ഉള്ളടക്കത്തിലേക്ക് പോവുക

റാംജിറാവ് സ്പീക്കിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റാംജി റാവു സ്പീക്കിങ്ങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


റാംജിറാവ് സ്പീക്കിങ്ങ്
ഡി.വി.ഡി. പുറംചട്ട
സംവിധാനംസിദ്ദിഖ്-ലാൽ
കഥസിദ്ദിഖ്-ലാൽ
തിരക്കഥസിദ്ദിഖ്-ലാൽ
നിർമ്മാണംഫാസിൽ, അപ്പച്ചൻ, ഔസേപ്പച്ചൻ
അഭിനേതാക്കൾസായി കുമാർ
മുകേഷ്
ഇന്നസെന്റ്
വിജയരാഘവൻ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംടി.ആർ. ശേഖർ
സംഗീതംഎസ്. ബാലകൃഷ്ണൻ
നിർമ്മാണ
കമ്പനി
അഥീയ ഫിലിംസ്
വിതരണംസെഞ്ച്വറി
റിലീസ് തീയതി
  • 1 January 1989 (1989-01-01)
ദൈർഘ്യം
150 മിനിറ്റ്
രാജ്യംഭാരതം
ഭാഷമലയാളം

1989-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ഒരു തമാശച്ചിത്രമാണ് റാംജിറാവ് സ്പീക്കിങ്ങ്. സിദ്ദിഖ്-ലാൽ എന്ന സം‌വിധാനകൂട്ടുകെട്ടിൽ പിറന്ന ആദ്യചിത്രമാണ് ഇത്. സായി കുമാർ, മുകേഷ്, ഇന്നസെന്റ്, രേഖ, വിജയരാഘവൻ, ദേവൻ, മാമുക്കോയ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ [1] ബിച്ചുതിരുമല എഴുതിയ വരികൾക്ക് എസ് ബാലകൃഷ്ണൻ ഈണമിട്ടു[2] [3]. ഇതിൽ സായികുമാറിന്റേയും രേഖയുടേയും ആദ്യ ചിത്രം കൂടിയാണ് ഇത്. ഹേരാ ഫേരി എന്ന പേരിൽ പ്രിയദർശൻ 2000-ൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിച്ചു. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.

കഥാസംഗ്രഹം

[തിരുത്തുക]

