മാമുക്കോയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാമുക്കോയ
ജനനം (1946-07-05) 5 ജൂലൈ 1946  (77 വയസ്സ്)
കോഴിക്കോട്, കേരളം, ഇന്ത്യ
മരണം26 ഏപ്രിൽ 2023(2023-04-26) (പ്രായം 76)
Kozhikode, Kerala, India
മറ്റ് പേരുകൾകോയ, മാമൂക്ക
തൊഴിൽഅഭിനേതാവ്
സജീവ കാലം1979 – 2023
അറിയപ്പെടുന്ന കൃതി
  • നാടോടിക്കാറ്റ് (1987)
  • റാംജിറാവു സ്പീകിംഗ് (1989)
  • പെരുമഴക്കാലം (2004)
ജീവിതപങ്കാളി(കൾ)സുഹറ
കുട്ടികൾ
  • മുഹമ്മദ് നിസാർ (മകൻ)
  • ഷാഹിത (മകൾ)
  • നാദിയ (മകൾ)
  • അബ്ദുൾ റഷീദ് (മകൻ)
മാതാപിതാക്ക(ൾ)
  • ചാലികണ്ടിയിൽ മുഹമ്മദ് (പിതാവ്)
  • ഇംബാച്ചി ആയിഷ (അമ്മ)

മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ചലചിത്രനടനായിരുന്നു മാമുക്കോയ. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. മുഹമ്മദ് എന്നാണ് യഥാർത്ഥ നാമം. കോഴിക്കോടൻ ‍സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കുതിരവട്ടം പപ്പു ഇതിനു മുമ്പ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീർന്നത്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാസ്യ കഥാപാത്രങ്ങൾ വളരെ തൻമയത്തോടെ അവതരിപ്പിച്ച അദ്ദേഹം കാൻസർ രോഗത്തിന് ചികിൽസയും തേടിയിരുന്നു. 2023 ഏപ്രിൽ 26 ന് അന്തരിച്ചു.

ജീവിതം[തിരുത്തുക]

മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട്ജില്ലയിലെ ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽ ജ്യേഷ്ഠൻ സംരക്ഷിച്ചു. കോഴിക്കോട് എം. എം. ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ സ്കൂളിൽ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു മാമുക്കോയ. കോഴിക്കോട്ജില്ലയിലെ തന്നെ കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധധനായി.[1] നാടകവും കല്ലായിലെ മരമളക്കൽ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി. സുഹൃത്തുക്കൾ ചേർന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂർ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം.[2] സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവരാണ് മക്കൾ.[3]

കലാജീവിതം[തിരുത്തുക]

നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നതു്. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞു്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയതു്. സിനിമകളിൽ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തത്.

1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു.[4] പിന്നീട് സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, ശുഭയാത്ര,നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകൾ. എന്നാൽ മാമുക്കോയയുടെ അഭിനയ പാടവത്തെ മലയാള സിനിമ സംവിധായകർ ഒരിക്കലും ശരിയായി ഉപയോഗിച്ചിട്ടില്ല. വളരെ സ്വഭാവികമായി അഭിനയിക്കാൻ കഴിയുന്ന വിരളം നടന്മാരിലൊരാളാണ്.എന്നിട്ടും ഇദ്ദേഹത്തെ നിലവാരമില്ലാത്ത കോമഡി വേഷങ്ങളിൽ മാത്രംതളച്ചിട്ടു.

അഭിനയിച്ച ചിത്രങ്ങളിൽ ചിലത്[തിരുത്തുക]

ചിത്രം വർഷം
അന്യരുടെ ഭൂമി 1979
സുറുമയിട്ട കണ്ണുകൾ 1982
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം 1986
സന്മനസ്സുള്ളവർക്ക് സമാധാനം 1986
നാടോടിക്കാറ്റ് 1987
ഇരുപതാം നൂറ്റാണ്ട് 1987
ശ്രീധരന്റെ ഒന്നാം തിരുമുറിവ് 1987
പൊൻമുട്ടയിടുന്ന താറാവ് 1987
പട്ടണപ്രവേശം 1988
ധ്വനി 1988
ആഗസ്റ്റ് 1 1988
വരവേൽപ്പ് 1989

പ്രധാനകഥാപാത്രങ്ങൾ[തിരുത്തുക]

നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂർക്കാ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ, കളിക്കളത്തിലെ പോലീസുകാരൻ ,ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ ,ഒപ്പത്തിലെ സെക്യൂരിറ്റി ക്കാരൻ എന്നിവ. മാമുക്കോയ നായകനായ ചിത്രമാണ് കോരപ്പൻ ദ ഗ്രേറ്റ്.

മരണം[തിരുത്തുക]

ഏപ്രിൽ 24, 2023 ന് രാത്രിയിലാണ് മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്[5]. ഉടൻ തന്നെ വണ്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിലേക്കുള്ള രക്തസ്രാവം കൂടി ബോധം നഷ്ടമായതോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതിരുന്ന അദ്ദേഹത്തിന്റെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.[6]

പുരസ്കാരങ്ങളും ആംഗീകാരങ്ങളും[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ശ്രീനിവാസനും മാമുക്കോയയും മലയാളസിനിമയെ പൊളിച്ചെഴുതിയത് എങ്ങനെ?, സത്യൻ അന്തിക്കാട്‌, മാതൃഭൂമി
  2. "മാമുക്കോയ"-താഹാമാടായി-ഡി.സി.ബുക്സ്- 2007
  3. "വൺ ഇന്ത്യ". Archived from the original on 2014-04-27. Retrieved 2013-05-24.
  4. നാടകം വസന്ത കാലം - മാമുക്കോയ (പ്രവാസ മഹിളാചന്ദ്രിക - മേയ് 2013 ലക്കം - പേജ് 56,57.)
  5. https://cnewslive.com/news/44810/actor-mamukoya-passed-away-js
  6. https://cnewslive.com/news/44848/mamukoya-is-no-longer-a-memory-final-resting-place-at-kannamparam-graveyard-jj


"https://ml.wikipedia.org/w/index.php?title=മാമുക്കോയ&oldid=4023471" എന്ന താളിൽനിന്ന് ശേഖരിച്ചത്