രാജൻ പി. ദേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജൻ പി. ദേവ്
Rajan P. Dev 2008.jpg
2008 ലെ അമ്മയുടെ മീറ്റിംഗിൽ
ജനനം
20 മെയ് 1951 ചേർത്തല
മരണം29 ജൂലൈ 2009 (58 വയസ്)
കൊച്ചി, കേരള, ഇന്ത്യ
തൊഴിൽസിനിമ നടൻ, നാടകനടൻ, സംവിധായകൻ
ജീവിതപങ്കാളി(കൾ)ശാന്ത
കുട്ടികൾആശമ്മ, ജിബിൽ രാജ്, ജൂബിൽ രാജ്, ഉണ്ണി രാജൻ പി ദേവ്
മാതാപിതാക്ക(ൾ)എസ്. ജെ. ദേവ്, കുട്ടിയമ്മ

തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖനായൊരു നടനായിരുന്നു രാജൻ പി. ദേവ്(മേയ് 20 1954-ജൂലൈ 29 2009)[1]. മലയാളം, തമിഴ് ചലച്ചിത്രങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ചേർത്തല സ്വദേശി. നാടക രംഗത്തു നിന്ന് സിനിമയിലെത്തി.

ജീവിതരേഖ[തിരുത്തുക]

1954 മേയ് 20-ന് ചലചിത്രനടനും നാടകനടനുമായ എസ്.ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി ചേർത്തലയിൽ ജനിച്ചു. ചേർത്തല ഹൈസ്കൂൾ, സെന്റ് മൈക്കിൾസ് കോളേജ്, എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യകാലത്ത് ഉദയാസ്റ്റുഡിയോവിൽ ഫിലിം റെപ്രസന്റേറ്റീവായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ശാന്തമ്മയും മക്കൾ ആഷമ്മ, ജിബിൽരാജ്, ജൂബിൽരാജ് എന്നിവരുമാണ്. 2009 ജൂലൈ 29-ന് കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ വച്ച് സംബന്ധമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു.[1]

ചലച്ചിത്ര ജീവിതം[തിരുത്തുക]

സഞ്ചാരി എന്ന ചിത്രമാണ് രാജൻ പി. ദേവ് അഭിനയിച്ച ആദ്യ ചലചിത്രം. കാട്ടുകുതിര എന്ന നാടകമാണ് ഇദ്ദേഹത്തിന്റെ കലാജീവിതത്തിലെ വഴിത്തിരിവായത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചലച്ചിത്രത്തിലെ പ്രതിനായകവേഷമാണ്, രാജൻ പി. ദേവിനെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്.[2] മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചു. 150 ലേറെ സിനിമകളിൽ വേഷമിട്ട രാജൻ.പി അവസാനമായി അഭിനയിച്ചത് മമ്മൂട്ടി നായകനായി അഭിനയിച്ച ഈ പട്ടണത്തിൽ ഭൂതം എന്ന സിനിമയിലായിരുന്നു. അച്ചാമ്മക്കുട്ടിയുടെ അച്ചായൻ, മണിയറക്കള്ളൻ(പുറത്തിറങ്ങിയില്ല) അച്ഛന്റെ കൊച്ചുമോൾക്ക് എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

തെലുങ്കിൽ 18 ഉം തമിഴിൽ 32 ഉം കന്നഡയിൽ അഞ്ചും ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. വില്ലൻ വേഷങ്ങൾക്കൊപ്പം ഹാസ്യപ്രധാനമായ വേഷങ്ങളിലും രാജൻ പി. ദേവ് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ജൂബിലി തിയേറ്റേഴ്സ് എന്ന പേരിൽ നാടകട്രൂപ്പുണ്ട്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

1984 ലും 86 ലും മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.[1]

സിനിമകൾ[തിരുത്തുക]

രാജൻ പി. ദേവ് അഭിനയിച്ച സിനിമകൾ

2009[തിരുത്തുക]

  • ഈ പട്ടണത്തിൽ ഭൂതം
  • ഐ. ജി
  • ലൗ ഇൻ സിങ്കപ്പൂർ

2008[തിരുത്തുക]

  • ബുള്ളറ്റ്
  • മായാബസാർ
  • ആയുധം
  • അണ്ണൻ തമ്പി
  • സൗണ്ട് ഓഫ് ബൂട്ട്
  • രൗദ്രം
  • ദേ ഇങ്ങോട്ട് നോക്കിയേ!

