മുഖാമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഖാമുഖം
സംവിധാനം അടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണം രവി
രചന അടൂർ ഗോപാലകൃഷ്ണൻ
അഭിനേതാക്കൾ പി. ഗംഗാധരൻ നായർ
ബാലൻ കെ. നായർ
കവിയൂർ പൊന്നമ്മ
അശോകൻ
അടൂർ ഭവാനി
സംഗീതം എം ബി ശ്രീനിവാസൻ
ഛായാഗ്രഹണം മങ്കട രവിവർമ്മ
ചിത്രസംയോജനം എം.എസ്. മണി
വിതരണം ജനറൽ പിക്ച്ചേഴ്സ്
റിലീസിങ് തീയതി 1984
സമയദൈർഘ്യം 107 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1984-ൽ പുറത്തിറങ്ങിയ ചെയ്ത മലയാളചിത്രമാണ് മുഖാമുഖം (Face to Face).[1]. കമ്യൂണിസ്റ്റ് വിരുദ്ധ ചിത്രം എന്നു പരക്കെ വിമർശനം ഉയർന്ന ചിത്രമാണിത്.[2]. ആ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന പുരസ്ക്കാരവും ഏറ്റവും മികച്ച തിരക്കഥ, സംവിധാനം ശബ്ദലേഖനം എന്നിവയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും ലഭിച്ചു.

കഥാസംഗ്രഹം[തിരുത്തുക]

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നിലവിലുണ്ടായിരുന്ന കാലത്ത്, സഖാവ് ശ്രീധരൻ എന്ന പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ഓട് ഫാക്ടറി സമരം നയിക്കുന്ന അവസരത്തിൽ ഫാകടറി ഉടമ കൊല്ലപ്പെടുന്നു. ഇതേ തുടർന്നു ശ്രീധരൻ പ്രതിയാക്കപ്പെടുകയും ഒളിവിൽ പോകുകയും ചെയ്യുന്നു. മാറിയ രാഷ്ട്രീയ പരിതഃസ്ഥിതിയിൽ എല്ലാവരും ഒളിവിൽ നിന്നു പുറത്തു വന്നെങ്കിലും ശ്രീധരൻ വന്നില്ല. അയാൾ മരിച്ചുവെന്ന വിശ്വാസത്തിൽ പാർട്ടിയിലെ രണ്ടു വിഭാഗങ്ങളും ശ്രീധരനെ രക്തസാക്ഷിയായി കാണുന്നു. അങ്ങനെയിരിക്കെ, പെട്ടെന്നൊരു ദിവസം ഒരു മുഴുക്കുടിയനും നിശ്ശബ്ദനുമായി അയാൾ തിരിച്ചു വരുന്നു. ആ തിരിച്ചു വരവു പാർട്ടികൾക്കും മറ്റുള്ളവർക്കും ബാദ്ധ്യതയാവുന്നു. ഒരു ദിവസം അയാൾ കൊല്ലപ്പെടുന്നു. തുടർന്നു വീണ്ടും അയാളെ രക്തസാക്ഷിയാക്കാൻ ആരംഭിക്കുന്നു.

ഈ ചിത്രത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധത സംബന്ധിച്ച ആരോപണങ്ങളെ അടൂർ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.[3],[4] സർഗാത്മകതയെയും അന്യാവസ്ഥയെയും (otherness) വ്യക്തിത്വത്തെയും കുറിച്ച്, സിനിമ എന്ന മീഡിയം ഉപയോഗിച്ച് അടൂർ നടത്തിയ അന്വേഷണങ്ങളുടെ തുടക്കമാണ് മുഖാമുഖം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[5] അനന്തരം, മതിലുകൾ എന്നിവയാണ് സർഗാത്മകതയുടെ വിശദാംശങ്ങളെക്കുറിച്ചും മനശാസ്ത്രവശത്തെക്കുറിച്ചും അന്വേഷിക്കുന്ന മറ്റ് അടൂർ സിനിമകൾ. അനന്തരവും മതിലുകളും വ്യക്തിതലത്തിലുള്ള സർഗാത്മകതയെ അന്വേഷിക്കുമ്പോൾ, മുഖാമുഖത്തിൽ ഒരു സമൂഹം ഒന്നാകെയാണ് സർഗവൃത്തി നിർവഹിക്കുന്നതെന്നും, ഒരു വ്യക്തിയുടെ ശരിയായ ബിംബവും സമൂഹനിർമ്മിതിയായ പ്രതിബിംബവും തമ്മിലുള്ള താരതമ്യവും പാരസ്പര്യവുമാണ് മുഖാമുഖത്തിന്റെ പ്രധാനപ്രമേയങ്ങളിലൊന്ന് എന്നും പ്രൊഫ. ഗാംഗുലി നിരീക്ഷിക്കുന്നു. യൗവനത്തിന്റെ വിപ്ലവതീക്ഷ്ണതയും പ്രായാധിക്യം കൊണ്ടുവരുന്ന അലസതയും തമ്മിലുള്ള വ്യത്യാസങ്ങളാണ് മുഖാമുഖം അന്വേഷിച്ച പ്രമേയങ്ങളിലൊന്ന് എന്ന് അടൂർ പറയുന്നു.[3]

അഭിനേതാക്കൾ[തിരുത്തുക]

പുരസ്‌കാരങ്ങൾ[തിരുത്തുക]

1984 FIPRESCI Price (New Delhi)

1984 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)

1984 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം[തിരുത്തുക]

  1. http://www.imdb.com/title/tt0087754/
  2. http://www.cinemaofmalayalam.net/mukhamukham.html
  3. 3.0 3.1 ഭാഷാപോഷിണി വാർഷികപ്പതിപ്പ്, 2000, പേജ് 54
  4. http://www.cinemaofmalayalam.net/adoor_df7.html
  5. S Ganguly, “Constructing the Imaginary: Creativity and Otherness in the Films of Adoor Gopalakrishnan”, The Journal of Commonwealth Literaturr., 2008, 43, 43-55

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുഖാമുഖം&oldid=2332861" എന്ന താളിൽനിന്നു ശേഖരിച്ചത്