ഗോഡ്ഫാദർ
| ഗോഡ്ഫാദർ | |
|---|---|
![]() വി.സി.ഡി. പുറംചട്ട | |
| സംവിധാനം | സിദ്ദിഖ്-ലാൽ |
| കഥ | സിദ്ദിഖ്-ലാൽ |
| നിർമ്മാണം | അപ്പച്ചൻ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | വേണു |
| ചിത്രസംയോജനം | ടി.ആർ. ശേഖർ |
| സംഗീതം | എസ്. ബാലകൃഷ്ണൻ |
നിർമ്മാണ കമ്പനി | സ്വർഗ്ഗചിത്ര |
| വിതരണം | സ്വർഗ്ഗചിത്ര റിലീസ് |
റിലീസ് തീയതി | 1991 |
ദൈർഘ്യം | 150 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗോഡ്ഫാദർ. എൻ.എൻ. പിള്ള, മുകേഷ്, കനക, ഫിലോമിന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ ഈ ചിത്രം തുടർച്ചയായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ച്, ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളിലൊന്നായി ഗോഡ്ഫാദർ, ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.ഈ ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തിന്റെ പേര് ടെലിഫോൺ ഡയക്ടറിയിൽ നിന്നാണ് സംവിധായകർ കണ്ടെത്തിയത്.
കഥ
[തിരുത്തുക]അഞ്ഞൂറാനും ആനപ്പാറ അച്ഛമ്മയും കുടുംബപരമായി ബദ്ധവൈരികളാണ്. എന്തൊക്കെയോ പൂർവ്വകാല അനുഭവങ്ങൾ മൂലം അഞ്ഞൂറാൻ തന്റെ കുടുംബത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്ന തീരുമാനമെടുത്തിട്ടുണ്ട്. അതിനാൽ പല പ്രായത്തിലുള്ള അദ്ദേഹത്തിന്റെ നാല് ആൺമക്കളും അവിവാഹിതരായി തുടരുന്നു. എന്നിരുന്നാലും, അഞ്ഞൂറാന്റെ ഏറ്റവും ഇളയ മകൻ രാമഭദ്രനും ആനപ്പാറ അച്ഛമ്മയുടെ കൊച്ചുമകൾ മാലുവും തമ്മിൽ പ്രണയത്തിലാകുമ്പോൾ എല്ലാം മാറുന്നു.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | എൻ.എൻ. പിള്ള | അഞ്ഞൂറാൻ |
| 2 | ഫിലോമിന | ആനപ്പാറ അച്ഛമ്മ |
| 3 | മുകേഷ് | രാമഭദ്രൻ(അഞ്ഞൂറാന്റെ ഇളയ മകൻ) |
| 4 | കനക | മാലു |
| 5 | തിലകൻ | ബാലരാമൻ (അഞ്ഞൂറാന്റെ മൂത്ത മകൻ) |
| 6 | പറവൂർ ഭരതൻ | പരശുരാമൻ (ആനപ്പാറ അച്ഛമ്മയുടെ മൂത്ത മകൻ, മാലുവിന്റെ അച്ഛൻ) |
| 7 | ഇന്നസെന്റ് | സ്വാമിനാഥൻ (അഞ്ഞൂറാന്റെ രണ്ടാമത്തെ മകൻ) |
| 8 | ജനാർദ്ദനൻ | ഗോപിനാഥൻ (ആനപ്പാറ അച്ഛമ്മയുടെ രണ്ടാമത്തെ മകൻ) |
| 9 | ഭീമൻ രഘു | പ്രേമചന്ദ്രൻ (അഞ്ഞൂറാന്റെ മൂന്നാമത്തെ മകൻ |
| 10 | കുണ്ടറ ജോണി | ഹേമചന്ദ്രൻ (ആനപ്പാറ അച്ഛമ്മയുടെ മൂന്നാമത്തെ മകൻ) |
| 11 | ഉണ്ണിമേരി | ഹേമചന്ദ്രന്റെ ഭാര്യ |
