എൻ.എൽ. ബാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൻ.എൽ. ബാലകൃഷ്‌ണൻ
N.L. Balakrishnan.JPG
എൻ.എൽ. ബാലകൃഷ്‌ണൻ പട്ടത്താനം ഗവ എസ്.എൻ.ഡി.പി.യു.പി സ്കൂളിൽ, 2013
ജനനം(1942-04-17)ഏപ്രിൽ 17, 1942
മരണംഡിസംബർ 25, 2014(2014-12-25) (പ്രായം 72)
തിരുവനന്തപുരം[1]
ദേശീയതഇന്ത്യൻ
തൊഴിൽനിശ്ചലഛായാഗ്രാഹകൻ, ചലച്ചിത്രനടൻ

മലയാള സിനിമകളിലെ നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര അഭിനേതാവുമായിരുന്നു നാരായണൻ ലക്ഷ്മി ബാലകൃഷ്ണൻ[2] എന്ന എൻ.എൽ. ബാലകൃഷ്ണൻ (ജ: 1942 ഏപ്രിൽ 17 ; മ: 2014 ഡിസംബർ 25). ദീർഘകാലം ഫിലിംമാഗസിനിൽ ഫോട്ടോഗ്രാഫറായിരുന്നു.[3] കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരന്മാർക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1942ൽ തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണത്താണ്‌ എൻ.എൽ. ബാലകൃഷ്ണൻ ജനിച്ചത്‌. നാരായണൻ-ലക്ഷ്മി ദമ്പതികളുടെ ഏകമകനായിരുന്നു ബാലകൃഷ്ണൻ. 1965ൽ ദി മഹാരാജാസ്‌ സ്‌ക്കൂൾ ഓഫ്‌ ആർട്‌സിൽ (ഇന്നത്തെ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌) ഡ്രോയിംഗ്‌ & പെയിന്റിംഗ്‌ ഡിപ്ലോമ കരസ്ഥമാക്കി. തിരുവനന്തപുരത്തുള്ള മെട്രോ സ്റ്റുഡിയോ, ശിവൻസ്‌ സ്റ്റുഡിയോ, രൂപലേഖാ സ്റ്റുഡിയോ, കലാലയാ സ്റ്റുഡിയോ എന്നിവിടങ്ങളിൽ നിന്നും ഫോട്ടോഗ്രാഫി പഠിച്ചു. ബോയിസ്‌ ഔൺ ഓഫ്‌ കേരള എന്ന അനാഥാലയത്തിൽ റവ. ഫാദർ ബ്രാഹാൻസയുടെ കീഴിൽ കുട്ടികൾക്ക്‌ ഫോട്ടോഗ്രാഫിയും, പെയിന്റിംഗും പരിശീലിപ്പിച്ചു. 1968 മുതൽ 1979 വരെ 11 വർഷക്കാലം കേരള കൗമുദി ദിനപത്രത്തിന്റെ തിരുവനന്തപുരം ഓഫീസിൽ സ്റ്റാഫ്‌ ഫോട്ടോഗ്രാഫറായും ജോലി ചെയ്‌തു. ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്‌ണൻ ഉൾപ്പെടെ മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ നിശ്ചലഛായാഗ്രാഹകനായി ജോലി ചെയ്‌തു. 1986ൽ ശില്‌പി രാജീവ്‌ അഞ്ചൽ സംവിധാനം ചെയ്‌ത അമ്മാനം കിളി എന്ന കുട്ടികളുടെ സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 162 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌.[4] അവസാനകാലത്ത് പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം തുടങ്ങി വിവിധ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടിയ ഇദ്ദേഹത്തിന് 2014 നവംബറിൽ അർബുദം സ്ഥിരീകരിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായ ഇദ്ദേഹം 2014 ഡിസംബർ 25ന് രാത്രി 11 മണിയോടെ 72ആം വയസ്സിൽ അന്തരിച്ചു. മൃതദേഹം പൗഡിക്കോണത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നളിനിയാണ് ഭാര്യ. രാജൻ ഏക മകനാണ്.

കൃതികൾ[തിരുത്തുക]

 • ബ്ലാക് ആന്റ് വൈറ്റ്

അഭിനയിച്ച സിനിമകൾ[തിരുത്തുക]

 • ഓർക്കാപ്പുറത്ത് (1988)
 • കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ (1988)
 • പട്ടണപ്രവേശം (1988)
 • ഡേവിഡ്‌ ഡേവിഡ് മിസ്റ്റർ ഡേവിഡ് (1988)
 • അമ്മാനംകിളി (1986)
 • വർണ്ണം (1989)
 • സാന്ദ്രം (1990)
 • ഡോക്ടർ പശുപതി (1990)
 • കൗതുകവാർത്തകൾ (1990)
 • അപരാഹ്നം (1991)
 • ഉത്സവമേളം (1992)
 • സ്ഫടികം (1995)
 • വൃദ്ധന്മാരെ സൂക്ഷിക്കുക (1995)
 • ദി ഗാങ്ങ് (2000)
 • ജോക്കർ (2000)
 • മേഡ് ഇൻ യു എസ എ (2005)
 • അതിശയൻ (2007)
 • ഇൻസ്പെക്ടർ ഗരുഡ് (2007)
 • ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ (2007)
 • റോബോ (2008)
 • തിരക്കഥ (2008)
 • പകൽ നക്ഷത്രങ്ങൾ (2008)[3][5]
 • 2 ഹരിഹർ നഗർ (2009)
 • ഭൂമി മലയാളം (2009)
 • ആയിരം വർണ്ണങ്ങൾ (2009)
 • ശിക്കാർ (2010)
 • ഡാ തടിയാ (2012)
 • ഭൂപടത്തിൽ ഇല്ലാത്ത ഒരിടം (2012)
 • ഐസക്ക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് (2013)

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്‌ഠ കലാകാരന്മാർക്കുള്ള പുരസ്കാരം (2014)

അവലംബം[തിരുത്തുക]

 1. എൻ എൽ ബാലകൃഷ്‍ണൻ അന്തരിച്ചു
 2. "പ്രശസ്ത നടൻ എൻ. എൽ. ബാലകൃഷ്ണൻ അന്തരിച്ചു". മൂലതാളിൽ നിന്നും 2014-12-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-26.
 3. 3.0 3.1 എൻ.എൽ. ബാലകൃഷ്ണൻ അഭിനയിച്ച മലയാളം സിനിമകളുടെ പട്ടിക
 4. "എൻ.എൽ. ബാലകൃഷ്‌ണൻ". www.lalithkala.org. ശേഖരിച്ചത് 2014 മാർച്ച് 21. Check date values in: |accessdate= (help)
 5. എൻ.എൽ. ബാലകൃഷ്ണൻ | മലയാളസംഗീതം.ഇൻഫോ - കലാകാരന്മാരുടെ വ്യക്തിവിവരങ്ങൾ ‍
"https://ml.wikipedia.org/w/index.php?title=എൻ.എൽ._ബാലകൃഷ്ണൻ&oldid=3626582" എന്ന താളിൽനിന്ന് ശേഖരിച്ചത്