സിദ്ദിഖ്-ലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളചലച്ചിത്ര രംഗത്തെ ശ്രദ്ധേയമായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാൽ. കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയരായ മിമിക്രി താരങ്ങളായ സിദ്ദിഖും ലാലുമാണ് പിൽക്കാലത്ത് സിദ്ദിഖ് ലാൽ കൂട്ടുകെട്ടായി മാറിയത്.

1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. വേറിട്ട സംവിധാന ശൈലിയിലൂടെ ശ്രദ്ധേയരായ സിദ്ദിഖ് ലാൽ സഖ്യം ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിച്ച ഏതാനും ചിത്രങ്ങൾ ‍കൂടി ഒരുക്കിയശേഷമാണ് പിരിഞ്ഞത്.

സിദ്ദിഖ് തിരക്കഥാ സംവിധാന രംഗത്ത് തുടർന്നപ്പോൾ ലാൽ അഭിനയം, നിർമ്മാണം, വിതരണം തുടങ്ങി വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായി.

സിദ്ദിഖ്-ലാൽ സം‌വിധാനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം
1989 റാംജി റാവ് സ്പീക്കിംഗ്
1990 ഇൻ ഹരിഹർ നഗർ
1991 ഗോഡ്‌ഫാദർ
1993 വിയറ്റ്നാം കോളനി
1993 കാബൂളിവാല

കിംഗ്‌ ലയർ 2016

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിദ്ദിഖ്-ലാൽ&oldid=3210850" എന്ന താളിൽനിന്ന് ശേഖരിച്ചത്