എന്റെ ഉപാസന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്റെ ഉപാസന
ഡി.വി.ഡി. പുറംചട്ട
സംവിധാനംഭരതൻ
നിർമ്മാണംജോയ് തോമസ്
കഥമല്ലികാ യൂനുസ്
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമമ്മൂട്ടി
സുഹാസിനി
ഉണ്ണിമേരി
സംഗീതംജോൺസൺ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസംയോജനംനസീർ
സ്റ്റുഡിയോജൂബിലി പ്രൊഡക്ഷൻസ്
വിതരണംജൂബിലി പിൿചേഴ്‌സ്
റിലീസിങ് തീയതി
  • 15 നവംബർ 1984 (1984-11-15)
രാജ്യംഇന്ത്യ
ഭാഷമലയാളം

ഭരതന്റെ സംവിധാനത്തിൽ മമ്മൂട്ടി, സുഹാസിനി, ഉണ്ണിമേരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് എന്റെ ഉപാസന.[1]. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മാണം ചെയ്ത ഈ ചിത്രം ജൂബിലി പിൿചേഴ്‌സ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ മല്ലികാ യൂനിസിന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് തോപ്പിൽ ഭാസി ആണ്.[2]പൂവച്ചൽഖാദറിന്റെ വരികൾക്ക് ജോൺസൺ സംഗീതം നൽകി.. . [3]

കഥാംശം[തിരുത്തുക]

ലതികയും(സുഹാസിനി) മുറച്ചെറുക്കനായ ശ്രീയെട്ടനും(നവാസ്ഷാ) വിവാഹം തീരുമാനിച്ച അവസരത്തിൽ ശ്രീകുമാറിന്റെ അച്ഛൻ (നെടുമുടി വേണു) മരിക്കുന്നു. ശ്രീ ദുബായിലേക്ക് മടങ്ങുന്നു. ലതികയുടെ സുഹൃത്ത് നിഷയുടെ (സബിത ആനന്ദ്) സഹോദരൻ അർജ്ജുനൻ (മമ്മൂട്ടി) അബദ്ധവശാൽ ലതികയെ കീഴ്പെടുത്തുന്നു. ഒരു കുഞ്ഞ് ജനിക്കുന്നു. ലതിക ജോലി കിട്ടി കുഞ്ഞിനൊപ്പം ഓഫീസിൽ എത്തുന്നു . അർജ്ജുനൻ ആണ് ചീഫ് എന്നറിഞ്ഞ് ലതിക വിയർക്കുന്നു. കുഞ്ഞ് തന്റെതാണെന്നറിഞ്ഞ അർജ്ജുനൻ അവളെ വിവാഹത്തിനു നിർബന്ധിക്കുന്നു. ലതിക എതിർക്കുന്നു. പലയിടത്തുവച്ചും അമ്മ(മീന) വഴിയും ഒക്കെ അയാൾ അവളുമായി അടുക്കാൻ ശ്രമിക്കുന്നു. അവൾ വഴങ്ങുന്നില്ല. വിവാഹത്തിനായി നാട്ടിലെത്തിയ ശ്രീകുമാർ അർജ്ജുനനെ ആക്രമിക്കുന്നു. താൻ ചെയ്ത തെറ്റുമായി താരതമ്യം ചെയ്താൽ അയാൾ തെറ്റ് ഒന്നും ചെയ്തില്ലെന്ന് അർജുനൻ. ശ്രീയുടെ വിവാഹത്തിനു അർജുനൻ എത്തുന്നു. വിവാഹശേഷം ശ്രീയും അമ്മഗൗരിയും (കെ.പി.എ.സി. ലളിത) എല്ലാം ചേർന്ന് ലതികയെ അർജ്ജുനനോടൊപ്പം അയക്കുന്നു.

കഥാപാത്രങ്ങളും അഭിനയിച്ചവരും[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 സുഹാസിനി ലതിക
2 മമ്മൂട്ടി അർജ്ജുൻ
3 നെടുമുടി വേണു ലതികയുടെ അമ്മാവൻ
4 ഉണ്ണിമേരി ലേഖ (ലതികയുടെ സഹപ്രവർത്തക)
5 നവാസ് ശ്രീയേട്ടൻ
6 കൊച്ചിൻ ഹനീഫ ഡോൿടർ
7 മീന അർജ്ജുനന്റെ അമ്മ
8 കെ.പി.എ.സി. ലളിത ലതികയുടെ അമ്മായി
9 കോട്ടയം ശാന്ത മേട്രൻ
10 തൃശ്ശൂർ എൽസി ലതികയുടെ അമ്മ
11 ജെയിംസ് പ്യൂൺ
12 സബിത ആനന്ദ് നിഷ (ലതികയുടെ തോഴി)
13 കണ്ണൂർ ശ്രീലത ശ്രീകുമാറിന്റെ ഭാര്യ

ഗാനങ്ങൾ[5][തിരുത്തുക]

ഗാനങ്ങൾ : പൂവച്ചൽ ഖാദർ
ഈണം :ജോൺസൺ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 സുന്ദരിപ്പൂവിനു നാണം എസ്. ജാനകി
2 യാനം അനന്തം കെ ജെ യേശുദാസ്
3 സുന്ദരിപ്പൂവിനു നാണം [ദുഃഖം] എസ് ജാനകി

-

അണിയറ പ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "എന്റെ ഉപാസന (1984)". www.malayalachalachithram.com. ശേഖരിച്ചത് 2021-10-20.
  2. "എന്റെ ഉപാസന (1984)". ശേഖരിച്ചത് 2021-10-21.
  3. "എന്റെ ഉപാസന (1984)". malayalasangeetham.info. മൂലതാളിൽ നിന്നും 2014-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-10-21.
  4. "എന്റെ ഉപാസന (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 21 ഒക്ടോബർ 2021. {{cite web}}: Cite has empty unknown parameter: |1= (help)
  5. "എന്റെ ഉപാസന (1984)". malayalasangeetham.info. മൂലതാളിൽ നിന്നും 2014-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-10-21.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എന്റെ_ഉപാസന&oldid=3774387" എന്ന താളിൽനിന്ന് ശേഖരിച്ചത്