തമ്പ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമ്പ്
സംവിധാനം അരവിന്ദൻ
നിർമ്മാണം കെ. രവീന്ദ്രൻ നായർ
രചന അരവിന്ദൻ
അഭിനേതാക്കൾ ഭരത് ഗോപി
നെടുമുടി വേണു
വി.കെ. ശ്രീരാമൻ
ജലജ
സംഗീതം എം.ജി. രാധാകൃഷ്ണൻ
ഗാനരചന കാവാലം നാരായണപണിക്കർ
ഛായാഗ്രഹണം ഷാജി എൻ. കരുൺ
സ്റ്റുഡിയോ ജനറൽ പിക്ചേഴ്സ്
റിലീസിങ് തീയതി 1978
സമയദൈർഘ്യം 130 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1978-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് തമ്പ്. പുരസ്കാരങ്ങൾ ഏറെ വാരിക്കൂട്ടിയ ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായ ജി. അരവിന്ദൻ ആണ്. ഭരത് ഗോപി. നെടുമുടി വേണു, വി. കെ. ശ്രീരാമൻ, ജലജ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.[1] അരവിന്ദൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ കെ. രവീന്ദ്രൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
  • മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
  • മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം.
  • മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം.

അവലംബം[തിരുത്തുക]

  1. Sashi Kumar (January 02-15, 2010). "Aravindan’s art". Frontline. ശേഖരിച്ചത് April 11, 2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തമ്പ്_(ചലച്ചിത്രം)&oldid=1691997" എന്ന താളിൽനിന്നു ശേഖരിച്ചത്