Jump to content

ഭാഗ്യലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മി 2014 ൽ
ജനനം (1962-11-01) 1 നവംബർ 1962  (61 വയസ്സ്)[1]
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾഭാഗ്യം
തൊഴിൽഡബ്ബിംഗ് ആർട്ടിസ്റ്റ്,ടെലിവിഷൻ അവതാരക
സജീവ കാലം1972–ഇതുവരെt[2]
ജീവിതപങ്കാളി(കൾ)ആർ രമേശ് കുമാർ (വേർപിരിഞ്ഞു)

മലയാളചലച്ചിത്രരംഗത്തെ ഒരു ഡബ്ബിങ് ആർട്ടിസ്റ്റാണ്‌ ഭാഗ്യലക്ഷ്മി. നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾ‌ക്ക് ശബ്ദം നൽ‌കി. കേരളസംസ്ഥാന സർ‌ക്കാറിന്റേതുൾ‌പ്പെടെ നിരവധി പുരസ്കാരങ്ങൾ‌ നേടി. ഏറ്റവും ഒടുവിലായി ഇന്ത്യൻ‌ യൂത്ത് അസോസിയേഷന്റെ കെ.ആർ‌. ദേവാനന്ദ് പുരസ്കാരം നേടി (2010 ആഗസ്റ്റ് 28). എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം, ബലി എന്നീ ചലച്ചിത്രങ്ങൾ‌ക്ക് 1991ലും ഓർ‌മ്മകൾ‌ ഉണ്ടായിരിക്കണം, കുസൃതിക്കാറ്റ്, എന്നീ ചലച്ചിത്രങ്ങൾ‌ക്ക് 1995ലും യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചലച്ചിത്രത്തിനു 2002ലും മികച്ച ഡബ്ബിങ് കലാകാരിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.

ജീവിതം

[തിരുത്തുക]

കുമാരൻ നായരുടേയും ഭാർഗവി അമ്മയുടേയും മകളായി പാലക്കാട് ജനനം. ഷൊർണൂരിനടുത്തുള്ള കുറുപ്പത്ത് തറവാട്ടംഗം ആണ്. വളരെ ചെറുപ്രായത്തിലേ മതാപിതാക്കളെ നഷ്ടമായ ഭാഗ്യലക്ഷിമി വളർന്നത് അനാഥാലയത്തിലായിരുന്നു. പിന്നീട് വല്യമ്മയോടൊപ്പം ചെന്നൈയിൽ ജീവിച്ചു. വല്യമ്മയുടെ പ്രേരണയും നിർബന്ധവുമാണ് സിനിമാരംഗത്തേക്ക് എത്തിച്ചത്. ബാല്യകാലം മുതൽ സ്വന്തം കാലിൽ നിൽക്കുകയും ഏകദേശം 10 വയസ്സുമുതൽ ഡബ്ബിങ് രംഗത്ത് എത്തി കുടുംബത്തിനു വരുമാനമാകയും ചെയ്തു. 1975ൽ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തിലാണ് ആദ്യമായി ശബ്ദം നൽകിയത്[3]. ഏതാനും സിനിമകളിൽ അഭിനയിച്ചെങ്കിലും അഭിനയം തന്റെ പണിയല്ല എന്നു തിരിച്ചറിഞ്ഞ ഭാഗ്യലക്ഷ്മി ഡബ്ബിംഗ് രംഗത്ത് ശ്രദ്ധപതിപ്പിച്ചു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ഡബ്ബിങ്ങോടെ തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റായി അവർ മാറി. 1991 ൽ ഡബ്ബിങ് ആർട്ടിസ്റ്റിനു കേരള സർക്കാർ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യ പുരസ്കാരം ഭാഗ്യലക്ഷ്മിയെ തേടിയെത്തി. അതിനുശേഷം മൂന്നു തവണ സംസ്ഥാന അവാർഡ് നേടി. വിവാഹിതയായ ഇവർ ഏറെനാളായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണ്. നിധിൻ ,സചിൻ എന്നീ രണ്ടു മക്കളുണ്ട്.[4]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച ഡബ്ബിങ് കലാകാരന്മാർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2002[5]
  • 2014 ലെ കേരള സാഹിത്യ അക്കാദമിയുടെ ആത്മകഥക്കുള്ള പുരസ്കാരം