| 12 | സിദ്ദിഖ് | വീരഭദ്രൻ (ആനപ്പാറ അച്ഛമ്മയുടെ ഏറ്റവും ഇളയ മകൻ) |
| 13 | കെ.പി.എ.സി. ലളിത | കൊച്ചമ്മിണി |
| 14 | ശങ്കരാടി | ആനപ്പാറ അച്ഛമ്മയുടെ കുടുംബ വക്കീൽ |
| 15 | കൊല്ലം തുളസി | അഞ്ഞൂറാന്റെ കുടുംബ വക്കീൽ |
| 16 | ജഗദീഷ് | മായിൻകുട്ടി (രാമഭദ്രന്റെ ഉറ്റ സുഹൃത്ത് |
| 17 | സീനത്ത് | കടപ്പുറം കാർത്ത്യാനി |
| 18 | രവി വള്ളത്തോൾ | ശങ്കരാടിയുടെ മകൻ |
| 19 | തെസ്നി ഖാൻ | മാലുവിന്റെ കോളേജിലെ സുഹൃത്ത് മേഴ്സി |
| 20 | ബീന ആന്റണി | മാലുവിന്റെ കോളേജിലെ സുഹൃത്ത് ബീന |
| 21 | തൊടുപുഴ വാസന്തി | ഗോപിനാഥന്റെ ഭാര്യ |
| 22 | തൃശ്ശൂർ എൽസി | മേട്രൺ |
| 23 | കെ പി ദാമോദരൻ നായർ | ലോ കോളേജ് പ്രിൻസിപ്പൽ |
| 24 | വിനോദ് കോഴിക്കോട് | അച്ചാമയുടെ കടപ്പുറത്തെ ഗുണ്ട |
| 25 | കലാഭവൻ ഹനീഫ് |
- വരികൾ:ബിച്ചു തിരുമല
- ഈണം: എസ്. ബാലകൃഷ്ണൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | മന്ത്രിക്കൊച്ചമ്മ | ജോളി എബ്രഹാംകെ.ജി. മാർക്കോസ്, , കോറസ് | |
| 2 | പൂക്കാലം വന്നു | ഉണ്ണി മേനോൻ, കെ.എസ്. ചിത്ര | |
| 3 | നീർപ്പളുങ്കുകൾ | എം.ജി. ശ്രീകുമാർ | |
| 4 | നീർപ്പളുങ്കുകൾ | സുജാത മോഹൻ |
ബോക്സ് ഓഫീസ്
[തിരുത്തുക]1991 നവംബർ 15-ന് പുറത്തിറങ്ങിയ ഈ ചിത്രം,കിലുക്കത്തിന് ശേഷം ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായിരുന്നു. ഈ ചിത്രം 417 ദിവസം പ്രദർശിപ്പിക്കപ്പെട്ട് ഒരു വൻ വിജയമായി.തിരുവന്തപുരത്തെ ശ്രീകുമാർ തിയേറ്ററിൽ നിന്ന് മാത്രം 246 ദിവസം കൊണ്ട് 2284147 രൂപ നേടി ചിത്രം നേടി.[3] ഇത് പിന്നീട് തെലുങ്കിൽ പെദ്ദാരികം എന്ന പേരിലും, മറാത്തിയിൽ ഘയാൽ എന്ന പേരിലും, ഹിന്ദിയിൽ ഹൽചുൽ എന്ന പേരിലും , പാണ്ഡവരുമായി കന്നടയിലും, ഒഡിയയിൽ ലവ് ഡോട്ട് കോമായും റീമേക്ക് ചെയ്യപ്പെട്ടു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഗോഡ്ഫാദർ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഗോഡ്ഫാദർ Archived 2014-07-26 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
- ↑ "ഗോഡ് ഫാദർ (1991)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
- ↑ "ഗോഡ് ഫാദർ (1991)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-07-15. Retrieved 2023-10-17.
- ↑ https://uploads.tapatalk-cdn.com/20190812/8b4b0b7ad7c298fc6aa24f27d374b7a6.jpg

