കനക
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
കനക | |
|---|---|
| പ്രമാണം:Kanaka.jpg | |
| ജനനം | കനക മഹാലക്ഷ്മി 14 ജൂലൈ 1973 വയസ്സ്) ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
| തൊഴിൽ | നടി |
| സജീവ കാലം | 1989 - 2000 |
| Parent(s) | ദേവദോസ് ദേവിക |
| ബന്ധുക്കൾ | രഘുപതി വെങ്കയ്യ നായിഡു (great-grandfather) |
തമിഴ് സിനിമയിലേയും മലയാളസിനിമയിലേയും ഒരു നടിയാണ് കനക. കനക മഹാലക്ഷ്മി എന്നാണ് പൂർണ്ണ നാമം. 14 ജൂലായ് 1973 ൽ ചെന്നൈയിലാണ് ജനനം. പിതാവ് ദേവദാസ്. കനകയുടെ മാതാവ് ദേവികയും ഒരു നടിയായിരുന്നു. രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ് കാന്ത്, പ്രഭു, കാർത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ ആണ് കനകയുടെ ആദ്യ ചിത്രം. ഇതിൽ നായികയായിട്ടാണ് കനക അഭിനയിച്ചത്. ഇതൊരു വിജയ ചിത്രമായിരുന്നു. പക്ഷേ പിന്നീട് കനകയുടെ ചിത്രങ്ങളിൽ കുറെയെണ്ണം ശ്രദ്ധിക്കാതെ പോയി. ചില പ്രധാന സിനിമകൾ അതിസയ പിറവി (1991), പെരിയ കുടുംബം, ചാമുണ്ടി എന്നിവയാണ്.
മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായും അല്ലാതെ ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ കനക അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ കനകയുടെ ആദ്യ ചിത്രം ഗോഡ്ഫാദർ ആയിരുന്നു.
1980 കളുടെ അവസാനത്തിൽ താരപദവിയിലേക്ക് ഉയർന്ന് ദക്ഷിണേന്ത്യയിലുടനീളമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കനക, 26 വയസ്സുള്ളപ്പോൾ പൊതുജീവിതത്തിൽ നിന്ന് പൂർണ്ണമായും പിന്മാറി.
വ്യക്തിജീവിതം
[തിരുത്തുക]തമിഴിലെ പ്രശസ്ത നടി ദേവികയുടെയും അസിസ്റ്റന്റ് ഡയറക്ടർ ദേവദോസിന്റെയും മകളാണ് കനക.[1][2] വിവാഹത്തിന് മൂന്ന് വർഷത്തിനുള്ളിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനെത്തുടർന്ന് അമ്മയുടെ സംരക്ഷണയിലാണ് കനക വളർന്നത്. പ്രക്ഷുബ്ധമായ ഒരു കുടുംബ പശ്ചാത്തലത്തിൽനിന്ന് വന്ന കനക ആത്മവിശ്വാസത്തോടെ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുകയും 1989 ൽ പുറത്തിറങ്ങിയ കരകാട്ടക്കാരൻ എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. ചെന്നൈയിൽ (അന്ന് മദ്രാസ്) ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ സിനിമാശാലയായ ഗെയ്റ്റി തിയേറ്റർ നിർമ്മിച്ച തെലുങ്ക് സിനിമാ രംഗത്തെ അതികായനായിരുന്ന രഘുപതി വെങ്കയ്യ നായിഡുവിന്റെ കൊച്ചുമകൾ കൂടിയാണ് അവർ.[3]
2007-ൽ, കാലിഫോർണിയയിൽ നിന്നുള്ള ഒരു മെക്കാനിക്കൽ എഞ്ചിനീയറാായ മുത്തുകുമാറിനെ കനക വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നിരുന്നാലും, 2010-ൽ നടന്ന ഒരു അഭിമുഖത്തിൽ, വിവാഹത്തിന് 15 ദിവസത്തിന് ശേഷം തന്റെ ഭർത്താവ് അപ്രത്യക്ഷനായെന്നും അതിനുശേഷം അദ്ദേഹത്തെ താൻ കണ്ടിട്ടില്ലെന്ന് അവർ വെളിപ്പെടുത്തി. അവരുടെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ അവരുടെ മരണത്തെക്കുറിച്ചുള്ള തെറ്റായ കിംവദന്തികൾ പരക്കുന്നതിന് കാരണമാകുകയും ഇത് കനകയെ താൻ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കാൻ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പ്രത്യക്ഷപ്പെടാൻ നിർബന്ധിതയാക്കുകയു ചെയ്തു.
തമിഴ് ചിത്രങ്ങൾ
[തിരുത്തുക]- കരകാട്ടക്കാരൻ - 1989
- അതിസയ പിറവി - 1991
- പെരിയ കുടുംബം
- ചാമുണ്ടി
- സിംഹ രാശി - 1999
- കിളിപ്പേച്ച് കേൾക്കവാ
മലയാളചിത്രങ്ങൾ
[തിരുത്തുക]- ഗോഡ്ഫാദർ - 1991
- വിയറ്റ്നാം കോളനി - 1992
- ഗോളാന്തര വാർത്ത - 1993
- കുസൃതിക്കാറ്റ് - 1995
- നരസിംഹം - 2000
- പിൻഗാമി
- വാർദ്ധക്യപുരാണം
- മന്നാഡിയാർ പെണ്ണിന് ചെങ്കോട്ടച്ചെക്കൻ
അവലംബം
[തിരുത്തുക]- ↑ "Kanaka keen on comeback, clears the air on rumours". Onmanorama (in ഇംഗ്ലീഷ്). 5 May 2018.
- ↑ S. R. Ashok Kumar (10 May 2002). "Blend of grace and charm". The Hindu (in ഇംഗ്ലീഷ്). Archived from the original on 24 February 2020.
- ↑ "Going in search of a yesteryear star actress and what I learnt".