ഗ്രന്ഥം

[തിരുത്തുക]

ഭാഗ്യലക്ഷ്മിയുടെ ആത്മകഥയാണ് "സ്വരഭേദങ്ങൾ" [6]

ചിത്രങ്ങൾ

[തിരുത്തുക]
ചലച്ചിത്രം ശബ്ദം കടം കൊടുത്ത അഭിനേത്രിമാർ
ആദ്യത്തെ കണ്മണി സുധാ റാണി
ആൺകിളിയുടെ താരാട്ട് രേവതി
അഭിമന്യു രമ്യ കൃഷ്ണൻ
അച്ഛനെയാണെനിക്കിഷ്ടം ലക്ഷ്മി ഗോപാലസ്വാമി
അഗ്നിസാക്ഷി ശോഭന
ആകാശഗോപുരം നിത്യ മേനോൻ
ആലീസ് ഇൻ വണ്ടർലാന്റ് ലയ
അമ്മക്കിളിക്കൂട് സരിത
അനന്തഭദ്രം റിയ സെൻ
അങ്ങനെ ഒരു അവധിക്കാലത്ത് സംയുക്ത വർമ്മ
അനുഭൂതി ഖുശ്ബു
അപരിചിതൻ മന്യ
അരമന വീടും അഞ്ഞൂറേക്കറും ശോഭന
ആര്യൻ രമ്യ_കൃഷ്ണൻ
അഴകിയ രാവണൻ ഭാനുപ്രിയ
അയാൾ കഥ എഴുതുകയാണ് നന്ദിനി
അയലത്തെ അദ്ദേഹം ഗൗതമി
ഏയ്‌ ഓട്ടോ രേഖ
ആയുർരേഖ ലക്ഷ്മി ശർമ
ബാബ കല്യാണി മമ്ത മോഹൻദാസ്
ദേവയാനി
ബാലി ………..
ബെൻ ജോൺസൺ ഇന്ദ്രജ
ഭാര്യ ഉർവശി
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം രാജശ്രീ നായർ
ബോഡി ഗാർഡ്‌ നയൻ താര
ചന്ദ്രലേഖ പൂജ ബത്ര
സംയുക്ത വർമ്മ
ചന്ദ്രോത്സവം മീന
ചതുരംഗം നഗ്മ
ചിന്താവിഷ്ടയായ ശ്യാമള സംഗീത
ചിത്രം രഞ്ജിനി
ക്രോണിക് ബാച്ച്ലെർ ഇന്ദ്രജ
CID ഉണ്ണികൃഷ്ണൻ B.A., B.Ed. രോഹിണി
ക്ലാസ്സ്മേറ്റ്സ് രാധിക
കമ്മിഷണർ ശോഭന
കവർ സ്റ്റോറി തബു
കറെൻസി സീത
ദേവദൂതൻ ജയപ്രദ
ദേവാസുരം രേവതി
ദൈവത്തിന്റെ മകൻ പൂജ ബത്ര
ധീം തരികട തോം ലിസ്സി
ഡയമണ്ട് നെക്ക്ലസ് രോഹിണി
ഡ്രീംസ്‌ മീന
ദുബായ് .അഞ്ജല സാവേരി
ഇന്നത്തെ ചിന്താവിഷയം സുകന്യ
എന്റെ സൂര്യപുത്രി അമല
ഫ്രണ്ട്സ് മീന
ഗാന്ധർവം കഞ്ചൻ
ഗാന്ധിനഗർ സെക്കണ്ട് സ്ട്രീറ്റ് കാർത്തിക
ഗോഡ്ഫാദർ കനക
ഗോളാന്തര വാർത്ത‍ കനക
ഹലോ മൈ ഡിയർ റോങ്ങ്‌ നമ്പർ ലിസ്സി
ഹിറ്റ്‌ലെർ വാണി വിശ്വനാഥ്
ഇളനീർ ശോഭന
ഇൻ ഹരിഹർ നഗർ ഗീത വിജയൻ
ഇഷ്ടം ജയസുധ
ഇത്രമാത്രം ശ്വേത മേനോൻ
ഇവർ വിവാഹിതരായാൽ രേഖ
ഇവിടം സ്വർഗമാണ് ലക്ഷ്മി ഗോപാലസ്വാമി
ജന്മാന്തരം രമ്യ കൃഷ്ണൻ
ജനുവരി ഒരു ഓർമ കാർത്തിക
ജേർണലിസ്റ്റ് സിതാര
കൈയെത്തും ദൂരത്ത്‌ രേവതി
കാക്കക്കുയിൽ ആർസൂ ഗൗത്രിഗർ
കാലാപാനി തബു
കളിപ്പാട്ടം ഉർവശി
കളിയൂഞ്ഞാൽ ശോഭന
കല്ല്‌ കൊണ്ടൊരു പെണ്ണ് വിജയശാന്തി
കല്യാണ കച്ചേരി ശോഭന
കാണാക്കിനാവ് സുകന്യ
