അരവിന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജി. അരവിന്ദൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി. അരവിന്ദൻ
ജനനം
ഗോവിന്ദൻ നായർ അരവിന്ദൻ
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്ത്, സംഗീതജ്ഞൻ, Cartoonist ,റബ്ബർ ബോർഡിൽ ഉദ്യോഗസ്ഥൻ
സജീവ കാലം1974 - 1991 (ചലച്ചിത്രരംഗത്ത്)
മാതാപിതാക്ക(ൾ)എം.എൻ. ഗോവിന്ദൻ നായർ
പുരസ്കാരങ്ങൾകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
1974
മികച്ച ചിത്രത്തിന്റെ സംവിധായകൻ (ഉത്തരായനം)
മികച്ച സംവിധായകൻ(ഉത്തരായനം)
മികച്ച തിരക്കഥ (ഉത്തരായനം)
1978
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ (തമ്പ്)
മികച്ച സംവിധായകൻ(തമ്പ്)
1979
മികച്ച ചലച്ചിത്രസംവിധായകൻ (എസ്തപ്പാൻ)
മികച്ച സംവിധായകൻ (എസ്തപ്പാൻ)
Director of Best Childrens' Film (കുമ്മാട്ടി)
1981
മികച്ച സംവിധായകൻ (പൊക്കുവെയിൽ)
1985
മികച്ച ചലച്ചിത്രസംവിധായകൻ (ചിദംബരം)
മികച്ച സംവിധായകൻ (ചിദംബരം)
Director of Best Documentary (The Brown Landscape)
1986
മികച്ച ചലച്ചിത്രസംവിധായകൻ (ഒരിടത്ത്)
മികച്ച സംവിധായകൻ (ഒരിടത്ത്)
Director of Best Documentary Film (The Catch)
1988
Best Music Director (ഒരേ തൂവൽ പക്ഷികൾ )
1990
മികച്ച ചലച്ചിത്രസംവിധായകൻ (വാസ്തുഹാര)
മികച്ച സംവിധായകൻ (വാസ്തുഹാര )
National Film Awards

മലയാളസിനിമയെ ദേശാന്തരീയപ്രശസ്തിയിലേക്കുയർത്തിയ പ്രശസ്തനായ സമാന്തര സിനിമാ സംവിധായകനും കാർട്ടൂണിസ്റ്റുമായിരുന്നു ഗോവിന്ദൻ നായർ അരവിന്ദൻ എന്ന ജി.അരവിന്ദൻ. കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ചലച്ചിത്രകാരനായിരുന്നു അരവിന്ദൻ. അദ്ദേഹത്തിന്റെ മകൻ രാമു അരവിന്ദൻ പ്രശസ്തനായ ടൈപ്പ് ഓഫ് ഗ്രഫി ഡിസൈനറും കൂടിയാണ്

ജനനം, ആദ്യകാലം[തിരുത്തുക]

അരവിന്ദൻ (മുഴുവൻ പേര്: ഗോവിന്ദൻ നായർ അരവിന്ദൻ) 1935 ജനുവരി 21-ന് കോട്ടയത്ത് ജനിച്ചു. പ്രശസ്ത സാഹിത്യകാരനായ എം.എൻ.ഗോവിന്ദൻനായരായിരുന്നു അച്ഛൻ. സസ്യശാസ്ത്രം ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം റബ്ബർ ബോർഡിൽ ജീവനക്കാരനായി. സിനിമാ സംവിധാനത്തിനു മുൻപേ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പര പ്രസിദ്ധീകരിച്ചുരുന്നു. 1960-കളുടെ ആരംഭത്തിൽ പ്രസിദ്ധീകരിച്ച ഈ കാർട്ടൂൺ രാമു, ഗുരുജി എന്നീ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. ജീവിതത്തിൽ പ്രകടമാകുന്ന ഹിപ്പോക്രസി, ജീവിതവിജയത്തിനു വേണ്ടി വ്യക്തികൾ നടത്തുന്ന കുത്സിതശ്രമങ്ങൾ എന്നിങ്ങനെയുള്ള പ്രമേയങ്ങളിലൂടെ സമകാലികജീവിതത്തെ വിശകലനം ചെയ്യുന്നവയായിരുന്നു ഈ കാർട്ടൂണുകൾ.‍

അരവിന്ദന്റെ സിനിമ[തിരുത്തുക]