2007[തിരുത്തുക]

  • ചോക്കലേറ്റ്
  • ഇന്ദ്രജിത്ത്
  • കിച്ചാമണി എം. ബി. എ,
  • ബ്ലാക്ക് ക്യാറ്റ്
  • അലിഭായി
  • നാദിയ കൊല്ലപ്പെട്ട രാത്രി
  • അതിശയൻ
  • ഛോട്ടാ മുബൈ
  • യോഗി
  • രാവണൻ

2006[തിരുത്തുക]

  • ഒരുവൻ
  • പോത്തൻ വാവ
  • വർഗം
  • ആദി

2005[തിരുത്തുക]

  • The Tiger
  • Chanthupottu
  • Bharathchandran I.P.S
  • Pandippada
  • Thaskara Veeran
  • Sukran
  • Veerabhadra
  • Bunny
  • Thommanum Makkalum
  • Balu

2004[തിരുത്തുക]

  • Gudumba Shankar
  • Natturajavu
  • Aparichithan

Thekkekara Super Fast

  • Vajram
  • Vellinakshatram
  • C.I. Mahadevan 5 Adi 4 Inchu
  • Sethurama Iyer CBI
  • Vamanapuram Bus Route
  • Arya
  • Kusruthi

2003[തിരുത്തുക]

  • ഒക്കഡു - (തെലുഗു സിനിമ)
  • സ്വന്തം മാളവിക

2002[തിരുത്തുക]

  • Aadi
  • Jagathi Jagathish in Town
  • Kaiyethum Doorath
  • Oomappenninu Uriyadappayyan
  • Sivam
  • Videsi Nair Swadesi Nair

2001[തിരുത്തുക]

  • നരിമാൻ
  • ഷാർജ ടു ഷാർജ
  • കരുമാടിക്കുട്ടൻ
  • നഗരവധു
  • നക്ഷത്രങ്ങൾ പറയാതിരുന്നത്
  • രാക്ഷസ രാജാവ്
  • വക്കാലത്ത് നാരായണൻകുട്ടി

2000[തിരുത്തുക]

  • ഖുശി
  • കവർ സ്റ്റോറി
  • ദാദ സാഹിബ്
  • സത്യമേവ ജയതെ

1999[തിരുത്തുക]

  • ആകാശ ഗംഗ
  • ആയിരം മേനി
  • ക്രൈം ഫയൽ
  • ദീപസ്തംഭം മഹാശ്ചര്യം
  • എഴുപുന്ന തരകൻ
  • ഇൻഡിപെൻഡൻസ്
  • പഞ്ചപാണ്ടവർ
  • സ്വസ്ഥം ഗ്രുഹഭരണം

1998[തിരുത്തുക]

  • Alibabayum Arara Kallanmarum
  • Dravidan
  • Grama Panchayath
  • Kallu Kondoru Pennu
  • Kottaram Veettile Apputtan
  • Vismayam

1997[തിരുത്തുക]

  • Varnapakittu
  • Aattuvela
  • Bhoopathi
  • Ekkareyanente Manasam
  • Janathipathyam
  • Junior Mandrake
  • Kalyana Unnikal
  • Kottapurathe Koottukudumbam
  • Manthramothiram
  • Newspaper Boy

1996[തിരുത്തുക]

  • Azhakiya Ravanan
  • Kinnam Katha Kallan
  • Malayala Masom Chingam Onnu
  • Mookkilla Rajyathu Murimookkan Rajavu
  • Mr. Clean
  • Patanayakan
  • Saamoohyapadom
  • Yuvathurki

1995[തിരുത്തുക]

  • The King
  • Oru Abhibhashakante Case Diary
  • Agrajan
  • Alanchery Thambrakal
  • Aniyan Bava Chetan Bava
  • Kalamasseriyil Kalyanayogam
  • Karma
  • Kidilol Kidilam
  • Kokkarakko
  • Maanthrikam
  • Mazhavilkoodaram
  • Puthukottyile Puthu Manavalan
  • Sphadikam (1995)
  • Thirumanassu
  • Three Men Army
  • Tom & Jerry

