Jump to content

ഈ തണുത്ത വെളുപ്പാൻ കാലത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ തണൂത്ത വെളുപ്പാൻ കാലത്ത്
സംവിധാനംജോഷി
നിർമ്മാണംബാലകൃഷ്ണൻ നായർ
രചനപി. പത്മരാജൻ
അഭിനേതാക്കൾമമ്മൂട്ടി, നെടുമുടി വേണു, ലാലു അലക്സ്, അസീസ്, പറവൂർ ഭരതൻ, മുരളി, സുമലത
സംഗീതംശ്യാം
ഛായാഗ്രഹണംജയാനൻ വിൻസന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംഗാന്ധിമതി ഫിലിംസ്
റിലീസിങ് തീയതി1990
രാജ്യംഭാരതം
ഭാഷമലയാളം
ബജറ്റ്50 lakhs
ആകെ5.7 crores

ജോഷി 1990 ൽ സംവിധാനം ചെയ്ത് മലയാള ചലചിത്രമാണ് ഈ തണുത്ത വെളുപ്പാൻ കാലത്ത്. പി. പത്മരാജൻ കഥയെഴുതിയിരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി, നെടുമുടി വേണു, ലാലു അലക്സ്, അസീസ്, പറവൂർ ഭരതൻ, മുരളി, സുമലത എന്നിവർ അഭിനയിച്ചിരിക്കുന്നു. ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥയാണിത്. കുറ്റാന്വേഷകന്റെ വേഷമാണ് നായകനായ മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്.


കഥാതന്തു

[തിരുത്തുക]

ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിൽ മാറിമറയുന്ന സാദ്ധ്യതകളിൽ അവസാനം അപ്രതീക്ഷിതമായി കഥ മാറിമറയുന്നു. ജസ്റ്റിസ് വാസുദേവിന്റെ (ബാബു നമ്പൂതിരി) കൊലപാതകം അന്വേഷണം നടക്കുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ കൂട്ടുകാരനായ കുവൈറ്റ് മണി (സോമൻ) കൊല്ലപ്പെടുന്നു. രണ്ട് കൊലപാതകത്തിലും വായിൽ തിരുകിയ ചകിരി തുരുമ്പാകുന്നു. ചകിരി ബന്ധം അന്വേഷിച്ചപ്പോൾ ഒരു വർഷം മുമ്പ് ബോംബയിൽ രൊസാരിയൊ ദേവൻ എന്നയാളൂടെ മരണത്തിലും ഈ ചകിരി ബന്ധം കാണുന്നു. അയാളൂം മലയാളീയാണെന്നറിയുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ഹരിദാസ് (മമ്മൂട്ടി) അയാളുടെ കുടുംബബന്ധങ്ങളിൽ ഒരു സംശയം തോന്നുന്നു. ശ്രീദേവി റൊസാരിയൊ (ലക്ഷ്മി) എന്നപേരിൽ അസ്വാഭാവികത തോന്നുന്നു. കൂടുതൽ അന്വേഷിക്കുമ്പോൾ മകൻ ക്രിസ്റ്റഫർ (ക്രിസ്റ്റി (സുരേഷ് ഗോപി)) ഒരു പ്രശ്നക്കാരനായി അറിയുന്നു. ഇതിനിറ്റയിൽ അപ്രതീക്ഷിതമായി അതീന്ദ്രിയജ്ഞാനിയായ വാരിയരെ (നെടുമുടിവേണു) പരിചയപ്പെടുന്നു. അദ്ദേഹത്തിന്റെ വീട്ടിലും ഒരു ആക്രമണം നടക്കുന്നു. ക്രിസ്റ്റി മാനസികരോഗചികിത്സയിലാകുന്നു. വിദഗ്ദ്ധചികിത്സയിൽ അയാൾ രോഗമുക്തനാകുന്നു. ഉദ്വെഗജനകമായി അന്വേഷണം തുടരുന്നു

നടീനടന്മാർ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]

സിനിമ കാണുക

[തിരുത്തുക]

ഈ തണുത്ത വെളുപ്പാൻ കാലത്ത് 1990


അവലംബം

[തിരുത്തുക]
50ലക്ഷം മുടക്കിയെടുത്ത ഈ ചിത്രം ബോസ്‌ഓഫീസിൽ സൂപ്പര്ഹിറ് ആയിരുന്നു

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]