Jump to content

ആയിരപ്പറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആയിരപ്പറ
സംവിധാനംവേണു നാഗവള്ളി
നിർമ്മാണംശ്രീകാന്ത്
അശോക്
രചനനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾമമ്മൂട്ടി
മധു
ജഗതി ശ്രീകുമാർ
നരേന്ദ്രപ്രസാദ്
ഉർവശി
സംഗീതംരവീന്ദ്രൻ
ഗാനരചനകാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംകെ.പി. നമ്പ്യാതിരി
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോഗൗരീദർശന
വിതരണംമാക് റിലീസ്
റിലീസിങ് തീയതി1993 ഫെബ്രുവരി 4
രാജ്യംഇന്ത്യ
ഭാഷമലയാളം

വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മധു, ജഗതി ശ്രീകുമാർ, നരേന്ദ്രപ്രസാദ്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993 ഫെബ്രുവരി 4-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ആയിരപ്പറ. ഗൗരീദർശനയുടെ ബാനറിൽ ശ്രീകാന്ത്, അശോക് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മാക് റിലീസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് നാഗവള്ളി ആർ.എസ്. കുറുപ്പ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി ശൗരി
മധു പാപ്പി
നരേന്ദ്രപ്രസാദ് പത്മനാഭകൈമൾ
ജഗതി ശ്രീകുമാർ ജവഹർ
ശ്രീനിവാസൻ വാസു
വി.കെ. ശ്രീരാമൻ ബഷീർ
കുതിരവട്ടം പപ്പു ഉറുമീസ്
ജഗന്നാഥൻ ചന്ദ്രഭാനു
ശങ്കരാടി പാതിരി
പ്രേംകുമാർ യശോധരൻ
രാജൻ പി. ദേവ് ഗോവിന്ദമേനോൻ
കെ.പി.എ.സി. സണ്ണി ചാക്കോച്ചൻ
റിസബാവ ഭാനു വിക്രമകൈമൾ
എൻ.എൽ. ബാലകൃഷ്ണൻ ചെട്ടിയാരുടെ ഗുണ്ട
പൂജപ്പുര രവി കുറുപ്പ്
നന്ദു നാട്ടുകാരൻ
ഉർവശി പാർവ്വതി
സുകുമാരി മറിയ
കുട്ട്യേടത്തി വിലാസിനി

സംഗീതം

[തിരുത്തുക]

കാവാലം നാരായണപ്പണിക്കർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. ഗാനങ്ങൾ വികഥപണനം ചെയ്തത് സീസീ ഓഡിയോസ്.

ഗാനങ്ങൾ
  1. നാട്ടുപച്ച കിളിപ്പെണ്ണേ – കെ.ജെ. യേശുദാസ്, രവീന്ദ്രൻ
  2. എല്ലാർക്കും കിട്ടിയ സമ്മാനം – എം.ജി. ശ്രീകുമാർ , ബി. അരുന്ധതി
  3. യാത്രയായ് – കെ.ജെ. യേശുദാസ്, ബി. അരുന്ധതി
  4. അഞ്ഞാഴി – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം കെ.പി. നമ്പ്യാതിരി
ചിത്രസം‌യോജനം എൻ. ഗോപാലകൃഷ്ണൻ
കല സി.കെ. സുരേഷ്
ചമയം ബാലകൃഷ്ണൻ
വസ്ത്രാലങ്കാരം ആർ. നടരാജൻ
നൃത്തം കുമാർ
സംഘട്ടനം കറുപ്പയ്യ, മാഫിയ ശശി
പരസ്യകല സാബു കൊളോണിയ
ലാബ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം ശ്രീകുമാർ
എഫക്റ്റ്സ് സേതു
ശബ്ദലേഖനം മുരളി, ലക്ഷ്മീനാരായണൻ
വാർത്താപ്രചരണം വാഴൂർ ജോസ്
ഓഫീസ് നിർവ്വഹണം റോയ് പി. മാത്യൂ
വാതിൽ‌പുറ ചിത്രീകരണം ആനന്ദ് സിനി യൂണിറ്റ്
അസിസ്റ്റന്റ് ഡയറൿടർ അജയൻ, കോന്നിയൂർ ഭാസ്, ബ്ലെസ്സി, സി.എസ്. സുധീഷ്

പുരസ്കാരങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആയിരപ്പറ&oldid=3832717" എന്ന താളിൽനിന്ന് ശേഖരിച്ചത്