കണ്ടു കണ്ടറിഞ്ഞു നദിയ മൊയ്തു
കണ്ണകി നന്ദിതദാസ്‌
കരീലെ കാറ്റുപൊലെ കാർത്തിക
കരുമാടി കുട്ടൻ നന്ദിനി
കാരുന്ണ്യം ദിവ്യ ഉണ്ണി
കാതോട് കാതോരം സരിത
കാഴ്ച്ച പദ്മപ്രിയ
കിളിച്ചുണ്ടാൻ മാമ്പഴം സൗന്ദര്യ
കിലുക്കം രേവതി
കൊച്ചു കൊച്ചു സന്തോഷങ്ങൾ ലക്ഷ്മി ഗോപാലസ്വാമി
കോളിളക്കം സുമലത
കൂടും തേടി നദിയ മൊയ്തു
കൊട്ടാരം വീട്ടിലെ അപ്പുട്ടൻ ശ്രുതി
കൃഷ്ണപക്ഷക്കിളികൾ രേവതി
കുബേരൻ സംയുക്ത വർമ്മ
കുങ്കുമച്ചെപ്പ് ശോഭന
കുസൃതികാറ്റ് കനക
ലേലം സംഗീത
ലൈഫ് ഇസ് ബ്യുട്ടിഫുൽ സംയുക്ത വർമ്മ
ലീവിങ്ങ് റ്റുഘതർ മേനക
മാടമ്പി കാവ്യാ മാധവൻ
മദാമ്മ അർച്ചന
മധുരനൊംബരകാറ്റു സംയുക്ത വർമ്മ
മകരമഞ്ഞ് ലക്ഷ്മി ശർമ
മലയാളി മാമ്മന് വണക്കം റോജ
മാമ്പഴക്കാലം ശോഭന
മാന്നാർ മത്തായി സ്പീകിംഗ് വാണി വിശ്വനാഥ്
മനുഷ്യമൃഗം കിരൺ റാത്തോഡ്
മാനത്തെ വെള്ളിത്തേര് ശോഭന
ശോഭന
മഞ്ഞ് പോലെ ഒരു പെൺകുട്ടി ഭാനുപ്രിയ
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ കനക
മന്ത്രിക്കൊച്ചമ്മ കനക
മഴവിൽ കാവടി ഉർവശി
മഴയെത്തും മുമ്പേ ശോഭന
മീനാക്ഷി കല്യാണം മോഹിനി
മേഘ സന്ദേശം രാജശ്രീ നായർ
മേഘം പ്രിയ ഗിൽ
മേഘ മൽഹാർ സംയുക്ത വർമ്മ
മേലെപരമ്പിൽ ആൺ വീട് ശോഭന
മിഥുനം ഉർവശി
മിന്നാമിനുങ്ങിനും മിന്നുകെട്ട് ശോഭന
മിന്നാരം ശോഭന
മൂന്നു മാസങ്ങള്ക്ക് മുമ്പ് ഉർവശി
Mr ബ്രഹ്മചാരി മീന
Mr മരുമകൻ ഖുശ്ബൂ
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു രഞ്ജിനി
മൈ ഡിയർ മുത്തച്ഛൻ മധുരിമ
നാടൻ പെണ്ണും നാട്ടു പ്രമാണിയും സംയുക്ത വർമ്മ
നഗരം ലക്ഷ്മി ശർമ
നമ്മൾ സുഹാസിനി
നന്ദനം രേവതി
നരൻ ദേവയാനി
നരസിംഹം കനക
നരേന്ദ്രൻ മകൻ ജയകാന്തൻ വക സംയുക്ത വർമ്മ
നീലഗിരി കാർത്തിക
നീയെത്ര ധന്യ കാർത്തിക
ഞാൻ സൽപ്പേര് രാമൻകുട്ടി ഗായത്രി ജയറാം
No. 1 സ്നേഹതീരം ബംഗ്ലൂർ നോർത്ത് പ്രിയ രാമൻ
നോക്കെത്താ ദൂരത്തു കണ്ണും നട്ടു നദിയ മൊയ്തു
നോട്ട്ബുക്ക് സീത
ഒളിമ്പ്യൻ ആന്റണി ആദം മീന
വാൻ മാൻ ഷോ സംയുക്ത വർമ്മ
ഒന്നിങ്ങു വന്നെങ്ങിൽ നദിയ മൊയ്തു
ഒന്ന് മുതൽ പൂജ്യം വരെ ആശ ജയറാം
ഒന്നും മിണ്ടാത്ത ഭാര്യ മേനക
ഒരാള് മാത്രം ശ്രുതി
