിച്ചത്. മമ്മൂട്ടി, ലാലു അലക്സ്, ഉർവ്വശി, കൊച്ചിൻ ഹനീഫ, പ്രതാപചന്ദ്രൻ, കെ.പി.എ.സി. സണ്ണി, രാമു, ജോസ്, ജോസ് പ്രകാശ്, ക്യാപ്റ്റൻ രാജു, ലിസി, മാള അരവിന്ദൻ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.[1][2]

കഥാംശം

[തിരുത്തുക]

ആൾമാറാട്ടത്തിന്റെയും അവിശ്വാസത്തിന്റെയും കഥ. രാജ്യാന്തര കുറ്റവാളിയെ കണ്ടെത്താനായി കൊലക്കയർ ക്കാക്കുന്നവനും പോലീസും വേഷം മാറി വരുന്നു. വളരെ സംകീർന മായ നീക്കങ്ങൾക്കൊട്വിൽ കുറ്റബാളിയും കൊലയാളിയും കൊല്ലപ്പെടുന്നു. റോയി (മമ്മൂട്ടി) ഭാര്യ സോഫിയൊടൊത്ത് (ഉർവ്വശി) മലമ്പ്രദേശത്തെത്തുന്നു. ഒപഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ്ണു വരവ്. അയാൾ അവിടുത്തെ അച്ചനെ(ജോസ് പ്രകാശ്) കണ്ട് താൻ പോലീസുകാരനാണെന്നും ഒളീവിലുള്ള ജോർജെന്ന ഒരു പ്രതി അവിടെയുണ്ട് അയാളെ പിടിക്കാൻ സഹായിക്കണമെന്നും കുമ്പസാരിക്കുന്നു. ജോലിതേടി ആ നാട്ടിലെത്തിയ സലിം( ലാലു അലക്സ്) അവിടുത്തെ ഗുപ്തയുടെ(ക്യാപ്റ്റൻ രാജു) പാൽക്കമ്പനിയിൽ ജൊലിചെയ്യുന്നു.അയാളും അച്ചനോട് താൻ കൊലമരം കാത്തുകഴിയുന്നവനെന്നും തന്റെ ഭ്രാന്തിയായ സഹോദരിയെ കാണാൻ വന്നതെന്നും കുമ്പസാരിക്കുന്നു. കമ്പനിയിൽ അടിപിടിയുടെ പേരിൽ സലിം അറസ്റ്റിലാകുന്നതോടെ അവർ കൂടുവിട്ടു കൂടു മാറുന്നു. സലിമെന്ന ജോർജ്ജ് കൊലപാതകിയായ റോയിയെ ഒരു രാജ്യാന്തര കുറ്റവാളി അലക്സാണ്ടറെ അകത്താക്കാൻ നിയോഗിച്ചതാണേന്നും വെളിപ്പെടുന്നു. റോയിയോടൊപ്പം സഹോദരിയെ എസ്കൊർട്ടായി അയച്ചതാ. ഭ്രാന്തി (ലിസി) റോയിയുടെ സോദരിയാണ്. അവളെ നശിപ്പിച്ചവനെ ആണ്ണ് അവന്റെ ലക്ഷ്യം. അത് ഗുപ്തയാണ്. കുറ്റവാളി അച്ചനാണെന്നും വ്യക്തമാകുന്നു. അയാൾ സൊഫിയെ തട്ടിക്കൊണ്ടുപോകുന്നു. അവളെ വീണേടുക്കാൻ റോയ് പോകുന്നു. ഗുപ്തയെ കൊന്നു. അലക്സാണ്ടരുമായി പൊരുതുന്നതിനിടയിൽ പൊലീസെത്തി അയാളെ കെട്ടിയിടുന്നു. അലക്സാണ്ടരെ കയ്യിലാക്കിയ റോയ് ഒരു ബോംബ് കൊണ്ട് ചാവേറാകുന്നു.

താരനിര[3]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മമ്മൂട്ടിറോയ്
2ഉർവശിസോഫി /സൂസി
3ലാലു അലക്സ്ജോർജ് തോമസ്
4കൊച്ചിൻ ഹനീഫആന്റണി
5ജോസ് പ്രകാശ്അലക്സാണ്ടർ
6ലിസി പ്രിയദർശൻബിന്ദു
7പ്രതാപചന്ദ്രൻഫാദർ സേവ്യർ
8കെ പി എ സി സണ്ണിശ്രീധരൻ
9മാള അരവിന്ദൻ
10ജോസ്ഡോ.ജോയ് (ബിന്ദുവിന്റെ ഭർത്താവ്)
11ക്യാപ്റ്റൻ രാജുഗുപ്ത
12രാമുരാജേന്ദ്രൻ (മാനേജ്ജർ)
13കുഞ്ഞുണ്ണി കൊടകര
14നിസ്സാം

പാട്ടരങ്ങ്[4]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഇന്നീ നാടിൻ രാജാവ്കൃഷ്ണചന്ദ്രൻ
2കുഞ്ഞാടിൻ വേഷത്തിൽപി ജയചന്ദ്രൻ,കോറസ്‌
3പ്രകാശമേഉണ്ണി മേനോൻ ,കെ എസ് ചിത്ര

അവലംബം

[തിരുത്തുക]
  1. ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് (1987)-www.malayalachalachithram.com
  2. ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് (1987) Archived 2020-06-14 at the Wayback Machine-malayalasangeetham
  3. "ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് (1987)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  4. "ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് (1987)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-18. Retrieved 2020-04-28.