ഉള്ളടക്കത്തിലേക്ക് പോവുക

വേണു നാഗവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വേണു നാഗവളളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേണു നാഗവള്ളി
വേണു നാഗവള്ളി
ജനനം
എൻ.എസ്. വേണുഗോപാൽ

(1949-04-16)16 ഏപ്രിൽ 1949
മരണം9 സെപ്റ്റംബർ 2010(2010-09-09) (61 വയസ്സ്)
തൊഴിൽ(s)നടൻ, സംവിധായകൻ, തിരക്കഥാകാരൻ
ജീവിതപങ്കാളിമീര
കുട്ടികൾവിവേക്
Parent(s)നാഗവള്ളി ആർ.എസ്. കുറുപ്പ്
രാജമ്മ

മലയാളചലച്ചിത്രവേദിയിലെ ഒരു ചലച്ചിത്രകാരനായിരുന്നു എൻ.എസ്. വേണുഗോപാലൻ എന്ന വേണു നാഗവള്ളി (ജീവിതകാലം:1949 ഏപ്രിൽ 16- 2010 സെപ്റ്റംബർ 9). അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ വേണു നാഗവള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.[1] മലയാളിത്തമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.[2][3] 12 മലയാളചലച്ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. ഏകദേശം 32-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും,10ഓളം ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിക്കുകയും ചെയ്തു. എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുൻനിരക്കാരിൽ ഒരാളുമായിരുന്നു നാഗവള്ളി. ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവും വ്യാഖ്യാതാവും നാടകകൃത്തും സംവിധായകനുമായിരുന്ന നാഗവള്ളി ആർ. എസ് കുറുപ്പിന്റെ മകനാണ് വേണു.[4] മാതാവ്: രാജമ്മ. രാമചന്ദ്രൻ, വസുന്ധര ലളിതാംബിക എന്നിവരണ് സഹോദരങ്ങൾ. ഗുരുതരമായ സിറോസിസ് രോഗത്തെത്തുടർന്ന് 2010 സെപ്റ്റംബർ 9-നു് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു[5].

തുടക്കം

[തിരുത്തുക]

വിദ്യാഭ്യാസം തിരുവനന്തപുരം മോഡൽ സ്‌കൂൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന് ആൾ ഇന്ത്യാ റേഡിയോയിൽ അനൗൺസറായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് സിനിമയിലെത്തുകയും ആദ്യം അഭിനേതാവും പിന്നീട് സംവിധായകനുമായി മാറി.

സിനിമാജീവിതം

[തിരുത്തുക]

ഉൾക്കടൽ എന്ന ജോർജ്‌ ഓണക്കൂറിന്റെ നോവൽ കെ.ജി. ജോർജ് ചലച്ചിത്രമാക്കിയപ്പോൾ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ വേണു നാഗവള്ളി മലയാളചലച്ചിത്രവേദിയിലേക്ക്‌ കടന്നു വന്നത്‌. 1979-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ശാലിനി എന്റെ കൂട്ടുകാരി(1978) , ചില്ല് (1982), ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് (1983), എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985), ദേവദാസ്( 1989), മിന്നാരം (1994), ഭാഗ്യദേവത (2009) തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. 1985 ൽ കൃഷ്ണസ്വാമി സംവിധാനം ചെയ്ത കൂടിയാട്ടത്തിൽ മാനസിക രോഗം ആരോപിക്കപ്പെട്ട നായക കഥാപാത്രമായി ഏറെ ശ്രദ്ധ നേടി.സബിതാ ആനന്ദിനും അഹല്യക്കുമൊപ്പം മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്.സുഖമോ ദേവി (1986) എന്ന ചലച്ചിത്രമാണ് ആദ്യമായി വേണു സംവിധാനം ചെയ്തത്. സുഖമോ ദേവി തനിക്ക് പരിചയമുള്ള വ്യക്തികളുടെ കഥയാണെന്ന് വേണുനാഗവള്ളി പറഞ്ഞിട്ടുണ്ട്, അതിലെ ആത്മാംശമുള്ള കഥാപാത്രമായ നന്ദനെ ശങ്കർ അവതരിപ്പിച്ചു[6]. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. സുഖമോ ദേവിയ്ക്ക് പുറമേ അർത്ഥം, കിലുക്കം, അഹം എന്നിവയിൽ തുടങ്ങി 2009-ൽ പുറത്തിറങ്ങിയ ഭാര്യ സ്വന്തം സുഹൃത്ത് എന്നീ ചിത്രങ്ങളൊക്കെ വേണു നാഗവള്ളി തിരക്കഥയെഴുതിയതാണ്[5]. സുഖമോ ദേവി (1986), സർവ്വകലാശാല (1987), കിഴക്കുണരും പക്ഷി (1991), ഏയ് ഓട്ടോ(1990), ലാൽ സലാം (1990) തുടങ്ങിയ ചിത്രങ്ങൾ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

