മാഫിയ ശശി
Jump to navigation
Jump to search
മാഫിയ ശശി | |
---|---|
ജനനം | ശശിധരൻ പുതിയവീട്ടിൽ |
തൊഴിൽ | സിനിമാ നടൻ, സ്റ്റണ്ട് മാസ്റ്റർ |
സജീവ കാലം | 1981 മുതൽ |
ജീവിതപങ്കാളി(കൾ) | ശ്രീദേവി |
കുട്ടികൾ | സന്ദീപ്, സന്ധ്യ |
മാതാപിതാക്ക(ൾ) | ബാലൻ, സരസ്വതി |
മാഫിയ ശശി എന്നറിയപ്പെടുന്ന ശശിധരൻ മലയാള ചലചിത്രരംഗത്തെ പ്രമുഖ സ്റ്റണ്ട് മാസ്റ്ററാണ്. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലുമായി അദ്ദേഹം ആയിരത്തിലേറെ ചലച്ചിത്രങ്ങളിൽ സംഘട്ടനരംഗങ്ങൾ ചെയ്തു. മാഫിയ എന്ന ഹിന്ദി ചലച്ചിത്രത്തിൽ അദ്ദേഹം ചെയ്ത സംഘട്ടന രംഗങ്ങൾ സൂപ്പർ ഹിറ്റായപ്പോൾ അദ്ദേഹം മാഫിയ ശശി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
ജീവിതം[തിരുത്തുക]
കണ്ണൂർ ചിറയിൻകീഴ് പുതിയവീട്ടിൽ ബാലന്റെയും സരസ്വതിയുടെയും മകനായി ജനിച്ചു. കണ്ണൂരിലെ ചിറക്കൽ രാജാസ് സ്കൂൾ, മദ്രാസ് ക്രിസ്റ്റ്യൻ കോളെജ് എന്നിവിടങ്ങളിൽ നിന്നു വിദ്യാഭ്യാസം നേടി. ശ്രീദേവിയാണു ഭാര്യ.[1]. സന്ദീപ്, സന്ധ്യ എന്നിവർ മക്കൾ.
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)