നാഗവള്ളി ആർ.എസ്. കുറുപ്പ്
നാഗവള്ളി ആർ.എസ്. കുറുപ്പ് | |
---|---|
ജനനം | 1917 |
മരണം | 2003 ഡിസംബർ 27 |
പങ്കാളി | എൻ.രാജമ്മ |
കുട്ടികൾ | നടൻ വേണു നാഗവളളി അടക്കം 4 മക്കൾ |
നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളം സാഹിത്യകാരനായിരുന്നു നാഗവള്ളി ആർ. ശ്രീധരക്കുറുപ്പ് എന്ന നാഗവള്ളി ആർ.എസ്. കുറുപ്പ് . ചലച്ചിത്രനടൻ, പിന്നണിപ്രവർത്തകൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. പ്രമുഖ ചലച്ചിത്രനടനായിരുന്ന വേണു നാഗവളളി ഇദ്ദേഹത്തിന്റെ പുത്രനാണ്.
വ്യക്തിജീവിതം
[തിരുത്തുക]രാമക്കുറുപ്പിന്റെയും കുട്ടിയമ്മയുടെയും മകനായി 1917-ൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ജനിച്ചു. 1937-ൽ ബി.എ.ബിരുദം നേടി. ആദ്യം ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ആലപ്പുഴ എസ്.ഡി. വിദ്യാലയത്തിൽ അധ്യാപകനും, എസ്.ഡി.കോളേജിൽ മനഃശാസ്‌ത്ര വിഭാഗം ലക്‌ചററും ആയി ജോലി നോക്കി. 1956-ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ജോലിയിൽ പ്രവേശിച്ചു. 1977-ൽ വിരമിച്ചു. ശശിധരൻ, ചന്ദ്രിക, ന്യൂസ്‌പേപ്പർബോയ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.രണ്ടുജന്മം എന്ന ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.[1] 2003 ഡിസംബർ 27-ന് അന്തരിച്ചു.[2]
എൻ.രാജമ്മയാണ് ഭാര്യ. വേണു നാഗവളളി അടക്കം 4 മക്കൾ.
കൃതികൾ
[തിരുത്തുക]നാടകങ്ങളും ലേഖനങ്ങളുമായി 27-ൽ പരം പുസ്തകങ്ങളുടെ കർത്താവാണിദ്ദേഹം. അനേകം ചിത്രങ്ങൾക്കു വേണ്ടി കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.[1][3]
പ്രക്ഷേപണ കല
പുരസ്കാരങ്ങൾ
[തിരുത്തുക]സമഗ്രസംഭാവനയ്ക്കുള്ള 1997-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം.[8]
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- പുഴ.കോം Archived 2012-06-12 at the Wayback Machine.
- മലയാളസംഗീതം
അവലംബം
[തിരുത്തുക]- ↑ 1.0 1.1 മലയാളസംഗീതം.ഇൻ[പ്രവർത്തിക്കാത്ത കണ്ണി] വ്യക്തിവിശേഷം
- ↑ http://malayalam.oneindia.in/news/2003/12/27/ker-nagavalli.html
- ↑ http://www.m3db.com/node/22389
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-13.
- ↑ http://ebooks.mtsindia.in/ebook/index/search/view_all_ebooks/author/105370/Nagavalli-R--S--Kurup[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-13.
- ↑ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ.