രവി വള്ളത്തോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
രവി വള്ളത്തോൾ
ജനനം25/11/1952
മരണംഏപ്രിൽ 25, 2020(2020-04-25) (പ്രായം 67)
തൊഴിൽചലച്ചിത്ര- സീരിയൽ അഭിനേതാവ്
സജീവ കാലം1990-2016
ജീവിതപങ്കാളി(കൾ)ഗീത ലക്ഷ്മി [1]
മാതാപിതാക്ക(ൾ)റ്റി.എൻ. ഗോപിനാഥൻ നായർ, സൗദാമിനി
ബന്ധുക്കൾവള്ളത്തോൾ നാരായണമേനോൻ

മലയാളചലച്ചിത്ര സീരിയൽ നടനായിരുന്നു രവി വള്ളത്തോൾ (ജീവിതകാലം: 25 നവംബർ 1952 - 2020 ഏപ്രിൽ 25). പ്രശസ്ത കവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവളായിരുന്നു അദ്ദേഹത്തിന്റെ മാതാവ്.[2][3][4][5] മലയാളത്തിലെ ആദ്യത്തെ പരമ്പര ഉൾപ്പെടെ നിരവധി പ്രശസ്ത പരമ്പരകളിൽ അഭിനയിച്ചതിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു. ടിവി പരമ്പരകളിലും സിനിമകളിലും അഭിനയിച്ചതോടൊപ്പം 25 ചെറുകഥകളും ഏതാനും നാടകങ്ങളും അദ്ദേഹം രചിച്ചിരുന്നു.

ജീവിതരേഖ[തിരുത്തുക]

നാടകാചാര്യൻ ടി.എൻ ഗോപിനാഥൻ നായരുടെയും സൗദാമിനിയുടെയും മൂന്നുമക്കളിൽ മൂത്തവനായി 1952 നവംബർ 25 നാണ് രവി വള്ളത്തോൾ ജനിച്ചത്. വി. നന്ദകുമാർ അദ്ദേഹത്തിന്റെ ഇളയ സഹോദരനും മീനാക്ഷി ഇളയസഹോദരിയുമാണ്.[6] സാഹിത്യ പഞ്ചാനൻ ജസ്റ്റിസ് പി. കെ. നാരായണ പിള്ളയുടെയും കുറ്റിപ്പുറത്തു കേശവൻ നായരുടെയും ചെറുമകനുംകൂടിയാണ്. പ്രശസ്ത ചലച്ചിത്ര നടൻ ടി. പി. മാധവന്റെ കസിൻ കൂടിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ശിശുവിഹാർ, മോഡൽ ഹൈസ്കൂളിൽ പ്രാഥമി വിദ്യാഭ്യാസം നേടി. തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം കാര്യവട്ടം കേരള സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. 1980 ജനുവരി ഒന്നിന് രവി വള്ളത്തോൾ ഗീതാലക്ഷ്മിയെ വിവാഹം കഴിച്ചു. ഇവർക്ക് കുട്ടികളില്ല. ഇരുവരും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ടി ‘തണൽ' എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്നു.[7]

1996ൽ ദൂരദർശനിൽ അച്ഛൻ ടി.എൻ.ഗോപിനാഥൻ നായർ തന്നെ രചിച്ച് പ്രശസ്ത മലയാള കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്‌കരൻ സംവിധാനം ചെയ്ത വൈതരണി എന്ന പരമ്പരയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്.[8][9] തുടർന്ന് നൂറിലേറെ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു.[10]

ഗാനരചയിതാവായാണ് സിനിമാ രംഗത്തു തുടക്കം കുറിക്കുന്നത്. 1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി "താഴ്വരയിൽ‍ മഞ്ഞുപെയ്തു" എന്ന ഗാനം എഴുതി രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങി.[11] ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുനാൾ എന്ന ചിത്രത്തിലെ ഗായകന്റെ വേഷത്തിലായിരുന്നു ചലച്ചിത്ര അഭിനയ രംഗത്തെ അരങ്ങേറ്റം. പിന്നീട് അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ച രവി വള്ളത്തോൾ‌, സിബി മലയിലിന്റെ നീ വരുവോളം, സിദ്ധിഖ് ലാലിന്റെ ഗോഡ്ഫാദർ എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 2014ൽ പുറത്തിറങ്ങിയ ദി ഡോൾഫിൻസാണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.