നീണ്ട മുടിയും വിഷാദഭാവമുള്ള കണ്ണുകളുമുള്ള തന്റെ ആദ്യകാല കഥാപാത്രങ്ങളുടെ വേഷവും ശരീരഭാഷയും മലയാളികളുടെ പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകരുടെ മനസ്സിൽ നാഗവള്ളിക്ക് വിഷാദ കാമുകന്റെയും പരിശുദ്ധപ്രണയിയുടെയും പ്രതിഛായ നേടിക്കൊടുത്തു. ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് എന്നിവ സംവിധാനം ചെയ്തതും മീനമാസത്തിലെ സൂര്യനിൽ മഠത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹത്തിനു കമ്യൂണിസ്റ്റ് പരിവേഷവും പ്രേക്ഷകർ ചാർത്തി നൽകി. സുഖമോ ദേവി മുതൽ ഭാര്യ സ്വന്തം സുഹൃത്ത് വരെയുള്ള ചിത്രങ്ങളിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആദർശബദ്ധമായ ജീവിതവും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ വേണു നാഗവള്ളി തിരക്കഥയും സംഭാഷണവും എഴുതിയ കിലുക്കം എന്ന ഹാസ്യ ചിത്രം നേടിയ ജനപ്രീതി അദ്ദേഹത്തിന്റെ നർമ്മബോധത്തിന് ഉത്തമ ഉദാഹരണമാണ്.

വാണിജ്യ സിനിമകൾക്കും ആർട്ട്‌ സിനിമകൾക്കും ഇടയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ വേണു നാഗവള്ളിയുടെ ചലച്ചിത്രസംഭാവനകളുടെ പട്ടിക ഇപ്രകാരമാണ്:[7]

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
സിനിമകൾവർഷംകഥാപാത്രം
ഭാഗ്യദേവത2009ആന്റോ
രൗദ്രം2008ഡോക്ടർ
അഞ്ചിൽ ഒരാൾ അർജുനൻ2007പദ്മനാഭൻ
ബാബാ കല്യാണി2006വി. നിനൻ
ഫോട്ടോഗ്രാഫർ2006-
പതാക2006ശേഖർജി
പൌരൻ2005ചീഫ് മിനിസ്റ്റർ
ദീപങ്ങൾ സാക്ഷി2005അഡ്വക്കേറ്റ്
കാഴ്ച2004മജിസ്‌ട്രേറ്റ്
സത്യം2004ചീഫ് മിനിസ്റ്റർ
വാണ്ടഡ്2004കൃഷ്ണദാസ്
ഹരികൃഷ്ണൻസ്1998വിശ്വംഭരൻ
മിന്നാരം1994-
പക്ഷെ1994ഉണ്ണിയേട്ടൻ
ദേവദാസ്1989ദേവദാസ് വാർത്ത1986-
ഒരു കഥ ഒരു നുണക്കഥ1986-
സുനിൽ വയസ്സ് 201986ജയകുമാർ
അധ്യായം ഒന്ന് മുതൽ1985രമേശൻ നായർ എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി1985ശക്തി
മീനമാസത്തിലെ സൂര്യൻ1985മഠത്തിൽ അപ്പു
ഉയരും ഞാൻ നാടാകെ1985-
ആരാന്റെ മുല്ല കൊച്ചു മുല്ല1984ജോയ്
ആദാമിന്റെ വാരിയെല്ല്1983ഗോപി
ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്1983
പ്രശ്‌നം ഗുരുതരം1983വേണു
ഓമനതിങ്കൾ1983-
ചില്ല്1982അനന്തൻ
ഇത്തിരി നേരം ഒത്തിരി കാര്യം1982-
യവനിക1982ജോസഫ്
കോലങ്ങൾ1981വേണു നാഗവള്ളി
അർച്ചന ടീച്ചർ1981
അണിയാത്ത വളകൾ1980രവി ശങ്കർ
ശാലിനി എന്റെ കൂട്ടുകാരി1978പ്രഭ
ഉൾക്കടൽ1978രാഹുലൻ

