കൂലി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അശോക് കുമാർ സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് കൂലി.

മമ്മൂട്ടി, രതീഷ്, ശങ്കർ, ക്യാപ്റ്റൻ രാജു, ലാലു അലക്സ്, നളിനി, അനുരാധ, സി.ഐ. പോൾ, മാള അരവിന്ദൻ, ആലുംമൂടൻ, ശ്രീനിവാസൻ, പൂജപ്പുര രവി തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ പ്രിയദർശൻറേതാണ്. തിരക്കഥയും സംഭാഷണവുമെഴുതിയത് കൊല്ലം ഗോപിയാണ്.

സൂര്യോദയ ക്രിയേഷൻസിന്റെ ബാനറിൽ ജി. സുരേഷ് കുമാർ ആണ് ഈ ചിത്രം നിർമ്മിച്ചത്.[1][2]

അവലംബം[തിരുത്തുക]

  1. കൂലി (1983) - www.malayalachalachithram.com
  2. കൂലി (1983) - malayalasangeetham
"https://ml.wikipedia.org/w/index.php?title=കൂലി_(ചലച്ചിത്രം)&oldid=2330333" എന്ന താളിൽനിന്ന് ശേഖരിച്ചത്