ജോണി വാക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോണി വാക്കർ
സംവിധാനം ജയരാജ്
നിർമ്മാണം അക്ഷയ
കഥ ജയരാജ്
തിരക്കഥ രഞ്ജിത്ത്
അഭിനേതാക്കൾ മമ്മൂട്ടി
രഞ്ജിത
ജഗതി
എം.ജി. സോമൻ
സംഗീതം എസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണം എസ്. കുമാർ
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
ചിത്രസംയോജനം ബി. ലെനിൻ
വി.ടി. വിജയൻ
സ്റ്റുഡിയോ അക്ഷയ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി ഓഗസ്റ്റ് 10, 1992
സമയദൈർഘ്യം 138 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ജയരാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി, രഞ്ജിത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജോണി വാക്കർ. മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന ജോണി വർഗ്ഗീസ് എന്ന കഥാപാത്രം അനിയനോടൊപ്പം കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥാതന്തു.

കഥ[തിരുത്തുക]

ജോണി വർഗ്ഗീസ് നാട്ടിൽ കൃഷിയായി കഴിയുന്നു. അനിയൻ ബോബി ബാംഗ്ലൂരിൽ പഠിക്കുന്നു. അവധിക്കാലം ചിലവിടാനായി ബോബിയും കൂട്ടുകാരും നാട്ടിലെത്തുന്നു. അവധി കഴിഞ്ഞ് അവർ പോകുന്നതോടെ ജോണി വീണ്ടും ഒറ്റയ്കാക്കാവുന്നു. വിരസത മാറ്റാനായി ജോണി ബാംഗ്ലുരിലെത്തുന്നു. കോളേജിലെ പരിപാടിയുടെ സമയത്താണ് ജോണി അവിടെ എത്തുന്നത്. ചില പ്രത്യേക കാരണങ്ങളാൽ ജോണിക്ക് പരിപാടിയിൽ പങ്കെടുക്കേണ്ടി വരുന്നു. ഇതിനെ തുടർന്ന് അടിപിടി ഉണ്ടാവുകയും ചെയ്യുന്നു. വീണ്ടും പഠിക്കാൻ ജോണി തീരുമാനിക്കുന്നു.

ഗാനങ്ങൾ[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ്.പി. വെങ്കിടേഷ്

# ഗാനം ഗായകർ ദൈർഘ്യം
1. "ചാഞ്ചക്കം തെന്നിയും"   കെ.ജെ. യേശുദാസ്, കോറസ്  
2. "ചെമ്മാന പൂമഞ്ചം"   എസ്. ജാനകി, കോറസ്  
3. "മിന്നും പളുങ്കുകൾ"   കെ.ജെ. യേശുദാസ്, കോറസ്  
4. "പൂമാരിയിൽ"   കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര  
5. "ശാന്തമീ രാത്രിയിൽ"   കെ.ജെ. യേശുദാസ്, കോറസ്  

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. Mammootty First Film in Lead role
"https://ml.wikipedia.org/w/index.php?title=ജോണി_വാക്കർ&oldid=2330437" എന്ന താളിൽനിന്നു ശേഖരിച്ചത്