റബ്ബർ ബോർഡ് ജീവനക്കാരനായിരിക്കെ കോഴിക്കോട്ട് നിയമിതനായ അരവിന്ദന് നഗരത്തിൽ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ തിക്കോടിയൻ, കഥാകൃത്തായ പട്ടത്തുവിള കരുണാകരൻ തുടങ്ങിയവർ ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിർമ്മിക്കാൻ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരൻ നിർമ്മാതാവും തിക്കോടിയൻ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകൻ അരവിന്ദനായിരുന്നു.‍ആദ്യചിത്രമായ ഉത്തരായനം മലയാളസിനിമയിൽ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായണം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അരവിന്ദന്റെ ആദ്യകാല ചലച്ചിത്രങ്ങളിൽ സഞ്ജയന്റെയും കെ.സി.എസ്. പണിക്കരുടെയും സ്വാധീനം കാണാം. ചിദംബരം, വാസ്തുഹാരാ തുടങ്ങിയ ചിത്രങ്ങൾ സി.വി.ശ്രീരാമന്റെ ചെറുകഥകളെ ആസ്പദമാക്കിയായിരുന്നു. കാഞ്ചനസീതയിൽ പ്രകൃതിയുടെ ഒരതീന്ദ്രിയാനുഭവം അരവിന്ദൻ കാഴ്ചവെക്കുന്നു. തമ്പ് എന്ന ചിത്രത്തിൽ എല്ലാ അഭിനേതാക്കളും അമച്വർ നടന്മാരായിരുന്നു. മനുഷ്യ മുഖഭാവങ്ങളുടെ ഒരു പഠനം തന്നെയായിരുന്നു തമ്പ്. ഉത്തരായനം മുതൽ വാസ്തുഹാര വരെ 11 ചിത്രങ്ങളിലൂടെ അരവിന്ദൻ മലയാള സമാന്തര സിനിമയ്ക്ക് പുതിയ മാനങ്ങൾ തീർത്തു. ധ്യാനനിരതമായിരുന്നു അരവിന്ദന്റെ ചിത്രങ്ങൾ എന്നു തന്നെ പറയാം.ചിദംബരം, കാഞ്ചനസീത തുടങ്ങിയ ചിത്രങ്ങൾക്ക് ഷാജി എൻ കരുണായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.

പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് 1974, 1978, 1979, 1981, 1985, 1986, 1990 എന്നീ വർഷങ്ങളിൽ നേടി. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് 1977ലും 1978ലും 1986ലും ലഭിച്ചു. ചിദംബരത്തിന് ദേശീയ അവാർഡ് ലഭിച്ചു.

മറ്റു മേഖലകൾ[തിരുത്തുക]

ചിത്രകാരൻ, കാർട്ടൂണിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. മാതൃഭൂമി വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച കാർ ട്ടൂൺ പരമ്പര (ചെറിയ മനുഷ്യനും വലിയ ലോകവും) ജനശ്രദ്ധയാകർഷിച്ചു. ബ്രൗൺ ലാൻഡ്‌സ്‌കേപ്പ്, ദി ക്യാച്ച്, വി.ടി. ഭട്ടതിരിപ്പാട്, ജെ. കൃഷ്ണമൂർത്തി കോൺടൂർസ് ഒഫ് ലീനിയർ റിഥം എന്നിവയുൾപ്പെടെ ഏതാനും ലഘുചിത്രങ്ങളും സംവിധാനം ചെയ്തിട്ടു്. യാരോ ഒരാൾ, എസ്തപ്പാൻ, ഒരേ തൂവൽ പക്ഷികൾ,പിറവി എന്നീ ചിത്രങ്ങൾക്ക് സംഗീതം പകർന്നു. ഒരേ തൂവൽ പക്ഷികൾ ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള അവാർഡിനർഹത നേടി. ദേശീയ ചലച്ചിത്രവിക സനകോർപറേഷന്റെ ഡയറക്ടർ, സംസ്ഥാന ഫിലിം ഡെവലപ്പ്‌മെന്റ് കോർ പറേഷൻ ഭരണസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

മരണം[തിരുത്തുക]

ഏറെക്കാലം ഗുരുതരമായ രോഗം ബാധിച്ചിരുന്ന അരവിന്ദൻ 1991 മാർച്ച് 15-ന് അന്തരിച്ചു. 56 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്. 'വാസ്തുഹാര' എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അവസാനകാലത്ത് അദ്ദേഹം.

നുറുങ്ങുകൾ[തിരുത്തുക]

അരവിന്ദൻ സംവിധാനത്തിനിടക്കു ഒരിക്കലും ‘സ്റ്റാർട്ട്’ ‘കട്ട്’ ഇവ പറഞ്ഞിരുന്നില്ല. ചിദംബരത്തിന്റെ ഛായാഗ്രഹണത്തിനിടക്കു സീൻ തീർന്നതറിയാതെ നടന്നു നടന്നു പോയ സ്മിതാ പാട്ടിലിനെ പിടിച്ചുനിറുത്തുവാൻ അരവിന്ദനു പിറകേ ഓടേണ്ടിവന്നു. അരവിന്ദൻ ഒരിക്കലും എഴുതിത്തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സിനിമ നിർമ്മിച്ചിട്ടില്ല[അവലംബം ആവശ്യമാണ്].

അരവിന്ദന്റെ സിനിമകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 8. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ജി. അരവിന്ദന്റെ എം3ഡിബി പ്രൊഫൈൽ : http://www.m3db.com/artists/22376

"https://ml.wikipedia.org/w/index.php?title=അരവിന്ദൻ&oldid=3752458" എന്ന താളിൽനിന്ന് ശേഖരിച്ചത്