ഇരുപത്തിയഞ്ചോളം ചെറുകഥകൾ രചിച്ചിട്ടുണ്ട്. ഇതിൽ ചില കഥകൾ ടെലിവിഷൻ പരമ്പരകളുമായിട്ടുണ്ട്. രവി വള്ളത്തോളിന്റെ നാടകമായ രേവതിക്കൊരു പാവക്കുട്ടി പിന്നീട് അതേ ‌പേരിൽ സിനിമയാക്കിയിട്ടുണ്ട്.[12]

ഒന്നര പതിറ്റാണ്ടോളം അഭിനയ രംഗത്ത് സജീവമായിരുന്ന രവി വള്ളത്തോളിന് ‘അമേരിക്കൻ ഡ്രീംസ്' എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പാരിജാതം എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്.[13]

മരണം[തിരുത്തുക]

കടുത്ത പ്രമേഹത്തെ തുടർന്ന് ഏറെക്കാലമായി അഭിനയത്തിൽ നിന്ന് വിട്ടുകയായിരുന്ന രവി വള്ളത്തോൾ അസുഖം മൂർച്ഛിച്ചതിനെ‌ 2020 ഏപ്രിൽ 25-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[14][15][16]

സിനിമകൾ[തിരുത്തുക]

 1. 2016 - ഓട്ടോബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ് - ശബ്ദം.
 1. 2014 - ദ ഡോൾഫിൻസ്
 2. 2013 - വീപ്പിംഗ് ബോയ്[17]
 3. 2013 - സൈലൻസ്
 4. 2013 - ഇടുക്കി ഗോൾഡ് ..... സദാനന്ദൻ
 5. 2011 - ഉപ്പുകണ്ടം ബ്രദേർസ് ബാക്ക് ഇൻ ആക്ഷൻ ..... കുട്ടൻ മാരാർ
 6. 2010 - കാര്യസ്ഥൻ
 7. 2008 - ഒരു പെണ്ണും രണ്ടാണും
 8. 2007 - നാലു പെണ്ണുങ്ങൾ
 9. 2006 - രാവണൻ....... ജസ്റ്റീസ് രാഘവ മേനോൻ
 10. 2006 - ദ ഡോൺ...ദിലീപിന്റെ പിതാവ്
 11. 2004 - നിഴൽക്കൂത്ത്
 12. 2004 - കുസൃതി..... ശ്രീ വല്ലഭൻ
 13. 2002 - പ്രണയമണിത്തൂവൽ ..... വിശ്വനാഥ്
 14. 2002 - ചതുരംഗം ..... രാമചന്ദ്രൻ
 15. 2001 - പ്രണയ മന്ത്രം
 16. 2000 - ഇന്ദ്രിയം
 17. 2000 - ദാദാ സാഹിബ്.... മജിസ്ട്രേട്ട്
 18. 1999 - സ്റ്റാലിൻ ശിവദാസ് .... മനോജ്
 19. 1999 - കണ്ണെഴുതി പൊട്ടും തൊട്ട് ..... ചാക്കോച്ചി
 20. 1998 - സമാന്തരങ്ങൾ ..... മുരളി
 21. 1997 - കല്ല്യാണ ഉണ്ണികൾ
 22. 1997 - കല്ല്യാണക്കച്ചേരി
 23. 1997 - നീ വരുവോളം
 24. 1997 - ഹിറ്റ്ലർ ബ്രദേർസ് ..... കുട്ടൻ പിള്ളൈ
 25. 1996 - കഴകം
 26. 1996 - കഥാപുരുഷൻ ..... കുഞ്ഞുണ്ണിയുടെ അർദ്ധസഹോദൻ
 27. 1995 - സാദരം...... മാധവൻ
 28. 1994 - സാഗരം സാക്ഷി ..... അഡ്വ. രാധാകൃഷ്ണൻ നായർ
 29. 1994 - വിധേയൻ..... പട്ടാളരുടെ അനന്തരവൻ
 30. 1994 - കമ്മീഷണർ ..... K. M. വർഗ്ഗീസ്
 31. 1994 - പുത്രൻ .... അലക്സാണ്ടർ
 32. 1993 - ഭൂമി ഗീതം ...ദേവൻ
 33. 1993 - ധ്രുവം... പോലീസ് കോൺസ്റ്റബിൾ
 34. 1992 - സർഗ്ഗം
 35. 1992 - ഉത്സവമേളം
 36. 1991 - ആനവാൽ മോതിരം
 37. 1991 - വിഷ്ണുലോകം
 38. 1991 - ഒറ്റയാൾ പട്ടാളം
 39. 1991 - ഗോഡ് ഫാദർ ..... ബാലകൃഷ്ണൻ
 40. 1990 - ഈ തണുത്ത വെളുപ്പാൻ കാലത്ത് .... ഡോക്ടർ
 41. 1990 - കോട്ടയം കുഞ്ഞച്ചൻ .... ജോയ്
 42. 1990 - മതിലുകൾ ... റസാഖ്
 43. 1989 - ഒരു സായാഹ്നത്തിന്റെ സ്വപ്നം
 44. 1989 - സീസൺ ...ന്യൂസ് റിപ്പോർട്ടർ
 45. 1989 - നയനങ്ങൾ
 46. 1987 - സ്വാതി തിരുനാൾ .... ഗായകൻ