1994[തിരുത്തുക]

  • ക്യാബിനറ്റ്
  • കമ്മീഷണർ
  • കുടുംബവിശേഷം
  • മാനത്തെ കൊട്ടാരം
  • ഞാൻ കോടീശ്വരൻ
  • രുദ്രാക്ഷം

1993[തിരുത്തുക]

  • പാളയം
  • ജെന്റിൽമാൻ
  • ആയിരപ്പറ
  • ഏകലവ്യൻ
  • ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ്
  • ജനം
  • പ്രവാചകൻ
  • സ്ഥലത്തെ പ്രധാന പയ്യൻസ്

1992[തിരുത്തുക]

  • എന്റെ പൊന്നു തമ്പുരാൻ
  • ഫസ്റ്റ് ബെൽ
  • കാഴ്ച്ചക്കപ്പുറം
  • മാന്യന്മാർ

1991[തിരുത്തുക]

  • കുറ്റപത്രം
  • മൂക്കില്ലാരാജ്യത്ത്

1990[തിരുത്തുക]

  • ഒളിയമ്പുകൾ
  • അപ്പു
  • ഈ കണ്ണികൂടി
  • ഇന്ദ്രജാലം
  • വ്യൂഹം

1986[തിരുത്തുക]

  • ശ്യാമ

1985[തിരുത്തുക]

  • മകൻ എന്റെ മകൻ

1983[തിരുത്തുക]

  • എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്

സംവിധാനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]

  • അച്ഛന്റെ കൊച്ചുമോൾക്ക് - (2003)
  • അച്ചാമ്മകുട്ടിയുടെ അച്ചായൻ - (1998)

മരണം[തിരുത്തുക]

അവസാന നാളുകളിൽ പ്രമേഹവും കരൾ രോഗവുമടക്കം വിവിധ രോഗങ്ങളുടെ പിടിയിലായിരുന്ന രാജൻ തന്മൂലം പല തവണ ആശുപത്രിയിലാകുകയും ചെയ്തു. അമിതമായ മദ്യപാനമായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യം തകർത്ത പ്രധാന ഘടകം. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടമായി. സിനിമ ഷൂട്ടിങ്ങിനും മറ്റും ക്യാമറ കാണാൻ കഴിയാതെ അദ്ദേഹം ബുദ്ധിമുട്ടുക വരെ ചെയ്തിരുന്നു. 2009 ജൂലൈ 26-ന് രാവിലെ അങ്കമാലിയിലെ വീട്ടിൽ രക്തം ചർദ്ദിച്ച് അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടനെ അടുത്തുള്ള ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധചികിത്സയ്ക്ക് കൊച്ചി ലേക്ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിലൊന്നും ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും കണ്ടില്ല. ഒടുവിൽ, ജൂലൈ 29-ന് രാവിലെ 6:30-ന് അദ്ദേഹം അന്തരിച്ചു. മൃതദേഹം പിറ്റേന്ന് രാവിലെ 11 മണിയോടെ കരുക്കുറ്റി സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ സംസ്കരിച്ചു. [3].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "രാജൻ.പി ദേവ്അന്തരിച്ചു". മലയാള മനോരമ. മൂലതാളിൽ നിന്നും 2009-08-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-29.
  2. ദീപാങ്കുരൻ. "അഭിനയത്തിലെ ഇന്ദ്രജാലം". നമ്മുടെ മലയാളം. ശേഖരിച്ചത് 2010 മേയ് 6. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിലെ കാർലോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് രാജൻ പി. ദേവ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "രാജൻ.പി ദേവ് അന്തരിച്ചു". മാതൃഭൂമി. മൂലതാളിൽ നിന്നും 2009-08-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-29.

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രാജൻ പി. ദേവ്


"https://ml.wikipedia.org/w/index.php?title=രാജൻ_പി._ദേവ്&oldid=3642919" എന്ന താളിൽനിന്ന് ശേഖരിച്ചത്