ഓർമ്മകൾ ഉണ്ടായിരിക്കണം ശ്രീജ
ഒരു മരുഭൂമി കഥ ലക്ഷ്മി റായി
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പാർവതി
ഒരു വടക്കൻ വീരഗാഥ മാധവി
ഒറ്റയാൾ പട്ടാളം മധുബാല
പകൽ നക്ഷത്രങ്ങൾ റീന ബഷീർ
പകൽ പൂരം ഗീതു മോഹൻദാസ്‌
പക്ഷെ ശോഭന
പലേരി മാണിക്യം ………..
പഞ്ചാഗ്നി നദിയ മൊയ്തു
പന്തയക്കോഴി ഗീത
പപ്പയുടെ സ്വന്തം അപ്പൂസ് സൈനു
പരിണയം മോഹിനി
പട്ടാളം ടെസ്സ
പാട്ടിന്റെ പാലാഴി രേവതി
പവിത്രം ശോഭന
പയ്യൻസ് രോഹിണി
പെൺ പട്ടണം രേവതി
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ഉർവശി
പിന്ഗാമി കനക
പ്രമാണി സ്നേഹ
പുത്തൂരം പുത്രി ഉണ്ണിയാര്ച്ച വാണി വിശ്വനാഥ്
രാജമാണിക്യം സിന്ധു മേനോൻ, പദ്മപ്രിയ
രാക്കിളി പാട്ട് ജ്യോതിക
റാം ജി റാവ് സ്പീക്കിംഗ് രേഖ
രാക്ഷസ രാജാവ് മീന
രാവണ പ്രഭു രാജശ്രീ നായർ
റെഡ് ചില്ലീസ് ………..
രുക്മിണി ലിസ്സി
സാഗര് ഏലിയാസ്‌ ജാക്കി Reloaded ശോഭന
സൈന്യം പ്രിയ രാമൻ
സായ്‌വർ തിരുമേനി സംയുക്ത വർമ്മ
സാൾട്ട് ന് പെപ്പെർ ശ്വേത മേനോൻ
സമാന്തരങ്ങൾ രേണുക
സമൂഹം അർച്ചന
സന്താനഗോപാലം ചിപ്പി
സവിതം ശാരി
സെവൻസ് നദിയ മൊയ്തു
സിന്ദൂര രേഖ ശോഭന
സ്ഫടികം ഉർവശി
ശ്രദ്ധ ശോഭന
സൂഫി പറഞ്ഞ കഥ ഷർബാനി മുഖർജി
സൂപ്പർ മാൻ ശോഭന
ശ്യാമ നദിയ മൊയ്തു
താളവട്ടം കാർത്തിക
തലയണ മന്ത്രം ഉർവശി
തന്മാത്ര സീത
തെങ്കാശി പട്ടണം സംയുക്ത വർമ്മ , ഗീതു മോഹൻദാസ്‌
ശോഭന
തില്ലാന തില്ലാന കാവേരി
തൊമ്മനും മക്കളും ലയ
തൂവല കൊട്ടാരം സുകന്യ
ടൈം പദ്മപ്രിയ
ഉടയോൻ ലയ, സുകന്യ
ഉള്ളടക്കം അമല
അങ്കിൾ ബൺ ……………..
ഉണ്ണികളേ ഒരു കഥ പറയാം കാർത്തിക
ഉസ്താദ് ഇന്ദ്രജ
ഉത്തര നന്ദിതദാസ്‌
വാധ്യാർ മേനക
വധു ഡോക്ടറാണ് നദിയ മൊയ്തു
വക്കാലത്ത് നാരായണൻ കുട്ടി മന്യ
വല്യേട്ടൻ ശോഭന
വന്ദനം ഗീതു മോഹൻദാസ്‌
വന്ദനം ഗിരിജ ശേറ്റർ
വാരഫലം …………
വരവേൽപ്പ് രേവതി
വാര്ധക്യ പുരാണം കനക
വർണ്ണ പകിട്ട് മീന
വർണ്ണ കാഴ്ചകൾ മീന
വീണ്ടും ചില വീട്ടു വിശേഷങ്ങൾ സംഗീത
വേഷം സിന്ധു മേനോൻ, മോഹിനി
വെട്ടം ഭാവന പാണി
വിയറ്റ്നാം കോളനി കനക
വിനോദ യാത്ര സീത
വിന്റ്റെർ ഭാവന
യോദ്ധാ സൗന്ദര്യ
യോദ്ധാ മധുബാല