ബാലകൃഷ്ണൻ (സായ് കുമാർ) ഒരു തൊഴിൽ രഹിതനാണ്. തന്റെ അച്ഛൻ സുഹൃത്തായ ഹംസക്കോയയുടെ (മാമുക്കോയ) കയ്യിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാൻ, ജോലിയിലിരിക്കെ മരിച്ച തന്റെ അച്ഛന്റെ ജോലി നേടാനായി ബാലകൃഷ്ണൻ പട്ടണത്തിലെത്തുകയാണ്. റാണിയും (രേഖ) ഇതേ ജോലിക്കായി ശ്രമിക്കുന്നതിനാൽ ഇവർ തമ്മിൽ മത്സരമാകുന്നു. കൽക്കത്തയിൽ വലിയ നിലയിൽ ജോലി നോക്കുകയാണെന്ന് അമ്മയോട് കള്ളം പറഞ്ഞ് നടക്കുന്ന മറ്റൊരു തൊഴിൽ രഹിതനാണ് ഗോപാലകൃഷ്ണൻ (മുകേഷ്). നാടക ട്രൂപ്പ് നടത്തുന്ന മാന്നാർ മത്തായിയുടെ (ഇന്നസെന്റ്) വീട്ടിലാണ് ബാലകൃഷ്ണനും ഗോപാലകൃഷ്ണനും താമസിക്കുന്നത്. ഉറുമീസ് തമ്പാൻ (ദേവൻ) എന്ന വ്യവസായിയുടെ ഫോൺ നമ്പറും മാന്നാർ മത്തായിയുടെ ഫോൺ നമ്പറും ടെലിഫോൺ ഡയറക്റ്ററിയിൽ മാറിയാണ് കിടക്കുന്നത്. ഇതിനാൽ മാന്നാർ മത്തായിക്ക് കിട്ടേണ്ട ഫോൺ വിളികൾ ഉറുമീസ് തമ്പാനും ഉറുമീസ് തമ്പാനുള്ള ഫോൺ വിളികൾ മാന്നാർ മത്തായിക്കുമാണ് ലഭിക്കാറ്. ഇതിനിടയിൽ റാംജി റാവ് (വിജയരാഘവൻ) പണത്തിനായി ഉറുമീസ് തമ്പാന്റെ മകളെ തട്ടിയെടുക്കുകയും ഉറുമീസ് തമ്പാനെ ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്യുന്നിടത്താണ് കഥ ആകെ മാറുന്നത്. ഈ ഫോൺ കോൾ തെറ്റായി മാന്നാർ മത്തായിക്കാണ് ലഭിക്കുന്നത്. ഇത് പണം ഉണ്ടാക്കാനുള്ള ഒരു കുറുക്ക് വഴിയായി കണ്ട് ഇവർ ഉറുമീസ് തമ്പാന്റെയും റാംജി റാവുവിന്റേയും ഇടനിലക്കാരായി നിന്ന് രണ്ട് കൂട്ടരേയും പറ്റിക്കാൻ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തമാശകളും സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ഇന്നസെന്റ്മാന്നാർ മത്തായി
2മുകേഷ്ഗോപാലകൃഷ്ണൻ
3സായികുമാർബാലകൃഷ്ണൻ
4വിജയരാഘവൻറാംജി റാവ്
5ദേവൻഉറുമീസ് തമ്പാൻ
6ശങ്കരാടിമാനേജർ
7രേഖറാണി
8സുകുമാരിഗോപാലകൃഷ്ണന്റെ അമ്മ
9മാമുക്കോയഹംസക്കോയ
10കുഞ്ചൻമത്തായി
11എൻ.എഫ്. വർഗ്ഗീസ്
12അമൃതം ഗോപിനാഥ്മേട്രൻ
13ഹരിശ്രീ അശോകൻഫോൺ ചെയ്യുന്ന ആൾ
14പി സി ജോർജ്ജ്
15ആലപ്പി അഷ്‌റഫ്‌ചെമ്മീൻ വർഗീസ്
16നാസർ ലത്തീഫ്
17അഗസ്റ്റിൻ
18ജയൻ
19നജീബ്
20[[]]
21[[]]

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1അവനവൻ കുരുക്കുന്നഎം ജി ശ്രീകുമാർ,സി.ഒ. ആന്റോ ,കോറസ്‌
2കളിക്കളംഎസ്.പി. ബാലസുബ്രഹ്മണ്യം
3കണ്ണീർക്കായലിലേതോഎം ജി ശ്രീകുമാർ,കെ എസ് ചിത്രസിന്ധുഭൈരവി
4ഒരായിരം കിനാക്കളാൽഎം ജി ശ്രീകുമാർ,ഉണ്ണി മേനോൻ ,സി ഒ ആന്റോ ,കെ എസ് ചിത്ര ,കോറസ്‌ഖരഹരപ്രിയ

പരാമർശങ്ങൾ

[തിരുത്തുക]
  1. "റാംജിറാവ് സ്പീക്കിങ്ങ് (1989)". www.malayalachalachithram.com. Retrieved 2020-03-22.
  2. "റാംജിറാവ് സ്പീക്കിങ്ങ് (1989)". malayalasangeetham.info. Archived from the original on 2020-07-26. Retrieved 2020-03-22.
  3. "റാംജിറാവ് സ്പീക്കിങ്ങ് (1989)". spicyonion.com. Archived from the original on 2020-06-20. Retrieved 2020-03-22.
  4. "റാംജിറാവ് സ്പീക്കിങ്ങ് (1989)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "റാംജിറാവ് സ്പീക്കിങ്ങ് (1989)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-07-26. Retrieved 2020-04-02.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ റാംജിറാവ് സ്പീക്കിങ്ങ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: