യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
യാത്രക്കാരുടെ ശ്രദ്ധക്ക് | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | മിലൻ ജലീൽ |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | ജയറാം സൗന്ദര്യ ഇന്നസെന്റ് ശ്രീനിവാസൻ |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ രാജഗോപാൽ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
2002ൽ ശ്രീനിവാസന്റെ കഥക്ക് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് യാത്രക്കാരുടെ ശ്രദ്ധക്ക്. ( ജയറാം, സൗന്ദര്യ , ഇന്നസെന്റ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒന്നിച്ചു ജീവിക്കുന്ന ഭിന്നലിംഗത്തിൽ പെട്ട രണ്ട് പേരുടെ ഇഷ്ടാനിഷ്ടങ്ങളുടെ കഥയാണീത്. [1]ഈ ചിത്രത്തിൽ കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ സംഗീതം നൽകിയിരിക്കുന്നു[2]
കഥാസാരം
[തിരുത്തുക]വഴിയിൽ വച്ച് പരിചയപ്പെട്ട രാമാനുജനും ജ്യോതിയും ചെന്നൈയിൽ ജൊലിക്കാരാണ്. അവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങുന്നു. എല്ലാവരും അവർ ദമ്പതിമാരാണെന്നു കരുതുന്നു. നല്ല സുഹൃത്തുക്കളാകുന്നു. അവൾ ഡോ പ്രദീപുമായി വിവാഹം ഉറപ്പിച്ചവളാണ്. ഇതൊന്നുമറിയാതെ രാമാനുജൻ അവളെ സ്നേഹിച്ചുതുടങ്ങുന്നു. പോളേട്ടൻ പ്രോത്സാഹിപ്പിക്കുന്നു. അവൾ പ്രദീപുമായുള്ള നി ശ്ചയത്തിന് നാട്ടിൽ പോകുന്നു. നിശ്ചയത്തലേന്ന് മദ്യപിച്ച പോളേട്ടൻ രാമന്റെ ഹൃദയവേദന പുറത്താക്കുന്നു. വിവാഹം മുടങ്ങുന്നു. ചെന്നെയിൽ ഒരുമിച്ചു താമസിക്കുന്നു എന്നതുകൊണ്ട് രാമാനുജനുമായി വിവാഹം ചെയ്യാൻ നിർബന്ധിതരാകുന്നു. ചെന്നെക്ക് മടങ്ങിയ ജോതി പക്ഷേ രാമാനുജനുമായി പിണങ്ങുന്നു. രാമാനുജൻ അവളെ ഇണക്കാൻ പലതരത്തിൽ ശ്രമിക്കുന്നു എങ്കിലും സമ്മതിക്കുന്നില്ല. രാമൻ നാട്ടിലേക്ക് മടങ്ങുന്നു. ഒരു ദിവസം പോൾ രാമന്റെ അമ്മ മരിച്ചിട്ടാണ് അയാൾ മടങ്ങിയതെന്നു പറയുമ്പോൾ ജ്യോതിക്ക് പശ്ചാത്താപമുണ്ടാകുന്നു. രാമൻ മടങ്ങുന്നത് ഡോ പ്രദീപുമായാണ്. ജോതി രാമന്റെ യഥാർത്ഥസ്നേഹം തിരിച്ചറിയുന്നു അവനോടൊത്തുതന്നെ താമസിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം -രാമാനുജൻ
- സൗന്ദര്യ -ജ്യോതി
- ഇന്നസെന്റ് -പോളേട്ടൻ
- ശ്രീനിവാസൻ -ഗോപി
- നെടുമുടി വേണു -വിശ്വനാഥൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ -കെ ജി നമ്പ്യാർ
- ടി.പി. മാധവൻ -കാർത്തികേയൻ
- സിദ്ദീഖ് -ഡോ. പ്രദീപ്
- സി . ഐ പോൾ -പ്രദീപിന്റെ അച്ഛൻ
- വി.കെ. ശ്രീരാമൻ -ഐസക്ക്
- മാമുക്കോയ -കുഞ്ഞഹമ്മദ്
- വെട്ടുകിളി പ്രകാശ് -പ്യൂൺ
Reception
[തിരുത്തുക]ഈ പടം പൊതുവേ നല്ല അഭിപ്രായം ആണ് നേടിയത്. ഡക്കാൻ ഹറാൾഡിലെ വീണാപ്രദീപ് പറയുന്നു. " പുതിയ ആശയം, നല്ല അവതരണം. ഇന്നസന്റും ശ്രീനിവാസനും നൽകുന്ന നർമ്മത്തിനും പുതുമയുണ്ട്. നല്ല സംഗീത്ം പ്രേക്ഷകരെ മുഴുവൻ നേരം ആകർഷിക്കുന്നു."[3]
ശബ്‌ദട്രാക്ക്
[തിരുത്തുക]ഈ ചിത്രത്തിൽ കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ സംഗീതം നൽകിയ നാലു പാട്ടുകളുണ്ട്
യാത്രക്കാരുടെ ശ്രദ്ധക്ക് | |
---|---|
Soundtrack album by ജോൺസൺ | |
Genre | Film |
Language | മലയാളം |
പാട്ട് | പാട്ടുകാരൻ | വരികൾ | ഈണം |
---|---|---|---|
നൊമ്പരക്കൂട്ടിലെ | മധു ബാലകൃഷ്ണൻ | കൈതപ്രം | ജോൺസൺ |
ഒന്നു തൊടാനുള്ളീൽ | പി. ജയചന്ദ്രൻ | കൈതപ്രം | ജോൺസൺ |
ഒന്നു തൊടാനുള്ളീൽ [പെൺ] | ജ്യോത്സ്ന | കൈതപ്രം | ജോൺസൺ |
വട്ടയിലപ്പന്തലിട്ടു | കെ.എസ്. ചിത്ര, പി. ജയചന്ദ്രൻ | കൈതപ്രം | ജോൺസൺ |
അവലംബം
[തിരുത്തുക]- ↑ http://www.malayalachalachithram.com/movie.php?i=3465Arhcives%7Caccessdate= 15 ദിസംബർ 2016
- ↑ http://malayalasangeetham.info/m.php?3664Arhcives%7Caccessdate= 15 ദിസംബർ 2016
- ↑ "Yathrakarude Sradhakku". Deccan Herald. CSCS Arhcives. 16 March 2003. Retrieved 15 ദിസംബർ 2016.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]