വിധേയൻ
വിധേയൻ | |
---|---|
സംവിധാനം | അടൂർ ഗോപാലകൃഷ്ണൻ |
നിർമ്മാണം | കെ. രവീന്ദ്രനാഥൻ നായർ |
കഥ | പോൾ സക്കറിയ |
തിരക്കഥ | അടൂർ ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | മമ്മൂട്ടി തൻവി ആസ്മി എം.ആർ. ഗോപകുമാർ സബിത ആനന്ദ് അലിയാർ |
സംഗീതം | വിജയ് ഭാസ്കർ |
ഛായാഗ്രഹണം | മങ്കട രവിവർമ്മ |
ചിത്രസംയോജനം | എം. മണി |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 112 മിനിറ്റ് |
സക്കറിയയുടെ ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വിധേയൻ. മമ്മൂട്ടി പ്രധാന വേഷത്തിലഭിനയിച്ച ഈ ചലച്ചിത്രം 1993-ലെ കേരള സർക്കാരിന്റെ മികച്ച നടനും, ചിത്രത്തിനും, സംവിധായകനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി. ചിത്രത്തിലെ അഭിനയത്തിനു നടൻ മമ്മൂട്ടി 1994-ൽ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിനും അർഹനായി.
രചന
[തിരുത്തുക]ഭാസ്കര പട്ടേലർ എന്ന മുഖ്യ കഥാപാത്രം ജീവിച്ചിരുന്ന വ്യക്തിയായിരുന്നെന്ന് സക്കറിയ പിന്നീടൊരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. കർണാടകയിലെ നെല്ലാടിയിൽ സക്കറിയ കൃഷിയുമായി ജീവിക്കുമ്പോൾ അവിടുത്തെ മലയാളികൾ പറഞ്ഞുകൊടുത്ത കഥകൾ വെച്ചാണ് ഭാസ്കര പട്ടേലരും എന്റെ ജീവിതവും എന്ന നോവൽ ജനിക്കുന്നത്. കുടകുകാരനായ ശേഖര പട്ടേലർ ആണ് കഥാപത്രത്തിന് അടിസ്ഥാനം.[1]
വിവാദം
[തിരുത്തുക]സക്കറിയയും അടൂരും തമ്മിൽ കഥയുടെ ചലച്ചിത്രാവിഷ്കാരത്തെ കുറിച്ചുണ്ടായ അഭിപ്രായ വ്യത്യാസം വിവാദമായിരുന്നു.[2][3]
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി
- തൻവി ആസ്മി
- എം.ആർ. ഗോപകുമാർ
- സബിത ആനന്ദ്
- അലിയാർ
- അസീസ്
- രവി വള്ളത്തോൾ
- ബാബു നമ്പൂതിരി
- സോമശേഖരൻ നായർ
- കൃഷ്ണൻകുട്ടി നായർ
- പുന്നപ്ര അപ്പച്ചൻ
പുരസ്കാരങ്ങൾ
[തിരുത്തുക]- 1993 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [4]
- മികച്ച പ്രാദേശിക ചിത്രം (മലയാളം)
- മികച്ച സംവിധായകൻ - അടൂർ ഗോപാലകൃഷ്ണൻ
- മികച്ച നടൻ - മമ്മൂട്ടി
- മികച്ച മലയാളചലച്ചിത്രം - കെ. രവീന്ദ്രനാഥൻ നായർ
- മികച്ച കഥ - പോൾ സക്കറിയ
- മികച്ച തിരക്കഥ - അടൂർ ഗോപാലകൃഷ്ണൻ
- മറ്റ് പുരസ്ക്കാരങ്ങൾ
- Netpac Award at the Rotterdam International Film Festival
- Interfilm Award - Honorable Mention at the International Filmfestival Mannheim-Heidelberg|Mannheim-Heidelberg International Filmfestival
- Feature FIPRESCI and Special Jury Prize, Singapore
അവലംബം
[തിരുത്തുക]- ↑ "പട്ടേലർ എന്നൊരു സത്യം". Malayala Manorama. March 27, 2011.
{{cite journal}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); Cite journal requires|journal=
(help); Italic or bold markup not allowed in:|publisher=
(help) - ↑ Gowri Ramnarayan (September 24 - October 07, 2005). "A constant process of discovery". Frontline. Archived from the original on 2010-02-10. Retrieved April 09, 2011.
{{cite web}}
: Check date values in:|accessdate=
and|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ http://www.scribd.com/doc/42747950/Adoor-Gopalakrishnan[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://dff.nic.in/NFA_archive.asp
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-08-12.
പുറംകണ്ണികൾ
[തിരുത്തുക]- വിധേയൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വിധേയൻ – മലയാളസംഗീതം.ഇൻഫോ
- http://www.keralafilm.com/sfa93.htm Archived 2010-10-02 at the Wayback Machine. ചലച്ചിത്ര അക്കാദമിയുടെ വെബ് സൈറ്റ്
- Vidheyan - cinema of malayalam Archived 2011-05-25 at the Wayback Machine.
- THE SERVILE - SFFS
- The Servile (1994)- movies nytime
- Articles with dead external links from ഒക്ടോബർ 2022
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ
- മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ചിത്രങ്ങൾ
- മങ്കട രവിവർമ്മ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- സാഹിത്യകൃതികളെ ആസ്പദമാക്കിയ ചലച്ചിത്രങ്ങൾ
- രവി നിർമ്മിച്ച ചലച്ചിത്രങ്ങൾ