വിയറ്റ്നാം കോളനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിയറ്റ്നാം കോളനി
പ്രമാണം:Vietnam Colony.jpg
സംവിധാനംസിദ്ദിഖ്-ലാൽ
നിർമ്മാണംസ്വർഗ്ഗചിത്ര അപ്പച്ചൻ
ജോയ്
രചനസിദ്ദിഖ്-ലാൽ
അഭിനേതാക്കൾമോഹൻലാൽ
ഇന്നസെന്റ്
കനക
സംഗീതംഎസ്. ബാലകൃഷ്ണൻ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംടി. ആർ. ശേഖർ
സ്റ്റുഡിയോസ്വർഗ്ഗചിത്ര
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി1992
രാജ്യംഇന്ത്യ
ഭാഷമലയാളം

1992-ൽ ഇറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വിയറ്റ്നാം കോളനി. സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ മോഹൻലാൽ, ഇന്നസെന്റ്, കെ.പി.എ.സി. ലളിത , വിജയരാഘവൻ, കനക മുതലായവർ അഭിനയിച്ചിട്ടുണ്ട്.

കഥാസംഗ്രഹം[തിരുത്തുക]

പാലക്കാട്ടുകാരൻ പട്ടർ ആയ കൃഷ്ണമൂർത്തി എന്ന കഥാപാത്രം ജോലി അന്വേഷിച്ച് നടക്കുന്ന ഒരാളാണ്. ഇയാൾ കൊച്ചിയിലെ ഒരു ചേരി ഒഴിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ട് ഒരു കോളനിയിൽ താമസമാക്കുന്നതും അതിനോടൊന്നിച്ചുള്ള സംഭവങ്ങളുമാണ് കഥ.

മറ്റു വിവരങ്ങൾ[തിരുത്തുക]

ഈ ചലച്ചിത്രം സാമ്പത്തികമായി വൻവിജയമായിരുന്നു[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=വിയറ്റ്നാം_കോളനി&oldid=3308616" എന്ന താളിൽനിന്ന് ശേഖരിച്ചത്