സംവിധാനം ചെയ്ത സിനിമകൾ

[തിരുത്തുക]
സിനിമകൾവർഷം
ഭാര്യ സ്വന്തം സുഹൃത്ത്2009
രക്തസാക്ഷികൾ സിന്ദാബാദ്1998
അഗ്‌നിദേവൻ1995
ആയിരപ്പറ1993
കളിപ്പാട്ടം1993
കിഴക്കുണരും പക്ഷി1991
ഏയ് ഓട്ടോ1990
ലാൽസലാം1990
സ്വാഗതം1989
അയിത്തം1987
സർവകലാശാല1987
സുഖമോദേവി1986

കഥ / തിരക്കഥ എഴുതിയ സിനിമകൾ

[തിരുത്തുക]
സിനിമകൾവർഷം
വിഷ്ണു1994
ഭാര്യ സ്വന്തം സുഹൃത്ത്2009
സമ്മർ ഇൻ ബെത്ലഹേം (കഥ) 1998
ആയിരപ്പറ1993
കളിപ്പാട്ടം1993
കിലുക്കം1991
കിഴക്കുണരും പക്ഷി1991
ഏയ് ഓട്ടോ1990
അർത്ഥം1989
സർവകലാശാല1987
സുഖമോദേവി1986

കുടുംബം

[തിരുത്തുക]

ഭാര്യ മീര. മകൻ വിവേക്.

അവലംബം

[തിരുത്തുക]
  1. "Venu Nagavally returns to direction after eight years" (in ഇംഗ്ലീഷ്). The Hindustan Times. 2 March 2009. Retrieved 23 July 2009.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Venu Nagavally is back, with a new theme" (in ഇംഗ്ലീഷ്). The Hindu. 24 April 2007. Archived from the original on 2008-12-04. Retrieved 23 July 2009.
  3. "Malayalam films have lost the Malayalee touch". oneindia.com. Retrieved 2009-07-23.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Nagavally R.S.Kurup dead". The Hindu. 2008-12-28. Archived from the original on 2004-01-09. Retrieved 2009-10-07.
  5. 1 2 "വേണു നാഗവള്ളി അന്തരിച്ചു". മാതൃഭൂമി. 2010 സെപ്റ്റംബർ 9. Archived from the original on 2010-09-11. Retrieved 2010 സെപ്റ്റംബർ 9. {{cite news}}: Check date values in: |accessdate= and |date= (help)
  6. ഗായത്രി മുരളീധരൻ. "മോഹൻലാലും ഗീതയും സണ്ണിയും താരയുമല്ല". മലയാള മനോരമ. Archived from the original on 2010-09-12. Retrieved 2010 സെപ്റ്റംബർ 9. {{cite web}}: Check date values in: |accessdate= (help)
  7. "വേണു നാഗവള്ളിയുടെ ചലച്ചിത്രജീവിതം". മാതൃഭൂമി. 2010 സെപ്റ്റംബർ 9. Archived from the original on 2010-09-14. Retrieved 2010 സെപ്റ്റംബർ 9. {{cite news}}: Check date values in: |accessdate= and |date= (help)

പുറമേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വേണു_നാഗവള്ളി&oldid=4581690" എന്ന താളിൽനിന്ന് ശേഖരിച്ചത്