ടെലിവിഷൻ[തിരുത്തുക]

 • ഈറൻ നിലാവ് (ഫ്ലവേർസ് ടിവി)
 • സ്പർശം (മീഡിയ വൺ)
 • ഈറൻ നിലാവ് (DD)
 • ചന്ദ്രലേഖ (ഏഷ്യാനെറ്റ്)
 • ഭദ്ര (സൂര്യ ടിവി)
 • നന്ദനം (സൂര്യ ടിവി)
 • വൃന്ദാവനം (ഏഷ്യാനെറ്റ്)
 • അലാവുദ്ദീന്റെ അത്ഭുതവിളക്ക് (ഏഷ്യാനെറ്റ്)
 • ദേവീമാഹാത്മ്യം (ഏഷ്യാനെറ്റ്)
 • പാരിജാതം (ഏഷ്യാനെറ്റ്)
 • ശ്രീഗുരുവായൂരപ്പൻ (സൂര്യ ടിവി)
 • അമ്മയ്ക്കായി (സൂര്യ ടിവി)
 • കാണാക്കിനാവ് (സൂര്യ ടിവി)
 • സുന്ദരിപ്പൂവ് (അമൃത ടിവി)
 • അമേരിക്കൻ ഡ്രീംസ് (ഏഷ്യാനെറ്റ്)
 • സ്വർണ്ണമയൂരം (ഏഷ്യാനെറ്റ്)
 • നിഴലുകൾ (ഏഷ്യാനെറ്റ്)
 • വസന്ധര മെഡിക്കത്സ്
 • അരുണ
 • വൈതരണി (1996- ദൂരദർശൻ മലയാളം)
 • മണൽനഗരം
 • മെയ് ഫ്ലവർ
 • പ്രവാസം

അവലംബം[തിരുത്തുക]

 1. ഈ 'തണലി'ൽ ഇത്തിരിനേരം mangalamvarika.com
 2. അച്ഛനെന്ന തണൽ, മാതൃഭൂമി
 3. Versatile artiste, thehindu.com
 4. Ravi Vallathol is small screen Mammootty, timesofindia.com
 5. അച്ഛനെന്ന തണൽ, മാതൃഭൂമി
 6. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-05. Retrieved 2015-01-03.
 7. "മനോരമ ഓൺലൈൻ".
 8. "The Hindu : Friday Review Thiruvananthapuram / Focus : Versatile artiste". Archived from the original on 2007-02-03. Retrieved 2020-04-25.
 9. STAR GALLERY Malayalam TV, Kerala Television, Kerala TV, Malayalam TV Programs, surya TV, kairali TV, asianet, jeevan TV - Malayalamtv.com
 10. "മാതൃഭൂമി ഓൺലൈൻ".
 11. "മനോരമ ഓൺലൈൻ".
 12. "മാതൃഭൂമി ഓൺലൈൻ".
 13. "മാതൃഭൂമി ഓൺലൈൻ".
 14. "മാധ്യമം ഓൺലൈൻ".
 15. http://www.mathrubhumi.com/mobile/movies-music/news/actor-ravi-vallathol-passed-away-malayalam-movie-malayalam-serial-1.4715927
 16. https://theprimetime.in/actor-ravi-vallathol-passed-away/
 17. "Weeping Boy, IMDb".{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=രവി_വള്ളത്തോൾ&oldid=4081522" എന്ന താളിൽനിന്ന് ശേഖരിച്ചത്