വിവാദപരമായ ആക്രമണം

[തിരുത്തുക]

സമൂഹമാധ്യമങ്ങൾ വഴി അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബറെ താമസസ്ഥലത്ത് ചെന്ന് ഭാഗ്യലക്ഷ്മിയും അവരുടെ കൂട്ടാളിയും കൂടെ മർദ്ദിച്ച സംഭവം വളരെയധികം വിവാദങ്ങൾ സൃഷ്ടിച്ചു.2020 സെപ്റ്റംബർ 26-ന് വിജയ് നായർ എന്ന വ്യക്തിയെ ആണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്തത്.യൂട്യൂബിൽ അശ്ലീല വീഡിയോകൾ പോസ്റ്റുചെയ്യുകയും ഫെമിനിസ്റ്റുകളെ അടച്ചാക്ഷേപിക്കുകയും ചെയ്തതിൻറെ പേരിലായിരുന്നു ഇത്.ആളെ വ്യക്തമായി മനസിലാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തി തീർത്തും അധിക്ഷേപകരമായ ചില വീഡിയോകൾ ഇയാൾ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരുന്നു. [7]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Bhagyalakshmi 2012, പുറം. 1
  2. Bhagyalakshmi 2012, പുറം. 49
  3. "ചരിത്രം എന്നിലൂടെ". യൂറ്റ്യൂബ്. Retrieved 2019-01-31. {{cite web}}: Cite has empty unknown parameter: |1= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-09. Retrieved 2013-02-26.
  5. "Kerala State Film Awards - 2002". Archived from the original on 2009-05-01. Retrieved 2012-02-08.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-09. Retrieved 2013-05-27.
  7. https://malayalam.news18.com/news/kerala/attack-on-youtuber-for-obscene-video-case-against-bhagyalekshmi-and-others-as-291711.html

പുറം കണ്ണി

[തിരുത്തുക]

കേൾക്കാത്ത ശബ്ദം-ഭാഗ്യലക്ഷ്മി-മനോരമ Archived 2012-01-09 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ഭാഗ്യലക്ഷ്മി&oldid=4100427" എന്ന താളിൽനിന്ന് ശേഖരിച്ചത്