Jump to content

കടൽ കടന്ന് ഒരു മാത്തുക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടൽ കടന്ന് ഒരു മാത്തുക്കുട്ടി
സംവിധാനംരഞ്ജിത്ത്
നിർമ്മാണംഷാജി നടേശൻ
സന്തോഷ് ശിവൻ
പൃഥ്വിരാജ് സുകുമാരൻ
രചനരഞ്ജിത്ത്
അഭിനേതാക്കൾമമ്മൂട്ടി
അലീഷ മുഹമ്മദ്
മുത്തുമണി
മീര നന്ദൻ
ശേഖർ മേനോൻ
നെടുമുടി വേണു
സംഗീതംഷഹ്ബാസ് അമൻ
പിന്നണി സംഗീതം:
തേജ് മെർവ്വിൻ
ഛായാഗ്രഹണംമധു നീലകണ്ഠൻ
ചിത്രസംയോജനംസന്ദീപ് നന്ദകുമാർ
സ്റ്റുഡിയോഓഗസ്റ്റ് സിനിമ
വിതരണംഓഗസ്റ്റ് സിനിമ
റിലീസിങ് തീയതി
  • 8 ഓഗസ്റ്റ് 2013 (2013-08-08)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം132 മിനുട്ടുകൾ

രഞ്ജിത്ത് സംവിധാനം ചെയ്ത് 2013 ഓഗസ്റ്റ് 9-നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണു കടൽ കടന്ന് ഒരു മാത്തുക്കുട്ടി. മമ്മൂട്ടി പ്രധാന വേഷത്തിലഭിനയിക്കുന്ന ഈ ചിത്രത്തിൽ അലീഷ മുഹമ്മദ്, മുത്തുമണി, മീര നന്ദൻ, ശേഖർ മേനോൻ, നെടുമുടി വേണു എന്നിവർ മറ്റു വേഷങ്ങളിൽ അഭിനയിക്കുന്നു. മധു നീലകണ്ഠൻ ഛായാഗ്രഹണവും, ഷഹ്ബാസ് അമൻ സംഗീതസംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാണം ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, സന്തോഷ് ശിവൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു.

കഥാതന്തു

[തിരുത്തുക]

മാത്തുക്കുട്ടിയുടെ ഭാര്യ ജർമ്മനിയിൽ നഴ്സാണ്. ഭാര്യയുടെ കീഴിൽ നിന്നും കുറച്ചു ദിവസത്തെക്കായി നാട്ടിലെത്തുന്നു. നാട്, വീട്, നാട്ടുകാർ, കെട്ടാതെ നിൽക്കുന്ന കാമുകി അങ്ങനെ നിരവധി പ്രശ്നങ്ങളിൽ മാത്തുക്കുട്ടി ചെന്നു പെടുന്നു. അവസാനം ഇവയെല്ലാം ഒതുക്കി ഒടുവിൽ ജർമ്മനിയിലേക്ക് തിരികെ യാത്രയാകുന്നു.

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]