ബ്യാരി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്യാരി
സംവിധാനം കെ.പി. സുവീരൻ
നിർമ്മാണം അൽത്താഫ് ടി.എച്ച്.
രചന ഖിർഫാൻ
അഭിനേതാക്കൾ
സംഗീതം വിശ്വജിത്ത്
ഛായാഗ്രഹണം മുരളി കൃഷ്ണൻ
ചിത്രസംയോജനം എസ്. മനോഹർ
സ്റ്റുഡിയോ തണ്ണീർ ഫിലിംസ്
റിലീസിങ് തീയതി 2011
സമയദൈർഘ്യം 100 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ ബ്യാരി
ബജറ്റ് 70 ലക്ഷം[1]

2011-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ് ബ്യാരി ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരി[2]. മലയാളിയായ കെ.പി. സുവീരനാണ് 2011-ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ മലയാളത്തിലാണ് തയാറാക്കിയത്. ബ്യാരി ജനവിഭാഗത്തിലെ ഒരു പെൺകുട്ടി അഭിമുഖീകരിക്കുന്ന വിവാഹമോചന പ്രശ്നത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ്, മലയാള അഭിനേത്രി മല്ലികയാണ് ഇതിലെ പ്രധാന കഥാപാത്രമായ നാദിറയെ അവതരിപ്പിച്ചിരിക്കുന്നത്. നാദിറയുടെ ഭർത്താവിനെ നിർമ്മാതാവാ അൽത്താഫ് ടി.എച്ച്. അവതരിപ്പിച്ചിരിക്കുന്നു.

വിവാദം[തിരുത്തുക]

പ്രശസ്ത കന്നട എഴുത്തുകാരിയായ സാറാ അബൂബക്കർ തന്റെ പ്രഥമ നോവലായ ചന്ദ്രഗിരി തീരദല്ലിയുടെ കഥാ ചോരണമാണ് ബ്യാരി എന്ന് ആരോപിച്ചിരുന്നു.[3] ഈ ആരോപണം ശരിയാണ് എന്നു സുവീരൻ തുറന്നു സമ്മതിച്ചിട്ടുമുണ്ട്.[4]

പുറംകണ്ണികൾ[തിരുത്തുക]

ഗുത്തിനിഹാലിട്ടലിത്താപ്പോ എന്നും മറ്റുമുള്ള കളികൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്യാരി_(ചലച്ചിത്രം)&oldid=2675123" എന്ന താളിൽനിന്നു ശേഖരിച്ചത്